വിനോദ് നഷ്ടപ്പെടുമെന്ന ടെൻഷനിൽ സുചിത്ര - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Apr 15, 2025, 03:50 PM ISTUpdated : Apr 16, 2025, 09:11 AM IST
വിനോദ് നഷ്ടപ്പെടുമെന്ന ടെൻഷനിൽ സുചിത്ര - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

അഷിതയുടെ മകൻ സൂരജിന് ചിപ്പി പഠിക്കുന്ന സ്കൂളിൽ തന്നെ അഡ്മിഷൻ കിട്ടിയ സന്തോഷം മഹേഷുമായി പങ്കുവയ്ക്കുകയാണ് ഇഷിത. സൂരജിനും ചിപ്പിയുടെ സ്കൂളിൽ അഡ്മിഷൻ കിട്ടിയതിൽ മഹേഷിനും സന്തോഷമാകുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

 ജോലിക്ക് പോകാൻ ഒരുങ്ങുകയാണ് അനുഗ്രഹ. പോകുന്നതിനു മുൻപായി സുചിയോട് ഒരു പ്രത്യേക കാര്യം പറയാനുണ്ടെന്ന് അവൾ പറയുന്നു. എന്താണ് കാര്യം എന്ന് സുചിക്ക് മനസ്സിലായിട്ടില്ല. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന കാര്യം അനുഗ്രഹ സുചിയോട് പറഞ്ഞത്. അനുഗ്രഹ വിനോദിനെ തീവ്രമായി പ്രണയിക്കുന്നു. അവനില്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ അനുഗ്രഹയ്ക്ക് ഇപ്പോൾ ആവില്ല. എന്നാൽ വിനോദിന്റെ മറുപടി എന്താകുമെന്ന് അനുഗ്രഹയ്ക്ക് അറിയില്ല. ഏതായാലും ഇന്ന് താൻ വിനോദിനെ പ്രൊപ്പോസ് ചെയ്യാൻ പോവുകയാണെന്ന് അനുഗ്രഹ സുചിയോട് പറഞ്ഞു. അത് കേട്ടതും സുചി ആകെ ഞെട്ടിത്തരിച്ചു. അനുഗ്രഹയോട് എന്തു പറയണമെന്ന് അവൾക്ക് അറിയാതെയായി. എന്തായാലും താനും വിനോദും ആയി പ്രണയത്തിലാണെന്ന് സുചി തൽക്കാലം അനുഗ്രഹയോട് പറഞ്ഞില്ല. 

 അതേസമയം സൗന്ദര്യമത്സരത്തിന് പങ്കെടുക്കുന്ന ത്രില്ലിലാണ് സ്വപ്നവല്ലി. ഇഷിത ആണ് തന്നെ ട്രെയിൻ ചെയ്യിച്ചതെന്നും അവളെപ്പോലൊരു മകൾ പ്രിയാമണിയുടെ ഭാഗ്യമാണെന്നും സ്വപ്നവല്ലി പ്രിയാമണിയോട് പറയുന്നു. എന്നാൽ തന്റെ തടി നിയന്ത്രിക്കാൻ പാവയ്ക്കാ ജ്യൂസ് കുടിക്കണമെന്ന് ഇഷിത നിർബന്ധം പറഞ്ഞിട്ടുണ്ടെന്നും സ്വപ്നവല്ലി കൂട്ടിച്ചേർക്കുന്നു. 

 അങ്ങനെയിരിക്കുമ്പോഴാണ്  മഞ്ജിമ കൈലാസിനെ കൂട്ടി വീട്ടിലെത്തുന്നത്. കൈലാസിന്റെ ബിസിനസ് എല്ലാം പൊട്ടിയ വിവരവും കടം കയറിയ കാര്യവും പോലീസ് അന്വേഷിക്കുന്ന കാര്യവും എല്ലാം മഞ്ജിമ അമ്മയോട് പറയുന്നു. മഹേഷിനോട് തൽക്കാലം സംസാരിച്ചു നോക്കാം എന്നും ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നും സ്വപ്നവല്ലി മഞ്ജിമയോട് പറയുന്നു. അതേസമയം അനുഗ്രഹ വിനോദിനെ പ്രൊപ്പോസ് ചെയ്യാൻ പോകുന്ന കാര്യം  ഇഷിതയോട് പറഞ്ഞ് സങ്കടപ്പെടുകയാണ് സുചി. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത