രേവതിക്കും കൂട്ടുകാർക്കും ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറി ശ്രീകാന്ത് - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Apr 27, 2025, 03:02 PM ISTUpdated : Apr 27, 2025, 03:21 PM IST
രേവതിക്കും കൂട്ടുകാർക്കും ഭക്ഷണം ഉണ്ടാക്കാൻ അടുക്കളയിൽ കയറി ശ്രീകാന്ത് - ചെമ്പനീർ പൂവ് സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

 അഞ്ച് ലക്ഷം രൂപയ്ക്ക് മാല കെട്ടാനുള്ള ഓർഡർ രേവതിയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് സച്ചി. രേവതിയും ദേവുവും കൂട്ടുകാരും വീട്ടിലിരുന്ന് മാലകൾ കെട്ടിക്കൊണ്ടിരിക്കുകയാണ് . മേൽനോട്ടത്തിനായി അച്ഛനും , സച്ചിയുമുണ്ട്. എന്നാൽ ചന്ദ്രയ്ക്കും സുധിക്കും ശ്രുതിക്കുമൊന്നും ആ മാലകെട്ടൽ അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

തിരക്കിട്ട് മാല കെട്ടുകയാണ് രേവതിയും കൂട്ടുകാരും. നാളെ രാവിലെ ആകുമ്പോഴേക്കും 500 മാലകൾ കെട്ടി തീർക്കണം. ചന്ദ്രയും സുധിയും ശ്രുതിയും അവിടെ കുശുമ്പ് കുത്തിയിരിപ്പുണ്ട്. സച്ചിയും രവിയും മേൽനോട്ടം ഭംഗിയായി ചെയ്യുന്നുണ്ട്. മാല കെട്ടാൻ വേണ്ട കൂടുതൽ പൂക്കൾ മാർക്കറ്റിൽ നിന്ന് വാങ്ങിക്കൊണ്ടുവന്നിരിക്കുകയാണ് സച്ചി. ആ പൂക്കളെല്ലാം അകത്തേക്ക് എടുത്തു വയ്ക്കാൻ രേവതി സച്ചിയോട് പറഞ്ഞു. എന്നാൽ തനിക്ക് ഒറ്റയ്ക്ക് വയ്യ എന്നും പറഞ്ഞ് സച്ചി വെറുതെയിരിക്കുന്ന സുധിയെ കൂടി പൂക്കൾ എടുത്തുവയ്ക്കാൻ സഹായിക്കാൻ വിളിച്ചു. അതുകേട്ടപ്പോൾ സുധിക്ക് ദേഷ്യം വന്നു. എനിക്ക് 7 ഡിഗ്രി ഉണ്ടെന്നും എനിക്ക് നിന്നെ സഹായിക്കാൻ ഒന്നും പറ്റില്ലെന്നും സുധി പറഞ്ഞു. പക്ഷേ ഡിഗ്രി ഉണ്ടായിട്ടും ജോലിയില്ല എന്നു പറഞ്ഞ് സച്ചി സുധിയെ ഇട്ട് കളിയാക്കി. സച്ചിയോട് കളിയാക്കരുത് എന്ന് ശ്രുതി പറഞ്ഞെങ്കിലും സച്ചി നിർത്താൻ തയ്യാറായില്ല. കാനഡയിലേക്ക് എന്തായാലും കുറച്ചുദിവസം കഴിഞ്ഞല്ലേ പോകൂ തൽക്കാലം സഹായിക്ക് എന്ന് അച്ഛൻ സുധിയോട് പറഞ്ഞു. അച്ഛൻ പറയുമ്പോൾ എങ്ങനെയാണ് ചെയ്യാതിരിക്കുന്നത്. അങ്ങനെ സുധി സച്ചിയോടൊപ്പം പോയി പുറത്തുള്ള പൂക്കളെല്ലാം കൊട്ടയോടെ അകത്തേക്ക് കൊണ്ടുവന്നു വച്ചു. ഹോ എന്റെ അമ്മേ അതൊന്ന് എടുത്തു കൊണ്ടു വന്നപ്പോഴേക്കും എന്തായിരുന്നു സുധിയുടെ ക്ഷീണം. മരുങ്ങാമടിയൻ തന്നെ എന്നാണ് അച്ഛൻ അവനെ വിളിച്ചത്. അതേസമയം ഭാമയെ വീട്ടിലെ പൂമാല കച്ചവടം വിശേഷം പറയാൻ വിളിച്ചുവരുത്തിയതാണ് ചന്ദ്ര. എന്നാൽ ഭാമ വന്ന് കയറിയ ഉടനെ  സച്ചി ഭാമയെ സോപ്പിട്ട് പതപ്പിച്ച് മാല കെട്ടാൻ ഇരുത്തി. എന്തായാലും ഭാമയ്ക്ക് കടുപ്പത്തിൽ ഒരു ചായ ഇട്ടു കൊണ്ടുവരാൻ  രവി ചന്ദ്രയോട് പറഞ്ഞു. ഇങ്ങനെ ഒരു പണി ചന്ദ്ര തീരെ പ്രതീക്ഷിച്ചില്ല കേട്ടോ. കുറച്ചു മുമ്പാണ് രേവതിക്കും കൂട്ടുകാർക്കും വേണ്ടി ചായ ഇട്ടു കൊടുത്തത്.ഇപ്പൊ സംസാരിക്കാനായി വിളിച്ചുവരുത്തിയ ഭാമ അവർക്കൊപ്പം ചേർന്ന് മാല കെട്ടുന്നു. 

