'ഞാനും കൂടി അമ്മേടെ കൂടെ ഡാൻസ് കളിക്കട്ടെ എന്ന് എന്റെ മോൻ ചോദിച്ചു, ഇതൊരു സ്വപ്നം പോലെ..'; മകനൊപ്പം നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് സൗമ്യ ഭാഗ്യനാഥൻ

Published : Mar 13, 2026, 06:32 PM IST
Saumya Bhagyan Pilla

Synopsis

It was like a dream come true Soumya Bhagyanathan shares her experience of dancing with her son 'അളിയൻസ്' പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടിയാണ് സൗമ്യ ഭാഗ്യനാഥൻ. അഭിനേത്രി എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയായ താരം, അടുത്തിടെ മകനോടൊപ്പം വേദിയിൽ നൃത്തം ചെയ്തതിന്റെ സന്തോഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് സൗമ്യ ഭാഗ്യനാഥൻ പിള്ള. മലയാളി പ്രേക്ഷകർക്കിടയിൽ ലില്ലിക്കുട്ടി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. അളിയൻസ് എന്ന പരമ്പരയിൽ സൗമ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണിത്. സ്‌കിറ്റുകള്‍ ചെയ്താണ് താന്‍ ശ്രദ്ധ നേടിയതെന്ന് താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇതിനെല്ലാം പുറമേ, നല്ലൊരു നർത്തകി എന്ന നിലയിലും സൗമ്യ ഭാഗ്യനാഥൻ കഴിവ് തെളിയിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് ഡാൻസിലൊക്കെ ഒരുപാട് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സൗമ്യ പറഞ്ഞിരുന്നു. മകനൊപ്പം നടത്തിയ ഒരു ഡാൻസ് പെർഫോമൻസിനെക്കുറിച്ചാണ് സൗമ്യയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്.

"നാലാമത്തെ വയസ്സിൽ അരങ്ങേറ്റം കുറിച്ച നാൾ മുതൽ നൃത്തം എന്റെ ജീവിതത്തിൽ ഉടനീളം കൂടെ ഉണ്ട്. എനിക്കൊരു മോൾ ആയിരുന്നെങ്കിൽ അവളെ ഡാൻസ് പഠിപ്പിച്ച് എന്റെ ഒപ്പം കളിപ്പിക്കാമായിരുന്നു എന്ന് ഓർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഞാൻ ഡാൻസ് പ്രാക്ടിസ് ചെയ്തുകൊണ്ടിരുന്നപ്പോൾ ഞാനും കൂടി അമ്മേടെ കൂടെ ഡാൻസ് കളിക്കട്ടെ എന്ന് എന്റെ മോൻ ചോദിച്ചു. അവന്റെ താല്പര്യം കണ്ടപ്പോൾ നാളത്തെ പ്രോഗ്രാമിലേക്ക് എന്റെ മാഷ് അരമണിക്കൂർ കൊണ്ട് ഒരു കുഞ്ഞ് ഡാൻസ് സെറ്റ് ചെയ്തു. ഒട്ടും പ്രതീക്ഷിക്കതെ പഠിപ്പിച്ച എല്ലാ സ്റ്റെപ്പുകളും ഓർത്തിരുന്ന് അവൻ എന്റെ കൂടെ പെർഫോം ചെയ്തു. ഒരു സ്വപ്നം പോലെ ഞങ്ങൾ പാട്ടുകളം അമ്പലത്തിൽ എന്റെ പ്രതീക്ഷകൾക്കപ്പുറം അവൻ നന്നായി കളിച്ചു. ഒരുപാടു സന്തോഷവും അഭിമാനവും തോന്നിയ നിമിഷങ്ങൾ.... ഞങ്ങളെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി'', എന്നാണ് മകനൊപ്പം ഉള്ള നൃത്തവീഡിയോയ്ക്കൊപ്പം സൗമ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'മൂന്ന് വട്ടം തുമ്മി, തൊണ്ട മുറിഞ്ഞ് രക്തം വരെ വന്നു'; പകച്ചുപോയ നിമിഷത്തെക്കുറിച്ച് കാർത്തിക് സൂര്യ
വേദിയിൽ വച്ച് നടി സരിഗയ്ക്ക് കൈ കൊടുക്കാതെ ശങ്കര്‍..; അപമാനിച്ചെന്ന് വിമര്‍ശനം