
കഥ ഇതുവരെ
മാല കെട്ടി കിട്ടിയ പണം കൊണ്ട് സച്ചിയ്ക്ക് കാർ വാങ്ങിക്കൊടുക്കാനുള്ള പ്ലാനിലാണ് രേവതി. സച്ചിയ്ക്ക് എങ്ങനെ സർപ്രൈസ് ആയി കാർ വാങ്ങിക്കൊടുക്കുമെന്ന് അവൾ ആലോചിക്കുകയാണ്. കാർ വാങ്ങാനായി ഇനിയും കുറച്ച് പണം കൂടി ആവശ്യമുണ്ട് . അത് അനിയത്തി ദേവു ഒരു പലിശക്കാരൻ ചേട്ടനോട് പറഞ്ഞ് സെറ്റാക്കാമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
പലിശക്കാരൻ രാജേന്ദ്രൻ രേവതിയെ അന്വേഷിച്ച് പൂക്കടയിൽ എത്തിയിരിക്കുന്നു. പൂക്കടയുടെ പരിസരത്ത് ചുറ്റിത്തിരിയുന്ന രാജേന്ദ്രനെ കണ്ട് ചന്ദ്ര ആരാണെന്ന് ചോദിച്ചു. ഞാൻ രാജേന്ദ്രൻ എന്ന് പറഞ്ഞപ്പോൾ ഞാൻ ചന്ദ്രമതിയെന്ന് മറുപടിയും കൊടുത്തു. ഓഹോ നിങ്ങൾ ആണല്ലേ ഈ പൂക്കടയുടെ പേരുള്ള ആളെന്ന് രാജേന്ദ്രൻ ചോദിച്ചതോടെ ചന്ദ്രയ്ക്ക് കലികയറി. അങ്ങനെ ആകെ കലിപ്പ് മൂഡിൽ നിൽക്കുമ്പോഴാണ് രേവതി അങ്ങോട്ട് എത്തിയത്. പലിശക്കാരൻ രാജേന്ദ്രൻ പൂക്കടയുടെ മുന്നിൽ വന്നു നിൽക്കുന്നുണ്ടെന്ന് ദേവു രേവതിയെ വിളിച്ച് പറഞ്ഞിരുന്നു. രേവതി വന്നപ്പോൾ രാജേന്ദ്രൻ ചന്ദ്രയുമായി ഉടക്കി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
എന്തായാലും അതൊക്കെ ഒഴിവാക്കി രേവതി രാജേന്ദ്രനോട് കാര്യം പറഞ്ഞു. തനിക്ക് 25,000 രൂപ വേണമെന്നും മാസാമാസം തന്ന് വീട്ടികൊള്ളാമെന്നും രേവതി പറഞ്ഞു. അതിനെന്താ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് രാജേന്ദ്രൻ രേവതിക്ക് പണം കൊടുത്തു. മാലകെട്ടി നല്ലൊരു തുക ലാഭം കിട്ടിയിട്ടും ഇനിയും ഇവൾ എന്തിനാണ് കടം വാങ്ങുന്നതെന്ന് ചന്ദ്ര ചിന്തിച്ചു. അതേപ്പറ്റി ചന്ദ്ര അവളോട് ചോദിച്ചു. പക്ഷേ കാര്യം പിന്നീട് പറയാം എന്ന് പറഞ്ഞ് രേവതി ഉടനെ കാർ ഷോറൂമിലേക്ക് വിട്ടു. മഹേഷും രേവതിയുടെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ കാർ ഷോറൂമിലെത്തി അവർ ഇരുവരും കാർ വാങ്ങാനുള്ള പ്രൊസീജറുകളെല്ലാം പൂർത്തിയാക്കി. അങ്ങനെ സച്ചിയേട്ടന് കാർ വാങ്ങി കൊടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് രേവതി.
അതേസമയം ശ്രുതിയെ കാണാൻ ബ്യൂട്ടി പാർലറിൽ എത്തിയിരിക്കുകയാണ് സുധി. പക്ഷേ പാർലറിൽ ചന്ദ്രമതി ബ്യൂട്ടിപാർലർ എന്ന പേരിനു പകരം മറ്റൊരു പേര് കണ്ട സുധി ഞെട്ടിപ്പോയി. ഇതിൽ എന്തോ ചതി ഉണ്ടെന്ന് അവന് മനസ്സിലായി. അതേപ്പറ്റി അവൻ ശ്രുതിയോട് ചോദിച്ചു. പക്ഷേ കള്ളിയായ ശ്രുതി പാർലറിൽ പ്രോഫിറ്റ് കൂടാനായി മറ്റൊരു പേര് നൽകിയത് ആണെന്നും മറ്റൊരു കമ്പനി കൂടെ ഇപ്പോൾ ഈ പാർലറിന്റെ ഉടമയാണെന്നും അങ്ങനെ വരുമ്പോൾ നമുക്ക് ഒരുപാട് പണം ലാഭം കിട്ടുമെന്നും സുധിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. ശ്രുതി പറഞ്ഞ കള്ളത്തരം കേട്ട് സുധി അത് വിശ്വസിച്ചു. ഇവൻ എത്ര കിട്ടിയാലും പഠിക്കില്ലേ എന്ന് പ്രേക്ഷകർ പോലും കരുതിക്കാണും. എന്തായാലും ഇവിടെ വച്ചാണ് ഇന്ന് എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർ പൂവ് ഇനി അടുത്ത ദിവസം കാണാം.