'നേരിൽ കണ്ടാൽ മുഖത്തു നോക്കി സംസാരിക്കാനുള്ള ധൈര്യം കാണില്ല'; കമന്‍റുകള്‍ക്ക് മറുപടിയുമായി ദിയ

Published : Nov 28, 2026, 10:52 AM IST
diya krishna reacts to online comments aginst her

Synopsis

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്ക് മറുപടി നൽകി ദിയ കൃഷ്ണ

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് റെഡ്ഡിറ്റിൽ തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. ക്യാമറയ്ക്ക് മുൻപില്‍ വന്ന് പറയാനുള്ള ധൈര്യം താൻ കാണിക്കുന്നുണ്ടെങ്കിൽ റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ വന്നിരുന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നവർക്ക് നേരിൽ കണ്ടാൽ മുഖത്ത് നോക്കി സംസാരിക്കാനുള്ള ധൈര്യമില്ലെന്ന് ദിയ പറയുന്നു. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിയ കൃഷ്ണയുടെ വിമര്‍ശനം.

''പണ്ടുകാലത്തും എന്റെ ചുറ്റും നല്ലവരും അല്ലാത്തവരും ഉണ്ടായിരുന്നു. എന്നാൽ സ്കൂളിൽ ഒപ്പം നടക്കുകയും, യാത്രകളിൽ ഒപ്പമുണ്ടാകുകയും, അടുപ്പം കാണിക്കുകയും ചെയ്തിരുന്ന പലരും, ഒരു പ്രതിസന്ധി വരുമ്പോൾ നമ്മുടെ എതിരായി മാറുന്നത് ഈ സോഷ്യൽ മീഡിയയുടെ കാലത്താണ് കൂടുതൽ വ്യക്തമായി കാണാൻ കഴിയുന്നത്. അടുപ്പം ഉണ്ടായിരുന്ന ചിലരുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്നത് ചിലപ്പോൾ വേദനയുണ്ടാക്കുന്ന കാര്യം തന്നെയാണ്.

റെഡ്ഡിറ്റ് പോലെയുള്ള പ്ലാറ്റ്‌ഫോമുകളിൽ, സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും നന്നായിട്ട് ജീവിക്കുകയും വിജയിക്കുകയും ചെയ്തവരെക്കുറിച്ച് അനാവശ്യം പറയുകയും ചെയ്യുന്ന രീതി പലപ്പോഴും എന്നെ ഞെട്ടിക്കാറുണ്ട്. അവിടെ നടക്കുന്നത് കുറ്റപ്പെടുത്തൽ മാത്രമാണ്. എല്ലാവരും പരസ്പരം ദയ കാണിക്കുകയും സ്വന്തം കാര്യം നോക്കി ജീവിക്കുകയും ചെയ്താൽ എത്രയോ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ വ്യത്യസ്തമായ അഭിപ്രായങ്ങളെ അംഗീകരിക്കാൻ മടിക്കുകയും, എതിർക്കുന്നവരുടെ ശബ്ദം ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രീതി ഇന്ന് വർദ്ധിച്ചുവരികയാണ്. പറയുന്ന കാര്യങ്ങൾ ആ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത്, തെറ്റായ തലക്കെട്ടുകളോടെ പ്രചരിപ്പിക്കുന്ന രീതിയും നമ്മൾ കാണുന്നുണ്ട്. നേരിട്ട് സംസാരിക്കാൻ മടിക്കുന്നവർ സോഷ്യൽ മീഡിയയിലൂടെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. എങ്കിലും, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ, സ്വന്തം ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ലത്'', ദിയ വ‍ീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ബിഗ് ബോസ് ഫൈനലിലെത്താൻ സാധ്യതയുള്ളവർ ഇവർ..'; പ്രവചനവുമായി അഖിൽ മാരാർ
'മാതാപിതാക്കളെ വേദനിപ്പിച്ച് ഒന്നും നേടാനാകില്ല, നേഹയോടും പറഞ്ഞിട്ടുണ്ട്..': താഷി