അത്യാസന്ന നിലയിൽ മഞ്ജിമ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : May 29, 2025, 04:05 PM IST
അത്യാസന്ന നിലയിൽ മഞ്ജിമ  - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ   

കഥ ഇതുവരെ 

ഇഷിതയെയും മഹേഷിനെയും കൂട്ടി വീട്ടിലെത്തിയിരിക്കുകയാണ് ചിപ്പി. ഇനിയും അമ്മയുമായി അച്ഛമ്മ വഴക്കിട്ടാൽ ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് ചിപ്പി അവരോട് പറഞ്ഞു . ഇഷിതയെയും മഹേഷിനെയും ആരതി ഉഴിഞ്ഞ് സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ച അച്ഛമ്മയെ അവൾ സോപ്പിട്ട് കുപ്പിയിലാക്കി. ശേഷം അച്ഛമ്മയും ചിപ്പിയും ഇരുവരെയും ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. എന്നാൽ മഞ്ജിമയ്ക്ക് ഇതൊന്നും കണ്ടിട്ട് അത്ര ഇഷ്ട്ടപ്പെട്ടിട്ടില്ല.  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

അമ്മയ്ക്കും ഡാഡിക്കും ലഡ്ഡു കൊടുത്ത ശേഷം ചിപ്പി മഞ്ജിമയ്ക്ക് ലഡ്ഡു കൊടുക്കാൻ പോയിരിക്കുകയാണ് . എന്നാൽ കൈലാസ് അങ്കിൾ ജയിലിൽ ആണെന്നും അങ്കിളിനെ ഇറക്കാൻ മോൾ ഡാഡിയോട് പറയണമെന്നും മഞ്ജിമ ആവശ്യപ്പെട്ടു. എന്നാൽ കൈലാസ് അങ്കിൾ തെറ്റ് ചെയ്തതുകൊണ്ടാണ് ജയിലിൽ ആയതെന്നും അയാളെ ഇറക്കാൻ ഞാൻ ഡാഡിയോട് പറയില്ലെന്നും ചിപ്പി മഞ്ജിമയോട് പറഞ്ഞു. ചിപ്പി കൊടുത്ത ലഡ്ഡു വലിച്ചെറിഞ്ഞ് മഞ്ജിമ ചിപ്പിയെ മുറിയിൽ നിന്ന് ആട്ടിയിറക്കി. എന്നാൽ ചിപ്പി അതൊന്നും മൈൻഡ് ആക്കിയതേ ഇല്ല. 

എന്നാൽ കൈലാസിനെ വെച്ച് മഹേഷിനെതിരെ ഒരു കളി കളിക്കാമെന്ന പ്ലാനിലാണ് ആകാശും രചനയും. കൈലാസ് മഹേഷിനെതിരെ തൊടുക്കാൻ പറ്റിയ ഒരു ആയുധമാണ് എന്ന് രചനയും ഉറപ്പിച്ചിട്ടുണ്ട്.അതേസമയം ഇഷിതയുടെ പിണക്കം പൂർണ്ണമായി മാറ്റാനുള്ള പെടാപാടിലാണ് മഹേഷ്. ഓഫീസിലേയ്ക്ക് താൻ കൊണ്ടുപോയി വിടാമെന്നും തിരിച്ച് വിളിക്കാൻ വരാമെന്നും മഹേഷ് ഇഷിതയോട് പറഞ്ഞു. ശെരി ആവട്ടെ എന്നും പറഞ്ഞ് രണ്ടുപേരും ഇറങ്ങാൻ നിൽക്കുമ്പോഴാണ് പെട്ടന്ന് അമ്മയുടെ കരച്ചിൽ കേട്ടത്. ഉടനെ മഹേഷും ഇഷിതയും അങ്ങോട്ട് ഓടിച്ചെന്നു. നോക്കുമ്പോൾ മഞ്ജിമ ബോധമില്ലാതെ കിടക്കുകയായിരുന്നു. സ്ലീപ്പിങ് പിൽസ് അമിതമായി കഴിച്ചതിനാൽ ബോധം പോയി കിടക്കുകയാണ് മഞ്ജിമ. 

എന്നാൽ മഞ്ജിമ മരിച്ചെന്ന് കരുതി അലമുറയിട്ട് കരയുകയാണ് 'അമ്മ. ഇഷിതയാണ് ഇതിനെല്ലാം കാരണമെന്നും ഇഷിതാ കാരണമാണ് തന്റെ മകൾ മരിച്ചതെന്നും പറഞ്ഞ് അവർ കരച്ചിൽ തുടങ്ങി . എന്നാൽ ഇവൾ മരിച്ചിട്ടില്ലെന്നും ഉടനെ ആശുപത്രിയിൽ എത്തിക്കണമെന്നും മഹേഷ് അമ്മയോട് പറഞ്ഞു . ഉടനെ ആംബുലൻസ് വിളിച്ച് ഇഷിത മഞ്ജിമയെ ആശുപത്രിയിൽ എത്തിച്ചു. മറ്റാര് കയറി പരിശോധിച്ചാലും ഇഷിത തന്റെ മകളെ ചികില്സിക്കരുതെന്ന് സ്വപ്നവല്ലി അവിടെ വെച്ച് നിർബന്ധം പറഞ്ഞു. അത് കേട്ട് എന്ത് പറയുമെന്നറിയാതെ നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന ഇഷിതയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.
 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത