ചിപ്പിയുടെ ബാലനാരി പൂജയ്ക്ക് തടസമായെത്തി രചന - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Apr 10, 2025, 04:23 PM IST
ചിപ്പിയുടെ ബാലനാരി പൂജയ്ക്ക് തടസമായെത്തി രചന   - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ചിപ്പിയുടെ ബാലനാരി പൂജയ്ക്കുള്ള തയ്യാറെടുപ്പിലാണ് വീട്ടുകാർ. ഇഷിത ചിപ്പിയെ സുന്ദരിക്കുട്ടിയാക്കി ഒരുക്കിയിട്ടുണ്ട്. സ്വപ്നവല്ലിയും രാമനും പ്രിയാമണിയും മാഷുമെല്ലാം ചടങ്ങിനായി ഒരുങ്ങി നിൽക്കുകയാണ്. മഹേഷും തയ്യാറായിക്കഴിഞ്ഞു. ചിപ്പിയെ ഒരുക്കിയ ശേഷം ഒരുങ്ങാൻ പോയ ഇഷിതയെ കാത്ത് നിൽക്കുകയാണ് അവർ.  ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

-------------------------------------

 അങ്ങനെ ഇഷിതയും നല്ല സുന്ദരിയായി ചടങ്ങിന് ഒരുങ്ങി എത്തിയിട്ടുണ്ട്. പൂജാരിയും എത്തി . ചടങ്ങ് ആരംഭിച്ചു. പൂജാരി ചിപ്പിയോട് പീഠത്തിൽ വന്നിരിക്കാൻ നിർദ്ദേശിച്ചു. പൂജാരി പറഞ്ഞ പ്രകാരം ചിപ്പി പീഠത്തിൽ ഇരുന്നു. ശേഷം അമ്മയോടും അച്ഛനോടും മകളുടെ അടുത്ത് വന്നിരിക്കാൻ പറഞ്ഞു. ഇഷിതയും മഹേഷും ചിപ്പിയുടെ അടുത്ത് വന്നിരുന്നു. സ്വപ്നവല്ലിയും രാമനും പ്രിയാമണിയും മാഷുമെല്ലാം വളരെ സന്തോഷത്തിലാണ്. ചിപ്പിയ്ക്ക് ഈ പൂജയോടുകൂടി എല്ലാവിധ ഐശ്വര്യങ്ങളും വരും എന്നാണ് സ്വപ്നവല്ലിയുടെ വിശ്വാസം. 

പൂജാരി പറഞ്ഞ പ്രകാരം ചടങ്ങുകൾ ഓരോന്ന് ഓരോന്നായി നടക്കുകയാണ് ഇനി. അതിനിടയ്ക്കാണ് അപ്രതീക്ഷിതമായി ആ ഒരാൾ അങ്ങോട്ട് കയറി വന്നത്. ആരാണെന്നല്ലേ... അതെ രചന. രചനയെ കണ്ടതും എല്ലാവരും ആകെ ഞെട്ടിപ്പോയി. ഈ സമയത്ത് രചന എന്തിനാണ് അങ്ങോട്ട് വന്നതെന്ന് അവര്ക് ആർക്കും മനസ്സിലായില്ല. എന്നാൽ വീട്ടിലെ പൂജയും ചടങ്ങുകളും അറിഞ്ഞുകൊണ്ട് തന്നെയാണ് രചന അങ്ങോട്ട് എത്തിയിട്ടുള്ളത്. വന്നപാടെ സ്വപ്നവല്ലിയോട് ഒരു റൗണ്ട് പ്രസംഗം രചന നടത്തി. ശേഷം ആരോട് ചോദിച്ചിട്ടാണ് ഈ പൂജ നടത്തുന്നതെന്നും ഇഷിതയല്ല , താൻ ആണ് ചിപ്പിയുടെ അമ്മയെന്നും രചന പറഞ്ഞു. അത് കേട്ടതും സ്വപ്നവല്ലി രചനയോട് മര്യാദയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞ് കയ്യോങ്ങിയെങ്കിലും രചന അത് തടുത്തു. മാത്രമല്ല താൻ അങ്ങനെ ഇറങ്ങിപ്പോകാൻ വന്നവൾ അല്ലെന്നും കൂട്ടിച്ചേർത്തു. 

തീർന്നില്ല രചനയുടെ പെർഫോമൻസ്. ഇഷിതയോട് ആ ഇരിപ്പിടത്തിൽ നിന്നും എണീക്കാനും ആചാരപ്രകാരം പെറ്റമ്മയാണ് അവിടെ ഇരിക്കേണ്ടതെന്നും രചന പറഞ്ഞു. ആചാരം അങ്ങനെ തന്നെയാണെന്ന് പൂജാരിയും പറഞ്ഞു. എന്നാൽ ദേഷ്യം വന്ന മഹേഷ് ചിലത് പറയാൻ ഒരുങ്ങിയെങ്കിലും ഇഷിത അത് തടുത്തു. ഏത് വിധേനയും ഇഷിതയെ സങ്കടപ്പെടുത്തണമെന്നും മഹേഷിനെ തകർക്കണമെന്നും ഉള്ള ലക്ഷ്യത്തോടെ എത്തിയ രചനയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.  
 

PREV
Read more Articles on
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