ദത്ത് കർമ്മ പൂജ നടത്തി ചിപ്പിയെ സ്വന്തമാക്കി ഇഷിത - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Apr 14, 2025, 03:50 PM IST
ദത്ത് കർമ്മ പൂജ നടത്തി ചിപ്പിയെ സ്വന്തമാക്കി ഇഷിത - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

രചന ബാലനാരീ പൂജ അലങ്കോലമാക്കിയ ദേഷ്യത്തിലാണ് മഹേഷ്. എന്തായാലും ചിപ്പിയുടെ അമ്മയായി ഇഷിതയെ മാത്രമേ സങ്കൽപ്പിക്കാനാവൂ എന്ന് മഹേഷ് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ദത്ത് കർമ്മ പൂജ നടത്തി ആചാരപ്രകാരം ഇഷിതയെ ചിപ്പിയുടെ അമ്മയായി മാറ്റാനാണ്  മഹേഷിന്റെ തീരുമാനം. മഹേഷ് ചിപ്പിയെയും ഇഷിതയെയും കൂട്ടി പൂജാസ്ഥലത്ത് എത്തിക്കഴിഞ്ഞു.  ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

 പൂജാരി പറഞ്ഞത് പ്രകാരം  മഹേഷും ചിപ്പിയും ഇഷിതയും ഒരുങ്ങിക്കഴിഞ്ഞു. പൂജ നടക്കുന്ന സ്ഥലത്തേക്ക് രചനയും എത്തിക്കൊണ്ടിരിക്കുകയാണ്. സത്യത്തിൽ മഹേഷ് തന്നെയാണ് രചനയെ അങ്ങോട്ട് വിളിച്ചു വരുത്തിയത്. എന്നാൽ അതെന്തിനാണെന്ന് രചനയ്ക്ക് അറിയില്ലായിരുന്നു.


 അവിടെ എത്തിയപ്പോഴാണ് ചിപ്പിയെ വെച്ചുള്ള മറ്റൊരു പൂജ രചന കണ്ടത്. തന്റെ മകളുടെ അമ്മയുടെ സ്ഥാനം തനിക്ക് ആണെന്ന് പറഞ്ഞ് രചന അവിടെ അലങ്കോലമാക്കാൻ ശ്രമിച്ചു. എന്നാൽ രചന എത്തും മുൻപേ ആചാരപ്രകാരമുള്ള പൂജ നടത്തി ഇഷിത ചിപ്പിയുടെ അമ്മയായി തീർന്നിരുന്നു. പ്രസവിച്ചതുകൊണ്ട് മാത്രം അമ്മയാവില്ലെന്നും തന്റെ മകളെ തിരിഞ്ഞുപോലും നോക്കാത്ത നീ എങ്ങനെയാണ് ചിപ്പിയുടെ അമ്മയാകുന്നതെന്നും ഇഷിത രചനയോട് ചോദിച്ചു. ഒന്നും പറയാൻ മറുപടി ഇല്ലാതിരുന്ന രചന അവിടെ നിന്നും നാണംകെട്ട് ഇറങ്ങിപ്പോയി. 

 അതേസമയം ആദിയ്ക്ക് ചിപ്പി പഠിക്കുന്ന സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടിയ വിവരം ആകാശ് രചനയോട് വന്നു പറയുകയാണ്. രചനയ്ക്ക് അത് കേട്ടപ്പോൾ സന്തോഷമായി. ആദിയും സ്കൂളിൽ പോകാനുള്ള ത്രില്ലിലാണ്. എന്നാൽ അഷിതയുടെ മകൻ സൂരജിനും ചിപ്പിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടിയ വിവരം  അഷിത ഇഷിതയെ വിളിച്ചു പറയുന്നു. നാളെയാണ് സൂരജിന്റെയും ഫസ്റ്റ് സ്കൂൾ ഡേ. കഥയുടെ പോക്ക് ഇനി എങ്ങോട്ടെന്ന് നമുക്ക് വരും എപ്പിസോഡുകളിൽ കാണാം.
 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത