ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന 'ദൃഢം' നാളെ മുതൽ തിയേറ്ററുകളിൽ

Published : May 07, 2026, 02:52 PM IST
Dridam malayalam movie

Synopsis

മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത് ഷെയ്ൻ നിഗം നായകനാവുന്ന ത്രില്ലർ ചിത്രം 'ദൃഢം' മെയ് 8-ന് തിയേറ്ററുകളിലെത്തും.

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഏറേ ആഗ്രഹത്തോടെ, അതിലേറെ ആത്മവിശ്വാസത്തോടെ നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്‌ണന്‍ ചാര്‍ജെടുക്കുന്നതും തുടർന്ന് ഒട്ടും പ്രതീക്ഷിക്കാതെ എത്തുന്ന ചില പ്രശ്നങ്ങളുടെ സംഭവ ബഹുലമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. കൊറോണ പേപ്പേഴ്സ്, വേല എന്നീ ചിത്രങ്ങൾക്കു ശേഷം വേറിട്ട പോലീസ് കഥാപാത്രമായ വിജയ് രാധാകൃഷ്ണനെ ഷെയ്ൻ നീഗം അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കും വിധത്തിൽ 'പ്രൊട്ടക്ട്, സേർവ്, സർവൈവ്' എന്ന ടാഗ് ലൈൻ നല്കി ഒരുക്കുന്ന ദൃഢം ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.

മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണൻ നിർവഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്ന് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. എഡിറ്റർ വിനായക്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ അമരേഷ് കുമാർ, വസ്ത്രാലങ്കാരം ലേഖ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പർമേശ്വരൻ , മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് - ബ്രിങ്ഫോർത്ത് , മേക്കപ്പ് രതീഷ് വിജയൻ, സ്റ്റണ്ട് സൂപ്പർവിഷൻ ടോണി മാഗ്വിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കറ്റീന ജീത്തു, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻ ടെൻ പോയിന്റ്, പി ആർ ഒ - ആതിര ദിൽജിത്

PREV
Read more Articles on
click me!

Recommended Stories

'അറിഞ്ഞില്ല, ആരും പറഞ്ഞില്ല'; പാട്ടുപാടി ഞെട്ടിച്ച് നടി അന്ന പ്രസാദ്
'അവൻ ചാടിക്കളിക്കണ കുഞ്ഞിരാമൻ, 2 വർഷത്തിൽ ഡിവോഴ്സ് ഉറപ്പ്'; പ്രവചനം നടത്തിയാൾക്ക് കണക്കിന് കൊടുത്ത് ​ഗ്ലാമി ​ഗം​ഗ