 അതേസമയം വർഷയുമായുള്ള പിണക്കം തീർക്കാൻ ഭക്ഷണവുമായി സ്റ്റുഡിയോയിലേക്ക് എത്തിയിരിക്കുകയാണ് ശ്രീകാന്ത്. കുറേ ദിവസമായില്ലേ നമ്മൾ തമ്മിൽ വഴക്ക് കൂടുന്നു , ഇനി നമുക്ക് അതിനൊരു ഇടവേള കൊടുക്കാം, നിനക്കുള്ള ഭക്ഷണവുമായി നീ പറയാതെ തന്നെ ഞാൻ എത്തിയത് അതിനാണെന്ന് ശ്രീകാന്ത് വർഷയോട് പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ച് നൈസായി ആ പ്രശ്നമങ്ങോട്ട് തീർത്തു. ഭക്ഷണം കഴിച്ച് അവർ നേരെ എത്തിയത് വീട്ടിലേക്കാണ്. വീട്ടിൽ വന്നപ്പോൾ കണ്ട കാഴ്ച എല്ലാവരും ഒന്നിച്ചിരുന്ന് മാല കെട്ടുന്നതാണ്. സത്യം പറഞ്ഞാൽ വർഷക്കത് കണ്ടപ്പോൾ വലിയ സന്തോഷമായി. ശ്രീകാന്തിനും അതെ. വർഷയും ശ്രീകാന്തും വേഗം ഡ്രസ്സ് എല്ലാം മാറ്റി ഫ്രഷായി രേവതിയെ സഹായിക്കാനായി വന്നിരുന്നു. താനും മാല കെട്ടാൻ സഹായിക്കാമെന്ന് വർഷ രേവതിയോട് പറഞ്ഞു. രേവതി അവളെ മാല കെട്ടാൻ പഠിപ്പിച്ചെങ്കിലും വർഷയ്ക്ക് അത് നേരെ മനസ്സിലായില്ലെന്ന് മാത്രമല്ല കെട്ടിയ പൂ ആകെ ചീത്തയാക്കി. അതോടെ മാല കെട്ടൽ അത്ര നിസ്സാരമല്ലെന്ന് അവൾക്ക് മനസ്സിലായി. അപ്പോഴേക്കും എല്ലാവർക്കും വിശക്കാൻ തുടങ്ങിയിരുന്നു. 

ഭക്ഷണം പുറത്തുനിന്ന് വാങ്ങാം എന്നായിരുന്നു സച്ചിയുടെ പ്ലാൻ. എന്നാൽ അത് വേണ്ടെന്നും എല്ലാവർക്കും ഉള്ള ഭക്ഷണം ഞാൻ ഉണ്ടാക്കുമെന്നും ശ്രീകാന്ത് പറഞ്ഞു. മറ്റൊന്നും നോക്കാതെ വെറുതെ ഇരിക്കുന്ന സുധിയെ തന്നെ കടയിലേക്ക് വെജിറ്റബിൾ ഫ്രൈഡ് റൈസ് ഉണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ വിട്ടു. മനസ്സില്ലാ മനസ്സോടെ സുധി പോയി സാധനങ്ങൾ വാങ്ങി വന്നു. അപ്പോഴേക്കും ശ്രീകാന്ത് ഭക്ഷണം തയ്യാറാക്കാനുള്ള പരിപാടി തുടങ്ങിക്കഴിഞ്ഞിരുന്നു. ശ്രീകാന്തിനെ സഹായിക്കാൻ സച്ചിയും അടുക്കളയിൽ എത്തിയിട്ടുണ്ട്. നമ്മൾ മാത്രം പോരല്ലോ വെറുതെ ഇരിക്കുന്ന സുധിയെ കൂടി വിളിച്ചു വരുത്താം എന്നും അവനെക്കൊണ്ട് സവാള അരിയിക്കാമെന്നും അവർ രണ്ടുപേരും ചേർന്ന് പ്ലാൻ ഇട്ടു. അങ്ങനെ നൈസായി സുധിയെ വിളിച്ചുവരുത്തി. സച്ചി സുധിയോട് സവാള അരിയാൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് അച്ഛൻ അങ്ങോട്ട് എത്തുന്നത്. സച്ചിയും ശ്രീകാന്തും കൂടി  തന്നെ ഭീഷണിപ്പെടുത്തി സവാള അരിയിരിക്കുന്നു എന്ന് സുധി അച്ഛനോട് പരാതി പറഞ്ഞു. അച്ഛൻ എന്തു ചെയ്തു ഭീഷണിപ്പെടുത്താതെ എന്തായാലും സവാള അരിയാൻ അല്ലേ, മോൻ അങ്ങ് ചെയ്തേക്ക് എന്ന് പറഞ്ഞു. അത് കേട്ട് കിളിപോയി നിൽക്കുന്ന സുധിയെ കാണിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവ ബഹുലമായ കഥകളുമായി ചെമ്പനീർ പൂവ് ഇനി അടുത്ത ദിവസം കാണാം.
 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത