'ഇതുവരെ പറഞ്ഞതല്ല, കിച്ചു ഇനി പറയാനുള്ളതാണ് അതിഭീകരം'; രേണുവിനെതിരെ ഫിറോസ് വീണ്ടും രംഗത്ത്

Published : Mar 30, 2026, 11:20 AM IST
Firose KHDEC against renu sudhi after kichu sudhis youtube video went viral

Synopsis

രാഹുൽ ദാസിന്‍റെ വീഡിയോക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കെഎച്ച്ഡിഇസി രംഗത്ത്

അന്തരിച്ച കലകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസ് തന്റെ ജീവിതകഥ പങ്കുവച്ച് ചെയ്ത വീഡിയോ വൈറലായതിനു പിന്നാലെ രേണു സുധിക്കെതിരെ രൂക്ഷവിമർശനവുമായി ഫിറോസ് കെഎച്ച്ഡിഇസി രംഗത്ത്. കിച്ചുവിന്റെയും സഹോദരന്റെയും പേരിൽ വീട് വെച്ച് നൽകിയ സന്നദ്ധസംഘടനക്ക് നേതൃത്വം നൽകുന്നത് ഫിറോസ് ആണ്. രേണുവും ഇളയ മകനും രേണുവിന്റെ മാതാപിതാക്കളുമാണ് ഈ വീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ഈ വീടിന്റെ പേരിൽ സമീപകാലങ്ങളിൽ നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു.

ഇനിയും ഒരുപാട് കാര്യങ്ങൾ കിച്ചുവിന് തുറന്നു പറയാനുണ്ടെന്നും ഇനി പറയാനുള്ളതാണ് അതിഭീകരമെന്നും ഫിറോസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കിച്ചുവിന്റെ മറുപടി പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വീഡിയോയുമായി രേണു സുധി രംഗത്തെത്തിയിരുന്നു. ഈ വീഡിയോ പങ്കുവച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.

''ഞങ്ങളുടെ ഒരു പൊട്ട തീരുമാനം ആയിരുന്നു ഇവരുടെ കുഞ്ഞുങ്ങൾക്കും കുടുംബത്തിനും ഒരു വീട്‌ നൽകുക എന്നത്‌. അതുകൊണ്ട്‌ എന്ത്‌ നേടിയെന്ന് ആർക്കും ഇന്നറിയില്ല. ചീത്തപ്പേരു കിട്ടി, മനസമാധാനം പോയി, വർക്കുകൾ കുറഞ്ഞു, കുറേ പേർ കളിയാക്കി, കുറേ പേർ തെറി വിളിച്ചു, ഒന്നു രണ്ടു തവണ പരാതിക്കാരൻ ആയി പോലീസ്‌ സ്റ്റേഷനിൽ കയറി, ഒരുപാട്‌ സൗഹ്യദങ്ങൾ ചാമ്പലായി പോയി, ഫാമിലി ലൈഫിലെ സ്വസ്ഥത വരെ പോയി. ഇനിയും, ഒരുപാട്‌ കാര്യങ്ങൾ കിച്ചുവിനു പറയാനുണ്ട്‌, ഇതുവരെ പറഞ്ഞതല്ല പറയാനുള്ളതാണ് അതിഭീകരം. ഇവരുടെ ഈ കരച്ചിൽ പോലും വെറും നാടകീയതയാണ്. ഇടയ്ക്ക്‌ അഭിനയിക്കുന്ന കഥാപാത്രങ്ങളിലെ ചില നിമിഷങ്ങൾ മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു'', എന്നാണ് ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'അച്ഛന്‍റെ മരണദിവസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ആഹാരം', കിച്ചുവിന്‍റെ വീഡിയോയ്ക്ക് പിന്നാലെ സൈബര്‍ ആക്രമണം; പ്രതികരണവുമായി രേണു സുധി
'എനിക്കും ഒരുപാട് കാര്യങ്ങളുണ്ട് പറയാന്‍'; കിച്ചു സുധിയുടെ വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി രേണു സുധി