
മോശം കമന്റിന് കുറിയ്ക്ക് കൊള്ളുന്ന മറുപടിയുമായി നടൻ ജിഷിൻ മോഹനും അമേയ നായരും. വാലന്റൈൻസ് ദിനത്തിൽ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിനാണ് മറുപടി. ജിഷിന്റെ മുൻ ഭാര്യ വരദയുമായി ബന്ധപ്പെടുത്തിയായിരുന്നു കമന്റ്. ഇതിന് സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയാൽ പോരെ എന്നും അമേയയും ജിഷിനും മറുപടി നൽകുന്നുണ്ട്.
"ലോകം മുഴുവനും നേടിയാലും സ്നേഹം ഇല്ലങ്കിൽ ഒന്നുമില്ല". പിടിച്ചടക്കലുകളും തടവിലാക്കലും അല്ല പ്രണയം എന്ന് മനസിലാക്കി സ്വതന്ത്രമായി പ്രണയിക്കാൻ കഴിയുന്നിടത്താണ് പ്രണയം വിജയിക്കുന്നത്. കൂടെ ഉള്ളവരുടെ ഇഷ്ടങ്ങൾ കൂടെ നമുക്ക് പരിഗണിക്കാം. സ്നേഹത്തോടെ ബഹുമാനത്തോടെ അവരെ ഹൃദയത്തിൽ ചേർത്തുവെക്കാം. എല്ലാ പ്രിയപ്പെട്ടവർക്കും ഒരു നല്ല പ്രണയകാലം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങളുടെ പ്രണയം ഒരിക്കലും മങ്ങാതെ കൂടുതൽ തിളക്കമുള്ളതായി തീരട്ടെ. എന്റെ ജീവിതത്തിലേക്ക് സന്തോഷം കൊണ്ടുവന്നവളേ , നിനക്ക് എന്റെ പ്രണയദിനാശംസകൾ.
"എനിക്ക് അത്രം രസമായി തോന്നുന്നില്ല.. ഇതു കാണുമ്പോള്‍ വേറെ ഒരിടത്തു നെഞ്ചുപൊട്ടുമാകും. വരദ പാവം. പുറമെ മുഖം മൂടി അണിഞ്ഞ് വെറുത്തു, മറന്നു എന്നൊക്കെ പറയും. പക്ഷേ സ്ത്രീകള്‍ ഒരിക്കലും മറക്കില്ല. മറന്ന പോലെ നടക്കും", എന്നായിരുന്നു കമന്റ്.
"അയിന്? നിങ്ങളാണോ തീരുമാനിക്കുന്നത് ? സ്വന്തം കുടുംബത്തിലെ കാര്യം നോക്കിയിട്ട് പോരെ കണ്ടവന്‍റെ കുടുംബത്തില്‍ വരുന്നത്", എന്നാണ് ജിഷിന് മോഹൻ മറുപടിയായി കുറിച്ചത്. "എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയല്ലേ, ചേച്ചി ചേച്ചിടെ കാര്യ മാത്രം പറഞ്ഞിട്ട് പൊയ്ക്കോ. എല്ലാവരും ചേച്ചിടെ കാഴ്ചപ്പാടില്‍ അല്ല. ഒരാള്‍ പോയതു കൊണ്ട് ആരുടേയും ജീവിതം അവസാനിക്കുന്നുമില്ല", എന്ന് അമേയയും കമന്റിന് മറുപടി നൽകി.