'യൂട്യൂബ് വ്ളോഗിംഗ് നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നു'; പുതിയ വീഡിയോയുമായി സൗഭാഗ്യ

Published : Sep 19, 2026, 02:17 PM IST
i am thinking to stop youtube vlogging says sowbhagya venkitesh

Synopsis

യൂട്യൂബ് വ്ലോഗിംഗ് നിർത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്

സോഷ്യൽ മീഡിയയിലെ താരമാണ് നടിയും നർത്തകിയുമൊക്കെയായ സൗഭാഗ്യ വെങ്കിടേഷ്. യൂട്യബ് ചാനലിലൂടെ തങ്ങളുടെ കുടുംബ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമെല്ലാം സൗഭാഗ്യ പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ യൂട്യൂബ് വ്ളോഗിംഗ് നിർത്തുന്നതിനെക്കുറിച്ച് താൻ ആലോചിക്കുകയാണെന്നു പറയുകയാണ് സൗഭാഗ്യ. മാസങ്ങൾക്ക് മുൻപ് ചെയ്തുവെച്ച വ്ലോഗുകൾ വോയ്സ് ഓവർ ചെയ്ത വീഡിയോകളാണ് ഇപ്പോൾ പങ്കുവെയ്ക്കുന്നതെന്നും എടുത്തു വെച്ചിരിക്കുന്ന പഴയ വ്ലോഗുകൾ പൂർത്തിയാക്കി അപ്‌ലോഡ് ചെയ്തതിനു ശേഷം യൂട്യൂബ് വ്ലോഗിംഗ് നിർത്തുന്നതിനെക്കുറിച്ചാണ് താൻ ആലോചിക്കുന്നതെന്നും എന്നാൽ ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്താനുണ്ടെന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, മനസ് മാറുകയാണെങ്കിൽ വ്ലോഗിംഗ് തുടരുമെന്നും സൗഭാഗ്യ പറയുന്നുണ്ട്.

എന്നാൽ സൗഭാഗ്യയുടെ പുതിയ വീഡിയോ പുറത്തുവന്നതോടെ വ്ലോഗിംഗ് നിർത്തരുത് എന്നാണ് നിരവധിപ്പേർ കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്. അതേസമയം കുട്ടിയെ വ്ളോഗിൽ കാണിക്കേണ്ടതില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ''വ്ലോഗിംഗ് നിർത്തി അത്യാവശ്യ ലൈഫ് അപ്ഡേറ്റുകൾ മാത്രം വേണമെന്ന് തോന്നിയാൽ ഇടാം. കുട്ടികളെ ഏതായാലും ഇനി കാണിക്കേണ്ട. അവർ സാധാരണ കുട്ടികളെപ്പോലെ വളരട്ടെ'', എന്നാണ് വീഡിയോയ്ക്കു താഴെ വന്ന കമന്റുകളിൽ ഒന്ന്.

ഭർത്താവും നടനുമായ അർജുൻ സോമശേഖർ തനിക്കു നൽ‌കുന്ന പിന്തുണയെക്കുറിച്ചും സൗഭാഗ്യ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. ''പ്രതിസന്ധികളിൽ അർജുൻ നൽകുന്ന പിന്തുണ വളരെ വലുതാണ്. പരസ്പരം ഊർജ്ജവും മാനസികാവസ്ഥയും മനസിലാക്കി മുന്നോട്ട് പോയാൽ മാത്രമേ നല്ലൊരു ദാമ്പത്യബന്ധം നിലനിർത്താൻ സാധിക്കൂ. , 'ഞാനിത്ര ചെയ്തു, ബാക്കി നീ ചെയ്യണം' എന്ന ആറ്റിറ്റ്യൂഡിൽ പോയാൽ ബന്ധങ്ങൾ വിജയിക്കില്ല. ഞങ്ങൾ രണ്ടുപേരും പരസ്പരം മനസിലാക്കിയാണ് മുന്നോട്ട് പോകുന്നത്. അതിന് ദൈവത്തോട് നന്ദി പറയുന്നു'', എന്നും സൗഭാഗ്യ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'പവർകട്ട് സന്ധ്യയ്ക്ക് മാത്രം ആക്കിക്കൂടേ, കുഞ്ഞുങ്ങളുടെ കാര്യമെങ്കിലും പരിഗണിച്ചുകൂടേ'? ചോദ്യവുമായി സ്നേഹ ശ്രീകുമാർ
'നിന്‍റെ പിറന്നാൾ എങ്ങനെ കറക്റ്റ് ആയി മറക്കുന്നു?' ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർ‌ന്ന് മാത്തുക്കുട്ടി