കൈലാസിനോട് പൊട്ടിത്തെറിച്ച് ഇഷിത - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : May 05, 2025, 02:39 PM ISTUpdated : May 05, 2025, 03:26 PM IST
 കൈലാസിനോട് പൊട്ടിത്തെറിച്ച് ഇഷിത - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ബിസിനസ് മീറ്റിങ്ങിനായി ഡൽഹിയിലേക്ക് പോയിരിക്കുകയാണ് മഹേഷ്. ഡാഡിയെ കാണാത്ത വിഷമത്തിലാണ് ചിപ്പി. ചിപ്പിയും ഇഷിതയും മഹേഷിനെ ഫോൺ ചെയ്ത സംസാരിക്കുകയായിരുന്നു. അത് കേട്ട് രചന മഹേഷിനടുത്ത് നിൽപ്പുണ്ടായിരുന്നു. അതിന് മുൻപ് തന്നെ ആകാശിനോടൊപ്പം പോയ രചനയെപ്പറ്റി മീറ്റിങ്ങിന് വന്ന പലരും മോശമായി പറഞ്ഞിരുന്നു. എല്ലാം കൂടെ കേട്ട് ആകെ തലയ്ക്ക് പ്രാന്തായ അവസ്ഥയിലാണ് രചന. മഹേഷാവട്ടെ ഇഷിതയോടും ചിപ്പിയോടും സ്നേഹത്തോടെ സംസാരിച്ച് ഫോൺ വെച്ചു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

 ഒരു കാര്യവുമില്ലാതെ മഹേഷിനോട് വെറുതെ ദേഷ്യപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ് രചന. പരസ്പരമുള്ള സംസാരങ്ങൾക്കിടയിൽ രചന പെട്ടന്ന് തല കറങ്ങി വീണു. മഹേഷ് സത്യത്തിൽ അത് കണ്ട് പേടിച്ച് പോയി. ഉടൻ തന്നെ രചനയെ താങ്ങിയെടുത്ത് റൂമിലെത്തിച്ച് ഡോക്ടറെ വിളിച്ച് വരുത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ ആകാശ് മീറ്റിങ്ങിന് വന്ന മറ്റൊരു പെൺകുട്ടിയുമായി സല്ലപിക്കുകയായിരുന്നു. രചന തല കറങ്ങി വീണ കാര്യമൊന്നും ആകാശ് അറിഞ്ഞിട്ടേ ഇല്ല. 

അതേസമയം മഹേഷ് മീറ്റിങ്ങിനായി പോയത് അവസരമായി കൈലാസ് കണ്ടു. അമ്മയും മഞ്ജിമയും പുറത്ത് പോയ തക്കത്തിന് കൈലാസ് ഇഷിതയുടെ മുറിയിലെത്തി അവളെ കടന്ന് പിടിക്കാൻ ശ്രമിച്ചു. കുതറി മാറിയ ഇഷിത കൈലാസിനോട് മുറിയിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു. എന്നാൽ കൈലാസ് അതിന് കൂട്ടാക്കിയില്ല. അവൻ വീണ്ടും അവളെ കടന്ന് പിടിക്കാൻ ശ്രമിച്ചു. തട്ടി മാറ്റിയ ഇഷിത ഉടൻ റൂം തുറന്ന് ഓടി രക്ഷപ്പെട്ടു തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ചു. അത് കൈലാസിന്റെയും മഞ്ജിമയുടെയും മുറിയായിരുന്നു. ഇഷിത ഇത് പ്രശ്നമാക്കുമെന്ന് മനസ്സിലാക്കിയ കൈലാസ് ഉടൻ അവളെ അകത്താക്കി പുറത്ത് നിന്ന് മുറി പൂട്ടി. മഞ്ജിമയും അമ്മയും വീട്ടിലെത്തിയതോടെ ഇഷിത താൻ കിടന്നുറങ്ങുമ്പോൾ തന്റെ മുറിയിലേയ്ക്ക് വന്ന് കൂടെ കിടക്കാൻ ശ്രമിച്ചെന്ന് അവരോട് പറഞ്ഞു. കലി കയറിയ മഞ്ജിമ ഉടൻ മുറി തുറന്ന് ഇഷിതയോട് പുറത്തിറങ്ങാൻ പറഞ്ഞു. നീ ഇത്രയും മോശപ്പെട്ടവളാണോ എന്ന് അമ്മയും മഞ്ജിമയും അവളോട് ചോദിച്ചു. എന്നാൽ കൈലാസ് നുണ പറയുകയാണെന്ന് എത്ര പറഞ്ഞിട്ടും അവർക്ക് മനസ്സിലായില്ല. അവർ ഇഷിതയെ തെറ്റുകാരിയായി കണ്ടു. കൈലാസ് തെമ്മാടിത്തരം ചെയ്തിട്ട് നിന്ന് ന്യായീകരിക്കുന്നത് കണ്ടതോടെ ഇഷിതയുടെ സകല നിയന്ത്രണവും വിട്ടു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത