'ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും എന്തിനാണ് ഇത്രയും കാട്ടിക്കൂട്ടുന്നത് ‌?'; ചർച്ചയായി റോബിൻ-വേദലക്ഷ്മി വാക്പോര്

Published : Aug 11, 2026, 01:29 PM IST
Ved Lakshmi- Robin Radhakrishnan

Synopsis

ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിൽ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ തുടരുന്നു. ബിസിനസ് ലക്ഷ്യത്തോടെയാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്ന് വേദലക്ഷ്മി ഓഡിയോ സഹിതം ആരോപിച്ചു.

ബിഗ്ബോസ് താരങ്ങളായ റോബിൻ രാധാകൃഷ്ണനും വേദലക്ഷ്മിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ബിസിനസ് ലക്ഷ്യം വച്ചാണ് റോബിൻ ബിജെപിയിൽ ചേർന്നതെന്നാണ് റോബിന്റെ ഓഡിയോ സഹിതം പുറത്തുവിട്ട് വേദ ലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചത്. ഇതിനു പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് റോബിൻ രംഗത്തെത്തുകയും ചെയ്തു.

ബിജെപിയുടെ നയങ്ങളെ കുറിച്ച് തനിക്ക് അറിവില്ലെന്നും മോദിയെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ബിജെപി വര്‍ഗീദ വാദികളാണെന്നും ഭയങ്കരമായി അത്തരം കാര്യങ്ങള്‍ പറയാറുണ്ടെന്നുമൊക്കെ വേദലക്ഷ്മി പുറത്തുവിട്ട ഓഡിയോയില്‍ റോബിൻ രാധാക‍ൃഷ്ണൻ പറയുന്നുണ്ട്. ''എന്തുകൊണ്ട് ബിജെപി എന്ന് ചോദിച്ചാൽ, എനിക്ക് ബിജെപിയെക്കുറിച്ചോ ബിജെപിയുടെ തത്വങ്ങളെക്കുറിച്ചോ എബിസിഡി അറിഞ്ഞുകൂട. എന്നാൽ എനിക്ക് മോദി ജിയെ ഇഷ്ടമാണ്. ബിജെപി എന്നുവച്ചാൽ വർഗീയവാദികളാണ്. സത്യം പറയാലോ, ഭയങ്കരമായി അങ്ങനെയുള്ള കാര്യങ്ങൾ പറയാറുണ്ട്. ഞാൻ സ്ഥാനാർത്ഥിയായെന്ന് വച്ചോളൂ, എന്നോട് അതിനെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാൽ ഒരു രാഷ്ട്രീയക്കാരനായേ ഞാൻ സംസാരിക്കൂ. '', എന്നും വേദ ലക്ഷ്മി പുറത്തുവിട്ട ഓഡിയോയിൽ റോബിൻ പറയുന്നുണ്ട്. താന്‍ രാഷ്ട്രീയക്കാരനായെങ്കില്‍ ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല തനിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും താന്‍ അപ്പോള്‍ ഒരു പക്കാ ബിസിനസ്സുകാരന്‍ ആയിരുന്നുമെന്നും ജനങ്ങള്‍ക്ക് വേണ്ടിയും തനിക്ക് വേണ്ടിയും ചെയ്യുമ്പോള്‍ അതിലാര്‍ക്കും കുഴപ്പം ഉണ്ടാകില്ലെന്നു പറയുന്നതും ഓഡിയോയിൽ കേൾക്കാം.

പിന്നാലെ റോബിൻ പോലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇടുന്ന സമയം കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി സംസാരിക്കാനും റോബിൻ വേദലക്ഷ്മിയെ വെല്ലുവിളിച്ചിട്ടുണ്ട്. എന്നാല്‍ തനിക്ക് ജോലിയുണ്ടെന്നും അതിനാല്‍ വിളിച്ചാലുടന്‍ സ്‌റ്റേഷനിലേക്ക് എത്താനാകില്ലെന്നുമാണ് വേദലക്ഷ്മി മറുപടി പറഞ്ഞത്. ചെറിയൊരു ഓലപ്പടക്കം കണ്ടപ്പോഴേക്കും എന്തിനാണ് ഇത്രയും കാട്ടിക്കൂട്ടുന്നത് എന്നും ശരിക്കും തൃശൂര്‍ പൂരം തുടങ്ങുമ്പോള്‍ എന്താകും നിന്റെ അവസ്ഥയെന്നും വേദ ലക്ഷ്മി ചോദിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'എന്നെ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ കാണുന്നവരുണ്ട്'; മനസുതുറന്ന് ശിഖ
'ഇന്നലെ വരെ എൻ്റെ വിരലിൽ തൂങ്ങി നടന്നയാൾ'; മകൾ‌ക്ക് പിറന്നാളാശംസകൾ നേർന്ന് ഗായത്രി അരുൺ