
കഥ ഇതുവരെ
വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിത കാര്യമായി സംശയിക്കുന്നു. അതേസമയം അനുഗ്രഹയുടെയും വിനോദിന്റെയും വിവാഹനിശ്ചയം എങ്ങനെയെങ്കിലും മുടക്കാനുള്ള ശ്രമത്തിലാണ് കൈലാസ് . ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
അനുഗ്രഹയുടെയും വിനോദിന്റെയും വിവാഹ നിശ്ചയം എങ്ങനെ മുടക്കാമെന്ന് ആലോചിക്കുകയാണ് കൈലാസ്. അപ്പോഴാണ് പിടി വള്ളി എന്നോണം സുചിത്രയുടെയും വിനോദിന്റെയും പ്രണയം കൈലാസ് അറിയുന്നത്. ഇത് തന്നെ പറ്റിയ ആയുധമെന്ന് കൈലാസ് മനസ്സിൽ ഉറപ്പിച്ചു. കിട്ടിയ വാർത്ത കൈലാസ് ഉടനെ ആകാശിനെ അറിയിച്ചു. സുചിത്രയും വിനോദും പ്രണയത്തിലാണെന്നും ഇക്കാര്യം അനുഗ്രഹയ്ക്കും അരുന്ധതി മാഡത്തിനും അറിയില്ലെന്നും ഇക്കാര്യം അവർ അറിഞ്ഞാൽ ആകെ വിഷയമാകുമെന്നും അങ്ങനെ വിവാഹനിശ്ചയം മുടങ്ങുമെന്നും കേരളാചാപ്റ്റർ വിനോദിന്റെ കയ്യിൽ നിന്ന് പോകുമെന്നും കൈലാസ് പറഞ്ഞു. ഇത് തന്നെ ഞാൻ തേടി നടന്ന അവസരമെന്ന് ആകാശ് ഉറപ്പിച്ചു. അങ്ങനെ ആകാശ് അരുന്ധതിയെ വിളിച്ച് കാര്യം പറഞ്ഞു. ആകാശ് പറഞ്ഞ വാർത്ത കേട്ട അരുന്ധതി വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറുന്നു എന്ന് മഹേഷിനെ വിളിച്ച് പറഞ്ഞു. അത് കേട്ട മഹേഷ് ആകെ ഞെട്ടിപ്പോയി. എന്താണ് കാരണമെന്ന് അവന് പല തവണ അരുന്ധതിയോട് ചോദിച്ചെങ്കിലും അവർ കാരണം പറയാൻ തയ്യാറാവാതെ ഫോൺ വെച്ചു.
നിശ്ചയം മുടങ്ങിയതിന് പിന്നിൽ ഇഷിത ആണെന്നാണ് മഹേഷിന്റെ നിരീക്ഷണം. സുചിത്രയുടെ വിഷമം സഹിക്കവയ്യാതെ ഇഷിത അരുന്ധതിയെ വിളിച്ച് വിവരങ്ങൾ പറഞ്ഞതാണെന്നും അങ്ങനെ ആണ് വിവാഹം മുടങ്ങിയതെന്നും മഹേഷ് മനസ്സിൽ ഉറപ്പിച്ചു. നിശ്ചയം മുടങ്ങിയതിലും കേരള ചാപ്റ്റർ കയ്യിൽ നിന്ന് പോയതിന്റെയും ദേഷ്യത്തിൽ മഹേഷ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.