
നടൻ കൃഷ്ണ കുമാറിന്റെ കുടുംബവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. അമ്മയുടെ സഹോദരിയുടെ മകൾ തൻവി അമ്മൂമ്മയെ നോക്കാൻ നാട്ടിലേക്കു വന്നെന്നു പറഞ്ഞുകൊണ്ടുള്ള വീഡിയോയിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനുമെതിരെ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇതിനു പിന്നാലെ അഹാന ഒരു വിശദീകരണ വീഡിയോ ഇട്ടിരുന്നു. ഇതിനു മറുപടിയുമായി തൻവി വീണ്ടും രംഗത്തെത്തി. അഹാന അയച്ച മെസേജുകളും തന്നോട് എങ്ങനെയാണ് പെരുമാറുന്നതെന്നും തെറി വിളിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചുമൊക്കെയായിരുന്നു അവസാന വീഡിയോയിൽ അമ്മൂമ്മ പറഞ്ഞത്. വീഡിയോ വൈറലായതിന് പിന്നാലെ അപ്രത്യക്ഷമാകുകയും ചെയ്തു. താനും അഹാനയും തമ്മിൽ കോംപ്രമൈസ് ടോക്കുണ്ടെന്നും അതാണ് വീഡിയോ മാറ്റിയതെന്നും തന്‍വി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാൽ ഇതേ വിഷയത്തിൽ അഹാന യൂട്യൂബിൽ പങ്കുവെച്ച പോസ്റ്റ് കൂടുതൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ''കുടുംബ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സ്ഥലമല്ല സോഷ്യല്‍മീഡിയ. തന്‍വിയോട് കുടുംബക്കാര്‍ സംസാരിച്ചിരുന്നു. ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്താല്‍ അവളും അതുപോലെ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ വീഡിയോ ഞാന്‍ പിന്‍വലിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ വീഡിയോ പിന്‍വലിക്കുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. ഞാനല്ല ഈ സര്‍ക്കസ് തുടങ്ങിയത്. അവള്‍ ഒരിക്കലും തുടങ്ങാന്‍ പാടില്ലാത്ത ഒന്നിനുള്ള മറുപടിയായിരുന്നു എന്റെ വീഡിയോ. ഞങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുമെന്നും വൈകാതെ വീഡിയോ ഡിലീറ്റ് ചെയ്യുമെന്നും കരുതുന്നു. സ്വാര്‍ത്ഥ ലാഭത്തിനായി കുടുംബ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യില്ലെന്ന് കരുതുന്നു'', എന്നാണ് അഹാന യൂട്യൂബില്‍ കുറിച്ചത്.
ഈ പോസ്റ്റിനു താഴെ അഹാനക്കെതിരെയുള്ള വിമർശനങ്ങൾ നിറയുകയായിരുന്നു. തൻവിയെ മാത്രം കുറ്റക്കാരിയാക്കുന്ന രീതിയിലാണ് അഹാനയുടെ വാക്കുകളെന്നും അഹാനയുടെ ഭാഗത്തെ തെറ്റ് മറച്ചുവെക്കുന്നുവെന്നുമാണ് ഭൂരിഭാഗം പേരും പറയുന്നത്. സ്വന്തം അമ്മയുണ്ടായിരുന്നിട്ടും അമ്മയില്ലാതെ വളരേണ്ടി വരുന്ന അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാകില്ല എന്നും ഓരോരുത്തരുടെയും പേരു പറഞ്ഞ് വീഡിയോ ഇട്ടത് അഹാനയാണെന്നും കമന്റ് ബോക്സിൽ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അഹാനയുടെ ഇമേജിന് കോട്ടം തട്ടിയപ്പോൾ കോംപ്രമൈസ് ടോക്കിനു വന്നതാണെന്നും നേരത്തേ തന്നെ ഇത് ചെയ്തുകൂടായിരുന്നോ എന്നും ചോദ്യങ്ങളുണ്ട്.