
പ്രണയത്തിന്റെ ആർദ്രതയും കുടുംബാംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രമേയമാക്കിയ ജനപ്രിയ പരമ്പര ചെമ്പനീർ പൂവ് ഏഷ്യാനെറ്റിൽ 350 എപ്പിസോഡുകൾ വിജയകരമായി പൂർത്തിയാക്കുന്നു. സച്ചിയും രേവതിയും തമ്മിലുള്ള ദാമ്പത്യത്തിന്റെ ദൃഢതയും അമ്മായിഅമ്മ പോരും ജേഷ്ഠാനുജന്മാർ തമ്മിലുള്ള സംഘർഷങ്ങളും മരുമക്കൾ തമ്മിലുള്ള മത്സരങ്ങളും നിറഞ്ഞ ചെമ്പനീർ പൂവ് ഇനി പൊങ്കൽ ആഘോഷങ്ങളുടെ തിരക്കിലേക്ക്.
അമ്മായിയമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി സിനിമാമോഹിയായ ബീരാനെന്ന ഇറച്ചിവെട്ടുകാരനെ അമ്മാവനായി ശ്രുതി പൊങ്കലിന് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന സംഘർഷഭരിതമായ നർമ്മ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോവുകയാണ് പരമ്പര. ശ്രുതിയുടെ കള്ളത്തരം കണ്ടുപിടിക്കപ്പെടുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ചെമ്പനീർ പൂവ് ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 7.30 ന് സംപ്രേഷണം ചെയ്യുന്നു.
ALSO READ : ജസ്റ്റിന്‍ വര്‍ഗീസിന്റെ സംഗീതം; 'പൈങ്കിളി'യിലെ വീഡിയോ സോംഗ് എത്തി