ബിഗ് ബോസ് സീസൺ 8 ഫൈനലിൽ ഷിജിൻ, കൊമ്പൻ, ഐശ്വര്യ, നേഹ, രാഹുൽ, ആസിഫ് എന്നിവരെത്തുമെന്ന് അഖിൽ മാരാർ പ്രവചിച്ചു.
ഷിജിൻ, കൊമ്പൻ, ഐശ്വര്യ, നേഹ, രാഹുൽ ഈശ്വർ, ആസിഫ് എന്നിവർ ബിഗ് ബോസ് സീസൺ 8 ലെ ഫൈനൽ വീക്കിൽ എത്തുമെന്ന പ്രവചനവുമായി അഖിൽ മാരാർ. തനിക്ക് ഒരു വോട്ട് ബേസ് ഉണ്ടെന്ന കാര്യം നോബിക്കു തന്നെ അറിയാമെന്നും അഖിൽ മാരാർ പറയുന്നു. എന്നാൽ നോബിയെക്കാളും ബിഗ് ബോസിന്റെ മൂഡ് അറിയാവുന്ന പ്ലെയർ കൊമ്പനാണെന്നും കൊമ്പനൊരു ബുദ്ധിരാക്ഷസനാണെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
''നോബിക്ക് ഒരു വോട്ട് ബേസ് ഉണ്ടെന്ന് നോബിക്ക് അറിയാം. അവന് ഒരുപക്ഷേ റിസ്ക് അല്ലേ എന്ന് ചിന്തിക്കുന്നിടത്ത് വിക്കി ഉണ്ടായിരുന്നു , താഷി ഉണ്ടായിരുന്നു. അവർ രണ്ടു പേര് പോയപ്പോഴേക്കും നോബിക്ക് ആശ്വാസമായി. കാരണം ഇനി പേടിക്കണ്ട, നോമിനേഷനിൽ വന്നാലും മൃദുലയും വിപിനും പോയിട്ടേ ഞാൻ പോകൂ എന്ന ചിന്ത ഉണ്ടാകും. ഗൗതമും അത്ര അപകടകാരിയായി മാറാൻ സാധ്യതയില്ല. പിന്നെ ബാക്കിയൊക്കെ അവന് മുകളിൽ വോട്ട് ബേസ് ഉണ്ടെന്ന് അവൻ കരുതുന്ന ആൾക്കാരാണ്.
എന്നാൽ നോബിയെക്കാളും ബിഗ് ബോസിന്റെ മൂഡ് അറിയാവുന്ന പ്ലെയർ കൊമ്പനാണ്. കൊമ്പൻ ബുദ്ധിരാക്ഷസനാണ്. ഹൗസിലെ മറ്റാരും കാണാതെ പോയ ഷിജിന്റെ ഇംപാക്ട് കണ്ടതും കൊമ്പനാണ്. ഷിജിനെ കറക്റ്റ് കൂടെ പിടിച്ചത് കൊമ്പനാണ്. കൂട്ടമായിട്ട് ആക്രമിക്കുന്ന സമയത്തെല്ലാം തന്നെ ഷിജിനെ സപ്പോർട്ട് ചെയ്ത് ഷിജിൻ ചേട്ടൻ കപ്പടിക്കും എന്നുവരെ പറഞ്ഞു നിന്ന ഒരു കൊമ്പനുണ്ട്. കൊമ്പന്റെ പ്രത്യേകത എന്ന് പറയുന്നത് കൊമ്പന് എന്ത് കണ്ടെന്റും ഉണ്ടാക്കാൻ അറിയാം എന്നതാണ്. ഷിജിനെ ഇഷ്ടപ്പെടുന്നവരുമുണ്ട്. വ്യക്തിപരമായിട്ട് കൊമ്പനെ ഇഷ്ടപ്പെടുന്നവരുണ്ട്. ഈ രണ്ടുപേരുടെ കോമ്പോ ഇഷ്ടപ്പെടുന്നവരുണ്ട്. ഷിജിൻ പ്രേക്ഷകരുമായിട്ട് കയറി കണക്റ്റ് ആയി. പല വീടുകളിലേയും അമ്മമാരുടെ മകനായി മാറി. പല സഹോദരിമാരുടെയും സഹോദരനായി മാറി. പല കൂട്ടുകാരികൾക്ക് കൂട്ടുകാരൻ, കൂട്ടുകാരന്മാർക്ക് കൂട്ടുകാരൻ, ഇങ്ങനെയൊക്കെയായി'', ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞു.
















