'ബാസ്ക്കറ്റ്ബോൾ കോർട്ടിൽ തുടങ്ങിയ കണക്ഷന്‍'; പ്രണയകഥ പറഞ്ഞ് ഉമ നായരുടെ മകൾ

Published : May 27, 2025, 09:09 AM IST
'ബാസ്ക്കറ്റ്ബോൾ കോർട്ടിൽ തുടങ്ങിയ കണക്ഷന്‍'; പ്രണയകഥ പറഞ്ഞ് ഉമ നായരുടെ മകൾ

Synopsis

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗൗരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ഉമ നായര്‍. കഴിഞ്ഞ ദിവസമാണ് ഉമ നായരുടെ മകൾ ഗൗരി വിവാഹിതയായത്. ഡെന്നിസ് ആണ് വരൻ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. ഡെന്നിസിന് വളരെ ചെറുപ്പം മുതൽക്കേ തന്റെ മകളെ ഇഷ്ടം ആയിരുന്നു എന്നും വിവാഹം കഴിപ്പിച്ചു തരാമോ എന്ന് വളരെ ചെറുപ്പത്തിൽ തന്നെ വന്നു ചോദിച്ചുവെന്നും ഉമാ നായർ പറഞ്ഞിരുന്നു. അന്ന് ഡെന്നിസിനു പ്രായം വളരെ കുറവാണ്. ഗൗരിയെ ഇഷ്ടമാണ് വിവാഹം നടത്തിത്തരാമോ എന്ന് വളരെ മാന്യമായി തന്നോട് വന്നു ചോദിച്ചെന്നും താൻ തടയാൻ നോക്കിയെങ്കിലും അവർ സ്ട്രോങ്ങ് ആയി തന്നെ നിന്നെന്നും ഇന്ന് മരുമകൻ ആയിട്ടല്ല മകൻ ആയിട്ടാണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതെന്നും ഉമ നായർ പറഞ്ഞു.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗൗരിയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. ചടങ്ങുകൾക്കിടെ ഗൗരിയുടെ കണ്ണു നിറയുന്നതും വിവാഹ വീഡിയോകളിലും ചിത്രങ്ങളിലും കാണാം. തങ്ങളുടെ പ്രണയകഥയും ഗൗരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 9 വർഷങ്ങൾക്കു മുൻപ് ഒരു ബാസ്ക്കറ്റ്ബോൾ‍ കോർട്ടിൽ വെച്ചാണ് തങ്ങളുടെ പ്രണയകഥ ആരംഭിച്ചത് എന്നാണ് ഗൗരി കുറിച്ചത്.

 

''അതൊരു സമ്മർ ക്യാംപ് ആയിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ആദ്യം കൂട്ടിമുട്ടി. അന്നു മുതൽ ഞങ്ങൾക്കൊരു കണക്ഷൻ ഉണ്ടായി. ഞങ്ങൾക്കു മാത്രം പരസ്പരം അറിയാവുന്ന ഒരു ഭാഷ പങ്കുവെച്ചു. വെല്ലുവിളികൾക്കിടയിലും ഞങ്ങളുടെ പ്രണയം കൂടുതൽ ആഴമായി. വിവാഹവേദിയിലേക്ക് നടക്കുമ്പോൾ മനസു നിറയെ മധുരമുള്ള ഓർ‍മകളാണ്. സന്തോഷമാണ്, അതിരില്ലാത്ത സ്നേഹമാണ്. ഒന്നിച്ചുള്ള യാത്ര ഇവിടെ ആരംഭിക്കുകയാണ്'', ഗൗരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി പേരാണ് ഗൗരിയുടെ പോസ്റ്റിനു താഴെ ആശംസകളറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്