
കഥ ഇതുവരെ
രേവതിയുടെ പൂക്കട നഗരസഭാ അധികൃതർ വന്ന് പൊളിച്ച് മാറ്റിയിരിക്കുകയാണ്. പകരമായി രേവതിക്ക് സ്കൂട്ടർ വാങ്ങി നൽകിയിരിക്കുകയാണ് സച്ചി. ഇനിമുതൽ മൊബൈൽ പൂക്കട തുടങ്ങാമെന്നും പണ്ടത്തേക്കാൾ വരുമാനം ഇതിലൂടെ ഉണ്ടാകുമെന്നും സച്ചി രേവതിയോട് പറഞ്ഞു. എന്തായാലും സച്ചി വണ്ടി വാങ്ങിത്തന്ന സന്തോഷത്തിലാണ് രേവതി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
സച്ചി വാങ്ങിക്കൊടുത്ത വണ്ടി അമ്മയെ കാണിക്കാൻ എത്തിയിരിക്കുകയാണ് രേവതി. സച്ചി രേവതിക്ക് വണ്ടി വാങ്ങിക്കൊടുത്തെന്ന് അറിഞ്ഞപ്പോൾ അമ്മയ്ക്ക് വലിയ സന്തോഷമാകുന്നു. അതേസമയം സച്ചിയെ കുറ്റപ്പെടുത്തുകയാണ് ശരത്ത് ചെയ്തത്. ചേച്ചിയെ വെയിൽ കൊള്ളിക്കാനാണ് സച്ചിയേട്ടൻ വണ്ടി വാങ്ങിത്തന്നതെന്നും അല്ലാതെ സ്നേഹം കൊണ്ടല്ലെന്നും അവൻ പറഞ്ഞു. എന്നാൽ ഇനി നീ ഒരക്ഷരം സച്ചിയേട്ടനെ പറ്റി പറഞ്ഞാൽ എന്റെ സ്വഭാവം മാറുമെന്ന് രേവതി അവനോട് പറഞ്ഞു.
അതേസമയം സച്ചി രേവതിക്ക് വണ്ടി വാങ്ങികൊടുത്തത് ശ്രുതിക്കും സുധിയ്ക്കും തീരെ പിടിച്ചിട്ടില്ല. തനിക്ക് നല്ലൊരു ജോലി പോലും ഇല്ലെന്നും തനിയ്ക്ക് വേണ്ടി റെക്കമെന്റ് ചെയ്യാനും ആരുമില്ലെന്നും സുധി ശ്രുതിയോട് പറഞ്ഞു. പണം തന്ന് സഹായിക്കാൻ നിന്റെ അച്ഛനും ഇല്ലല്ലോ എന്നും എന്റെ ജീവിതം മാത്രം ഗതി പിടിക്കാതെ ഇങ്ങനെ പോകുകയാണെന്നും സുധി പറഞ്ഞു. എന്തായാലും അച്ഛൻ ജയിലിൽ ആണെന്നും അതുകൊണ്ട് അക്കാര്യം നോക്കേണ്ടെന്നും ശ്രുതി സുധിയോട് പറഞ്ഞു. അതേസമയം പണ്ട് സുധിയെ 50 ലക്ഷം രൂപ പറ്റിച്ച ഒരു പെണ്ണില്ലേ, അവൾ വിദേശത്ത് പോയത് സുധിയെ പറ്റിച്ചല്ലേ, അവളെ പാട്ടി ഒന്ന് അന്വേഷിക്കാമെന്നും എങ്ങനെയെങ്കിലും അത് തിരിച്ച് വാങ്ങിക്കാമെന്നും അങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ശ്രുതി സുധിയോട് പറഞ്ഞു. അങ്ങനെയെങ്കിൽ അവൾ വിദേശത്തേയ്ക്ക് പോയ ട്രാവൽ ഏജൻസി ഏതാണെന്ന് തനിക്ക് അറിയാമെന്നും അവിടെ വരെ പോയി നോക്കാമെന്നും സുധി മറുപടി നൽകി. അങ്ങനെ അവർ രണ്ടുപേരും കൂടി ട്രാവൽ ഏജൻസിയിൽ പോകുകയും സുധിയെ പറ്റിച്ച് പോയ ആ പെൺകുട്ടിയെ പറ്റി അന്വേഷിക്കുകയും ചെയ്യുകയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.