എല്ലാ വർ‌ഷവും തന്നെക്കൊണ്ട് പറ്റുന്ന രീതിയില്‍ നോമ്പെടുക്കുമെന്ന് ലക്ഷ്‍മി നക്ഷത്ര; യഥാർ‌ത്ഥ 'കേരള സ്റ്റോറി'യെന്ന് ആരാധകർ

Published : Mar 12, 2026, 10:33 PM IST
i had been taking ramzan fasting from childhood says Lakshmi Nakshathra

Synopsis

താൻ റമദാൻ നോമ്പ് എടുക്കാറുള്ളതിനെക്കുറിച്ച് പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര

മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് ലക്ഷ്മി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന താരമാണ് ലക്ഷ്മി. ഇപ്പോഴിതാ റമദാൻ നോമ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ലക്ഷ്മി.

''ഈ വർഷം ഞാൻ നോമ്പ് എടുത്തിട്ടില്ല. പക്ഷേ, എല്ലാ വർഷവും എന്നെക്കൊണ്ട് പറ്റുന്നതുപോലെ നോമ്പെടുക്കാറുണ്ട്. കാരണം, എന്റെ വീട് പള്ളിയുടെ തൊട്ടുനേരെയാണ്. നബിദിനത്തിന് ഉസ്താദിന്റെ കൈ പിടിച്ച് മാപ്പിളപ്പാ‍ട്ട് പാടാൻ കൊണ്ടുപോയിട്ടുണ്ട്. ഓത്തുപള്ളിയും ജീരകക്കഞ്ഞിയുമൊക്കെ എന്റെ കുട്ടിക്കാലത്തിന്റെ ഭാഗമായിരുന്നു. 16-ാം രാവും 27-ാം രാവും എടുക്കുന്നത് നല്ലതാണെന്നു പറയും. ഈ വർഷം ഇതു രണ്ടും എടുക്കാനുള്ള പ്ലാനിലാണ്. അല്ലെങ്കിലും എല്ലാ വർഷവും ഏതെങ്കിലും രണ്ടോ മൂന്നോ നോമ്പ് ഞാൻ എടുക്കാറുണ്ട്.

സ്കൂളിൽ പഠിക്കുമ്പോളാണ് ആദ്യമായി നോമ്പ് എടുത്തത്. രണ്ടാം ക്ലാസ് മുതൽ കാണുന്നത് ഈ കസ്റ്റം ആണ്. എന്റെ ഹൈസ്കൂളും മുസ്ലീം മാനേജ്മെന്റ് ആയിരുന്നു. ദുഅ ആണെങ്കിലും പ്രാർത്ഥനകളാണെങ്കിലും അതൊക്കെ കണ്ടറിഞ്ഞും പഠിച്ചുമാണ് വളർ‌ന്നത്. ആ ശീലം എന്റെ വീട്ടിലെ ഒരു ശീലം പോലെ തന്നെ ആയിരുന്നു. ബാങ്ക് വിളിക്കുന്ന സമയമാകാൻ കാത്തിരിക്കുമായിരുന്നു. അതിനു ശേഷം എല്ലാവരും ചേർന്ന് കാരക്ക കഴിച്ചും നാരങ്ങാ വെള്ളമൊക്കെ കുടിച്ചുമാണ് നോമ്പ് തുറന്നിരുന്നത്. എല്ലാം അതിന്റെ ചിട്ടയിൽ തന്നെ ചെയ്തിരുന്നു'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ലക്ഷ്മി നക്ഷത്ര പറഞ്ഞു. നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ കമന്റുകളുമായി എത്തുന്നത്. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറിയെന്നാണ് വീഡിയോയ്ക്കു താഴെ പലരും കുറിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ സ്വന്തമായി ഒരു 'കഥ'; വീടിന്റെ പേര് പങ്കുവെച്ച് രാഹുലും ശ്രീവിദ്യയും
'എല്ലാവർക്കും എന്റെ സർജറി ചെയ്ത ഭാഗം കാണണം, കുളിക്കാൻ കയറുമ്പോൾ അവരൊക്കെ പിന്നാലെ വന്നു..'; തുറന്നുപറഞ്ഞ് ഹെയ്ദി സാദിയ