'മുൻഭാര്യയോട് ദേഷ്യമോ വെറുപ്പോ ഇല്ല, ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി..'; മനസുതുറന്ന് ഡോൺ

Published : May 13, 2026, 05:56 PM IST
Don Tony about Meghna Vincent

Synopsis

നടി മേഘ്‌ന വിൻസെന്റുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മുൻ ഭർത്താവ് ഡോൺ ടോണി ഒരു വ്ലോഗിൽ വെളിപ്പെടുത്തി. വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞെന്നും ഇപ്പോൾ വിദ്വേഷമില്ലെന്നും അദ്ദേഹം പറഞ്ഞു. don tony talks about his ex wife meghna vincent

ചന്ദനമഴ എന്ന സീരിയയിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മേഘ്ന വിൻസെന്റ്. തന്റെ അടുത്ത സുഹൃത്തും നടിയുമായ ഡിംപിൾ ടോണിയുടെ സഹോദരൻ ഡോൺ ടോണിയെ ആയിരുന്നു മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ ബന്ധം വേർപിരിയുകയായിരുന്നു. അതിനു ശേഷം ഡോൺ ഡിവൈൻ എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. ഡിവൈന്റെ യൂട്യൂബ് ചാനലിലൂടെ ഇവരുടെ വ്യക്തീജിവിതത്തിലെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. വിവാഹമോചനത്തെക്കുറിച്ചും അടുത്തിടെ പങ്കുവെച്ച ഒരു വ്ളോഗിൽ ഡോൺ സംസാരിക്കുന്നുണ്ട്. ഫോളോവേഴ്സിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഡോൺ.

"എന്തായിരുന്നു വിവാഹ മോചനത്തിന് കാരണം എന്ന ചോദിച്ചാൽ, അത് തീര്‍ത്തും പേഴ്‌സണലായ കാരണമാണ്. അങ്ങനെ ഭീകരമായ കാര്യങ്ങളൊന്നും അല്ല, എങ്കില്‍ പോലും അത് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. ആ ആളിനോട് വെറുപ്പോ ദേഷ്യമോ ഒന്നും തന്നെ ഇപ്പോഴില്ല. അത് എന്റെ കഴിഞ്ഞ ജീവിതം. അതിനെ കുറിച്ച് ആലോചിക്കാറില്ല. രണ്ടാഴ്ചകള്‍ക്ക് മുന്‍പുള്ള കാര്യങ്ങള്‍ പോലും ആലോചിക്കാത്ത ഞാന്‍ എന്തിന് അതൊക്കെ ആലോചിക്കണം. കഴിഞ്ഞത് കഴിഞ്ഞത് തന്നെയാണ്, ഇപ്പോഴത്തെ ജീവിതം ആസ്വദിക്കുന്നു.

മുന്‍ ബന്ധത്തില്‍ നിന്ന് പഠിച്ച ഒരു പാഠം, എല്ലാവരെയും ഒറ്റനോട്ടത്തില്‍ തന്നെ വിശ്വസിക്കരുത് എന്നതാണ്. വേര്‍പിരിഞ്ഞതിന് ശേഷം ആളെ ഇതുവരെ കണ്ടിട്ടില്ല. കാണാന്‍ ഞാന്‍ ശ്രമിച്ചിട്ടുമില്ല, ആഗ്രഹിച്ചിട്ടുമില്ല. ഡിവൈനുമായുള്ള ജീവിതം ഹാപ്പിയാണ്, അന്നൊക്കെ എന്തിനും മൂഡ് സ്വിങ്‌സ് ഉണ്ടാവുന്ന, വളരെ ഡിപ്രഷന്‍ അനുഭവിക്കുന്ന ആളായിരുന്നു ഞാന്‍. അതില്‍ നിന്നൊക്കെ എന്നെ പുതിയൊരു വ്യക്തിയാക്കി മുന്നോട്ടുകൊണ്ടുവന്നത് ഡിവൈനാണ്. ഇപ്പോഴും കഴിഞ്ഞ ജീവിതം പറഞ്ഞ് ഫോട്ടോകള്‍ കുത്തിപ്പൊക്കുന്നതും, ചേര്‍ത്തുവച്ച് ഫോട്ടോകള്‍ വരുന്നതും ഡിവൈന് പ്രശ്‌നമാണ്. ഞാൻ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. പക്ഷേ ഇപ്പോള്‍ മൂത്ത മകന്‍ ഫോണ്‍ സ്‌ക്രോള്‍ ചെയ്യാനും കണ്ടാല്‍ പലതും മനസിലാക്കുകയും ചെയ്യുന്ന പ്രായമായി. അപ്പനൊപ്പം മറ്റൊരാള്‍ നില്‍ക്കുന്ന ഫോട്ടോകളും വാര്‍ത്തകളും കുട്ടികള്‍ക്ക് പ്രയാസമുണ്ടാക്കും എന്നാണ് ഡിവൈന്‍ പറയുന്നത്'', ഡോൺ വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കാൻ പറ്റില്ല, അശ്വിന്റെ അമ്മയെ ആന്റി എന്നാണ് വിളിക്കുക; എന്റെ അമ്മ സിന്ധു കൃഷ്ണ; തുറന്നുപറഞ്ഞ് ദിയ കൃഷ്ണ
'ഞങ്ങളുടെ ജീവിതത്തിൽ സ്വന്തമാക്കുന്ന ആദ്യത്തെ വലിയ കാര്യം'; സന്തോഷം പങ്കുവച്ച് ആദിലയും നൂറയും