ശ്രുതിയുടെ ഗർഭനാടകം പൊളിയുന്നു - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : May 30, 2025, 02:16 PM ISTUpdated : May 30, 2025, 04:53 PM IST
ശ്രുതിയുടെ ഗർഭനാടകം പൊളിയുന്നു - ചെമ്പനീർ പൂവ് സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ   

കഥ ഇതുവരെ 

ശ്രുതി ഗർഭിണി ആണെന്ന ധാരണയിലാണ് ചന്ദ്ര . ഉടനെ സുധിയോട് ശ്രുതിയെ കൂട്ടി ആശുപത്രിയിൽ പോകാൻ ചന്ദ്ര പറഞ്ഞു . സുധി 'അമ്മ പറഞ്ഞത് പ്രകാരം ശ്രുതിയെ കൂട്ടി ആശുപത്രിയിൽ പോകാനിറങ്ങി. ഏഷ്യാനെറ്റിൽ  സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

ആശുപത്രിയിലേക്കെന്ന് പറഞ്ഞ് ശ്രുതി സുധിയെ വിളിച്ചുകൊണ്ട് നേരെ പോയത് പാർലറിലേക്കാണ്. എന്താണ് ഇവിടെ എന്നും നമ്മൾ ആശുപത്രിയിൽ പോകുന്നില്ലേ എന്നും സുധി ശ്രുതിയോട് ചോദിച്ചു. താൻ മീരയോടൊപ്പം ആശുപത്രിയിൽ പൊക്കോളാമെന്നും സുധിയോട് ജോലിക്കായുള്ള ഇന്റർവ്യൂവിന് പോകാനും ശ്രുതി പറഞ്ഞു . അത് വേണ്ടെന്നും ആശുപത്രിയിൽ വന്ന ശേഷം ഇന്റവ്യൂവിന് പോകാമെന്നും സുധി പറഞ്ഞെങ്കിലും ശ്രുതി അതിന് സമ്മതിച്ചില്ല. മാത്രമല്ല തൽക്കാലം കുട്ടി വേണ്ടെന്ന തീരുമാനമായിരുന്നു സുധിയുടെത്. ജോലി ആയില്ലെന്നും നല്ലൊരു വരുമാനം ഇല്ലെന്നും അതുകൊണ്ട് കുട്ടി തൽക്കാലം വേണ്ടെന്നും സുധി ശ്രുതിയോട് പറഞ്ഞു. എന്തായാലും ടെസ്റ്റ് റിസൾട് വരട്ടെ, എന്നിട്ട് തീരുമാനിക്കാമെന്ന് ശ്രുതി മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ ആശുപത്രിയിൽ കാണിച്ച ശേഷം വിളിച്ച് വിവരം പറയാൻ പറഞ്ഞ് സുധി ഇന്റർവ്യൂവിന് പോയി . 

സുധി പോയ ഉടൻ തന്നെ ശ്രുതി സത്യാവസ്ഥ മീരയോട് പറഞ്ഞു. അച്ഛൻ എവിടെ എന്ന വീട്ടുകാരുടെ ചോദ്യത്തിൽ നിന്ന് രക്ഷപ്പെടാനാണ് താൻ ഈ ഗർഭ നാടകം കളിച്ചതെന്ന് ശ്രുതി മീരയോട് പറഞ്ഞു . മീര ശെരിക്കും ഞെട്ടിപ്പോയി. എത്ര നാൾ നീ ഈ കള്ളം പറയുമെന്നും പലനാൾ കള്ളം ഒരിക്കൽ പിടിക്കപ്പെടുമെന്നും മീര ശ്രുതിയോട് പറഞ്ഞു. എന്നാൽ നാടകം നീട്ടിക്കൊണ്ടുപോകുന്നില്ലെന്നും അത് പണിയാണെന്നും ശ്രുതി മീരയോട് മറുപടി പറഞ്ഞു. 

അതേസമയം ആശുപത്രിയിൽ കാണിക്കാനായി പോയ ശ്രുതിയെ കാത്തിരിക്കുകയാണ് ചന്ദ്ര. ശ്രുതി ഗർഭിണിയെന്ന വാർത്തയറിഞ്ഞ് ഭാമയും ചന്ദ്രോദയത്തിൽ എത്തിയിട്ടുണ്ട്. ഒരു സഞ്ചി നിറയെ മാങ്ങയുമായാണ് ഭാമ എത്തിയിട്ടുള്ളത്. രവിയും, സച്ചിയും, രേവതിയുമെല്ലാം ശ്രുതിയെയും സുധിയേയും കാത്തിരിക്കുകയാണ്. ശ്രുതി എത്തിയതോടെ ചന്ദ്ര ഓടിച്ചെന്ന് അവളെ വരവേറ്റു. സോഫയിലിരുത്തി ടെസ്റ്റ് റിസൾട്ട് എന്തായി എന്ന് ചന്ദ്ര ശ്രുതിയോട് ചോദിച്ചു. ഗർഭിണിയല്ലെന്ന റിസൾട്ട് ശ്രുതി പറയാനൊരുങ്ങുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്