മുക്കിലും മൂലയിലും സ്വര്‍ണം കൂട്ടിവെച്ച് നേടിയ സ്വപ്നം: സന്തോഷം പങ്കുവെച്ച് ഡിംപിൾ റോസ്

Published : Feb 13, 2025, 05:36 PM IST
മുക്കിലും മൂലയിലും സ്വര്‍ണം കൂട്ടിവെച്ച് നേടിയ സ്വപ്നം: സന്തോഷം പങ്കുവെച്ച് ഡിംപിൾ റോസ്

Synopsis

സിനിമ, സീരിയൽ താരം ഡിംപിൾ റോസ് തന്റെ പുതിയ വീട് സ്വന്തമാക്കുന്നതിനെക്കുറിച്ച് വ്ലോഗിലൂടെ ആരാധകരെ അറിയിച്ചു. 

തിരുവനന്തപുരം: സിനിമ, സീരിയല്‍ മേഖലയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഡിംപിള്‍ റോസ്. വിവാഹത്തോടെ അഭിനയ മേഖലയില്‍ നിന്നും വിട്ടുനിന്നെങ്കിലും പിന്നീട് യുട്യൂബ് ചാനലിലൂടെ താരം സജീവമായിരുന്നു. തന്‍റെ കുടുംബ വിശേഷങ്ങളും ഡിംപിൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ സ്വപ്നതുല്യമായ മറ്റൊരു നേട്ടം അറിയിച്ചെത്തിയിരിക്കുകയാണ് ഡിംപിൾ. പുതിയ വ്ലോഗിലൂടെയാണ് താരം ആരാധകരെ ഈ സന്തോഷം അറിയിച്ചത്.

ജീവിതത്തിലെ പ്രധാനപ്പെട്ടൊരു ലക്ഷ്യത്തിലേക്കും ആഗ്രഹത്തിലേക്കും എത്തിയതിന്റെ സന്തോഷമാണ് ഡിംപിൾ പങ്കുവെച്ചിരിക്കുന്നത്. സ്വന്തമായി ഒരു വീട് സ്വന്തമാക്കാൻ പോകുന്നു എന്നതാണ് ആ സന്തോഷം. തന്നെ ആ ലക്ഷ്യത്തിലേക്ക് എത്തിച്ച വരുമാന മാര്‍ഗത്തെപ്പറ്റിയും ഡിംപിള്‍ വിഡിയോയില്‍ പറയുന്നുണ്ട്. 

അനാവശ്യമായി പണം ചെലവാക്കാതെ പണം പിടിച്ചുവെച്ച് ചെലവാക്കുന്ന ആളാണ് താനെന്നും പത്തുതവണ ആലോചിച്ച്, അത്യാവശ്യമാണെന്ന് തോന്നിയാല്‍ മാത്രമേ എന്തെങ്കിലും വാങ്ങുകയുള്ളൂവെന്നും താരം പറയുന്നു. അങ്ങനെ കിട്ടുന്നതെല്ലാം കൂട്ടി കൂട്ടി വെച്ച് സ്വർണം വാങ്ങി, അതു വിറ്റാണ് ഈ സ്വപ്നനേട്ടത്തിലേക്ക് എത്തിയതെന്നും അതിൽ ഭൂരിഭാഗം വരുമാനവും തനിക്കു ലഭിച്ചത്  യുട്യൂബിൽ നിന്നാണെന്നും ഡിംപിള്‍ വിഡിയോയില്‍ പറയുണ്ട്.

ഒരു വള കാണിച്ച് കൊണ്ടാണ് തന്റെ സമ്പാദ്യശീലത്തെ കുറിച്ച് ഡിംപിള്‍ വിശദീകരിച്ചത്. ''ഒരിക്കലും ഞാന്‍ ഇത്രയും വലിയ വള ഇടില്ല. പക്ഷേ ഇതെനിക്ക് ഒരു ഇന്‍വെസ്റ്റ്‌മെന്റാണ്. ഇത്രയും കാലത്തെ ജീവിതത്തില്‍ എന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചതൊക്കെ സ്വര്‍ണം കൊണ്ടാണ്. 

എന്റെ നാള് മൂലമാണ്. മൂലം നാളുകാരി മുക്കിലും മൂലയിലുമൊക്കെ സ്വര്‍ണം കൂട്ടിവെക്കുമെന്നാണ്.  എല്ലാ ആവശ്യത്തിനും എനിക്ക് സ്വര്‍ണം ഉപകാരപ്പെട്ടിട്ടുണ്ട്. മമ്മിയും മമ്മിയുടെ അമ്മയുമൊക്കെ ഇതുപോലെയായിരുന്നു. ഇത്തിരി രൂപ കിട്ടിയാലും സ്വര്‍ണം എടുത്ത് വെക്കും. അങ്ങനെ സ്വര്‍ണം വാങ്ങി സമ്പാദിക്കുന്നതാണ് ഞാന്‍ കണ്ട് വളര്‍ന്നത്. കുഞ്ഞിലെ മുതല്‍ ഞാനും വര്‍ക്ക് ചെയ്യുന്നുണ്ട്. 

അങ്ങനെ എനിക്ക് കിട്ടിയ തുകയെല്ലാം സേവ് ചെയ്ത് സ്വര്‍ണം വാങ്ങി. കല്യാണവും ആശുപത്രി എമര്‍ജന്‍സിയ്ക്കുമൊക്കെ എനിക്ക് ആശ്വാസമായത് ഇതൊക്കെയാണ്. യൂട്യൂബിൽ നിന്നും  ഒരു മാസം ഒന്നേമുക്കാല്‍ ലക്ഷത്തോളം റെവന്യൂ വന്നപ്പോള്‍ അതില്‍ നിന്നും ബാക്കി വന്ന പൈസ കൊണ്ട് വാങ്ങിച്ചതാണ്. ഇന്ന് ഞാനത് വില്‍ക്കാന്‍ പോവുകയാണ്. മറ്റൊരു ലക്ഷ്യത്തിന് വേണ്ടിയാണ് ഞാന്‍ ഈ തീരുമാനം എടുത്തിരിക്കുന്നത്'', ഡിംപിൾ കൂട്ടിച്ചേർത്തു.

ചിരിയും, സസ്പെൻസും, പ്രണയവും നിറയ്ക്കാൻ 'ബ്രോമാൻസ്' നാളെ മുതല്‍ തിയേറ്ററുകളിലേക്ക് !

അഗ്നി സാക്ഷിയായി ആരതിയുടെ കൈപിടിച്ച് റോബിൻ; വിവാഹം അറിയിച്ചതിലും നേരത്തെയോ?

PREV
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്