ലക്ഷ്‍മി നക്ഷത്രയുമായുള്ള സൗഹൃദം അവസാനിച്ചോ? മറുപടിയുമായി രേണു സുധി

Published : Feb 19, 2026, 10:56 AM IST
renu sudhi about Lakshmi Nakshathra

Synopsis

ബിഗ്ബോസിന്‍റെ സമയത്ത് അനുമോൾക്കു വേണ്ടി മാത്രമാണ് ലക്ഷ്മി പിന്തുണ തേടിയത്. ഇതോടെ രേണുവും ലക്ഷ്മിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.

സമീപകാലത്ത് ഏറെ വിമർശനങ്ങളും സൈബർ അറ്റാക്കുകളും നേരിട്ട ആളാണ് അന്തരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. ബിഗ്ബോസ് മലയാളം സീസൺ 7 ലും രേണു മൽസരാർത്ഥിയായി എത്തിയിരുന്നു. രേണുവുമായി അടുത്ത സൗഹൃദം ഉള്ള ആളായിരുന്നു അവതാരക ലക്ഷ്മി നക്ഷത്ര. സുധി മരിച്ച ശേഷം വ്ലോഗിലെല്ലാം രേണുവിനെയും കുട്ടികളെയും ഉൾപ്പടുത്തിയതിന് വലിയ തോതിൽ വിമർശനങ്ങളും ലക്ഷ്‍മിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ സമീപകാലത്ത് ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല. ബിഗ്ബോസ് നടന്നുകൊണ്ടിരുന്നപ്പോഴും നടി അനുമോൾക്കു വേണ്ടി മാത്രമാണ് ലക്ഷ്മി പിന്തുണ തേടിയത്. ഇതോടെ രേണുവും ലക്ഷ്മിയും തമ്മിലുള്ള സൗഹൃദം അവസാനിച്ചോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു.

രേണു സുധിയുടെ മറുപടി

ഇപ്പോഴിതാ തന്നെ ഏറെ സഹായിച്ചിട്ടുള്ള ആളാണ് ലക്ഷ്മി നക്ഷത്ര എന്നു പറയുകയാണ് രേണു സുധി. എന്നും എപ്പോഴും മറ്റുള്ളവരുടെ സഹായത്തെ മാത്രം ആശ്രയിച്ച് ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ് തനിക്ക് അറിയാവുന്ന ജോലി ചെയ്ത് ജീവിക്കുന്നതെന്നും ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിക്കവേ രേണു കൂട്ടിച്ചേർത്തു.

''സുധി ചേട്ടൻ മരിച്ചശേഷം എന്നെ എല്ലാ മാസവും സഹായിച്ച ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് ലക്ഷ്മി നക്ഷത്ര. ഹൃദയത്തിൽ നിന്ന് ഞാൻ അവർക്ക് നന്ദി പറയുന്നു. വഴിമുട്ടി നിന്ന സമയത്ത് എന്നെ സഹായിച്ചയാളാണ്. എന്നും എപ്പോഴും എല്ലാവരോടും സഹായം ചോദിക്കാൻ പറ്റുമോ? അതുകൊണ്ട് ഞാൻ എനിക്ക് അറിയാവുന്ന തൊഴിൽ ചെയ്തു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്തായാലും ഇപ്പോൾ ഞാൻ സീറോയിൽ അല്ല കിടക്കുന്നത്. ബിഗ് ബോസ് പോലൊരു വലിയ ഷോയിലേക്കാണ് എനിക്ക് അവസരം കിട്ടിയത്. അതുപോലെ വലിയ വലിയ കലാകാരന്മാരുടെ കൂടെ അഭിനയിക്കാനും സാധിക്കുന്നത് ദൈവത്തിന്റെയും സുധി ചേട്ടന്റെയും അനുഗ്രഹം കൊണ്ടു മാത്രമാണ്'', രേണു പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

പ്രണയാതുരരായി ജിഷിനും അമേയയും; 'പാവം വരദ'യെന്ന് കമന്റ്, കട്ടക്കലിപ്പിൽ താരങ്ങൾ, പിന്നാലെ മറുപടി
'ഞങ്ങൾ രണ്ടാളും പൈങ്കിളിയാണ്, കത്തെഴുതാറുണ്ട്'; വിശേഷങ്ങൾ പങ്കുവെച്ച് ഡയാനയും അമീനും