ബിഗ്ബോസ് താരം നേഹയുടെ മാതാപിതാക്കൾ ഷോയിൽ വന്ന് വൈകാരികമായി പ്രതികരിച്ച വിഷയത്തിൽ മുൻ മത്സരാർത്ഥി ജാസ്മിൻ ജാഫർ തന്റെ അഭിപ്രായം വ്യക്തമാക്കി. സമൂഹത്തിന്റെ കടുത്ത സമ്മർദ്ദമാണ് മാതാപിതാക്കളുടെ ഈ പ്രതികരണത്തിന് പ്രധാന കാരണമെന്ന് ജാസ്മിൻ പറഞ്ഞു.

ബിഗ്ബോസ് മലയാളം സീസൺ 8 മൽസരാർത്ഥി നേഹയുടെ മാതാപിതാക്കൾ ഹൗസിൽ നേരിട്ടെത്തി സംസാരിച്ചതിലും അതോടനുബന്ധിച്ചു നടന്ന വിഷയങ്ങളിലും തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായിരുന്ന ജാസ്മിൻ ജാഫർ. ഇതേ അവസ്ഥയിലൂടെ അല്ലെങ്കിൽ ഇതിനേക്കാൾ മോശമായ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് താനെന്നും തനിക്കും കുടുംബത്തിനും ഉണ്ടായ അവസ്ഥയും വേദനയും മറ്റാർക്കും ഉണ്ടാവരുതെന്ന് കരുതി കൂടിയാണ് ഇപ്പോഴിത് പറയുന്നതെന്നും ജാസ്മിൻ വ്യക്തമാക്കി.

''സമൂഹത്തിന്റെ കുറ്റപ്പെടുത്തൽ സഹിക്കാനാവാതെ വന്നപ്പോഴാകും അങ്ങോട്ട് റിക്വസ്റ്റ് ചെയ്ത് നേഹയുടെ ഫാമിലി ഷോയിൽ വന്നത്. ഇവിടെ വരെ എത്തിക്കാതെ കൺഫെഷൻ റൂമിലെ കോളിലോ ഒരു ലെറ്ററിലോ ഇത് ബിഗ് ബോസിന് തീർക്കാമായിരുന്നു എന്നത് സത്യമാണ്. പക്ഷെ ഷോയിൽ വന്ന് പൊട്ടിത്തെറിച്ചപ്പോൾ അവരുടെ മകളെ അടിക്കാനുള്ള ആയുധമാണ് ഇപ്പോൾ നാട്ടുകാർക്ക് ഇട്ട് കൊടുത്തിരിക്കുന്നതെന്ന് നേഹയുടെ മാതാപിതാക്കൾ ആലോചിച്ചില്ല. പിന്നെ എല്ലാവരും മനുഷ്യരല്ലേ. ഇമോഷൻസ് പുറത്ത് വരും. നേഹയുടെ മാതാപിതാക്കൾക്ക് അവളോട് സ്നേഹമില്ലാത്തതായോ ടോക്സിക്ക് പാരന്റിങ്ങായോ തോന്നിയില്ല. മകൾ എന്ന രീതിയിൽ ഉത്കണ്ഠ കാണും. മതവും ഒരു വിഷയമാണ്.

നേഹ സ്ട്രോങ്ങായി മാതാപിതാക്കളോട് ഉത്തരങ്ങൾ പറഞ്ഞു. ഒരു ആണും പെണ്ണും അടുത്തിരുന്നാലോ കയ്യിൽ പിടിച്ചാലോ കാമമായി മാത്രമെ കേരള സമൂഹത്തിലെ ഒരു വിഭാഗം ചിത്രീകരിക്കാറുള്ളൂ. ഇതെല്ലാം അറിയാവുന്നതുകൊണ്ട് തന്നെ അകലം പാലിച്ചാണ് ആ കൊച്ച് നിന്നത്. നേഹ ആ സിറ്റുവേഷൻ നന്നായി കൈകാര്യം ചെയ്തു. അതുപോലെ താഷി... അവൻ തകർന്ന് തരിപ്പണമായി. അവളെ യൂസ് ചെയ്യുന്നതായി തോന്നിയില്ല. പുള്ളി ബ്രേക്ക് ഡൗണായിപ്പോയി. ആ ഷോയിൽ മനുഷ്യത്വം കാണിക്കാൻ പറ്റില്ല. നേഹ ഇപ്പോൾ എത്തിയിരിക്കുന്നത് വല്ലാത്തൊരു സിറ്റുവേഷനിലാണ്. ബെത്‍ലഹേം കുടുംബ യൂണിറ്റ് കണ്ടപ്പോൾ എല്ലാവർക്കും ഓക്കെയായിരുന്നല്ലോ. എല്ലാവരും കയ്യടിച്ചു. ഇപ്പോൾ എന്തിനാണ് പ്രായ വ്യത്യാസം പറഞ്ഞ് ബഹളം വെയ്ക്കുന്നത്?. നിങ്ങൾ നിങ്ങളുടെ മോളെ വിശ്വസിക്കുക. വിഷമിക്കാതിരിക്കുക എന്നാണ് നേഹയുടെ മാതാപിതാക്കളോട് പറയാനുള്ളത്. അവൾ തിരിച്ച് വരുന്നത് വരെ സമാധാനത്തിൽ ഇരിക്കുക. ആളുകൾ പറയുന്നത് കേൾക്കാൻ നിൽക്കണ്ട. എനിക്കുണ്ടായത് വേറൊരാൾക്കും സംഭവിക്കരുത്. എന്നെ വെച്ച് നോക്കുമ്പോൾ നേഹ പൊന്നാണ്. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. അവൾ അതൊന്നും ചെയ്തിട്ടില്ല. ആ ചെറുക്കനേയും വിട്ടേക്കൂ'', എന്ന് ജാസ്മിൻ പറയുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming