'എല്ലാവരുടെയും കണ്ണ് നിറഞ്ഞു, അപ്പൂ നന്നായി നോക്കണേ'; ഗംഗയുടെ എൻഗേജ്മെന്‍റ് വേദിയിൽ കാർത്തിക് സൂര്യ

Published : Mar 06, 2026, 01:18 PM IST
Karthik Surya on  Glamy Ganga engagement day

Synopsis

ഗംഗയെ ആദ്യമായി കണ്ടതിനെക്കുറിച്ചും അവരുടെ കഠിനാധ്വാനത്തെയും വിജയങ്ങളെക്കുറിച്ചും സംസാരിച്ച് കാര്‍ത്തിക് സൂര്യ

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഇന്‍ഫ്ലുവന്‍സറാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവെക്കാറപണ്ട്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗ അറിയിച്ചിരുന്നു. അടുത്ത സുഹൃത്ത് കൂടിയായ വിഷ്ണു ആണ് വരൻ. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ എൻഗേജ്മെന്റ് നടന്നത്. അടുത്ത സുഹൃത്തുക്കളും വീട്ടുകാരുമടക്കം ചുരുക്കം ആളുകൾ പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. എൻഗേജ്മെന്റിനോടനുബന്ധിച്ച് ഗംഗയുടെ വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം ഇരുവരെയും കുറിച്ച് സംസാരിക്കുന്നതാണ് ഗംഗയുടെ പുതിയ വ്ളോഗിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിൽ അവതാരകനും വ്ളോഗറുമായ കാർത്തിക് സൂര്യയും സംസാരിക്കുന്നുണ്ട്. ഗംഗയെ ആദ്യം കണ്ട അനുഭവവും കാർത്തിക് പറയുന്നുണ്ട്.

''കോഴിക്കോട് എന്തോ പരിപാടിക്ക് പോയപ്പോൾ ശരണ്യയുടെ (വ്ളോഗർ) കൂടെയാണ് ഗംഗയെ ആദ്യം കാണുന്നത്. എന്നെ പരിചയപ്പെടണമെന്നു പറഞ്ഞാണ് വന്നത്. പക്കാ, ട്രിവാന്‍ഡ്രം സ്ലാഗിലായിരുന്നു സംസാരം. അന്നു തന്നെ ഈ കൊച്ച് കൊള്ളാമല്ലോ എന്നു തോന്നി. അടുത്ത ദിവസം ഞങ്ങളെല്ലാം ഫംഗ്ഷന് പോവാനായി ഇറങ്ങിയപ്പോള്‍ ഗംഗയെ കാണുന്നില്ല. ഗംഗയുടെ റൂമിനു മുന്നിൽ പോയി ശരണ്യ അടക്കം വാതിലില്‍ മുട്ടുകയാണ്. കുറേ നേരെ കഴിഞ്ഞ് കണ്ണും തിരുമ്മി എന്നെ വിളിച്ചോ എന്നും ചോദിച്ചാണ് ഗംഗ വാതിൽ തുറന്നത്.

നല്ല പോസിറ്റീവ് വൈബായിട്ടുള്ളൊരു കൊച്ചാണല്ലോ എന്ന് ഞാൻ ആദ്യമേ ചിന്തിച്ചിരുന്നു. യൂട്യൂബില്‍ നോക്കിയപ്പോൾ വ്‌ളോഗുകളൊക്കെ കണ്ടു. പിന്നീട് പേഴ്‌സണല്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്തതും അവള്‍ കടന്നുവന്ന വഴികളെക്കുറിച്ചും പറഞ്ഞതൊക്കെ കണ്ടു. പിന്നെ പരിപാടികളിലൊക്കെ കാണാന്‍ തുടങ്ങി. അങ്ങനെ സുഹൃത്തുക്കളായി മാറി. അവള്‍ക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് ഇവിടം വരെ എത്തിയത്. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് അവളൊരു വീട് വെച്ചതും കാര്‍ വാങ്ങിയതും. ഒറ്റയ്ക്കാണെങ്കില്‍ പോലും എല്ലാം നേടിയെടുക്കും എന്ന ഇച്ഛാശക്തിയുണ്ട് അവള്‍ക്ക്. എന്തു സംഭവിച്ചാലും ഇവിടെ ഇരിക്കുന്നവരെല്ലാം നിനക്കൊപ്പം തന്നെയുണ്ടാവും. റിംഗ് കൈമാറുന്ന സമയത്ത് ഓരോരുത്തരുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. അത്രയും സ്‌നേഹിക്കുന്നുണ്ട് എല്ലാവരും നിന്നെ. അപ്പൂ (വിഷ്ണു), നന്നായി നോക്കണം കേട്ടോ'', എന്നാണ് കാർത്തിക് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

ബിസ്മില്ല ചൊല്ലി മേഘ; അവൾ നോമ്പും എടുക്കും, ഞാൻ അമ്പലത്തിലും പോവും: തന്റെ കേരള സ്റ്റോറി പറഞ്ഞ് സൽമാനുള്‍
'വിളിച്ചു, പക്ഷേ ഞാന്‍ ചെയ്യില്ല'; സീരിയലുകളില്‍ അഭിനയിക്കാത്തതിന്‍റെ കാരണം പറഞ്ഞ് രേണു സുധി