'അവൻ ഒരുപാട് വിഷമിച്ചിട്ടുണ്ടാവാം, അവനെ ഓർത്ത് ഞങ്ങളും'; കൃഷ്ണകുമാർ പറയുന്നു

Published : Aug 09, 2025, 02:15 PM IST
krishna kumar about his grandson neom diya krishna

Synopsis

നിയോം അശ്വിൻ കൃഷ്ണ എന്നാണ് കുട്ടിയുടെ പേര്

സമീപകാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു യൂട്യൂബറും സംരംഭകയും ഇൻഫ്ളുവൻസറുമെല്ലാമായ ദിയ കൃഷ്ണയുടെ ഡെലിവറി. എട്ടു മില്യനിലേറെ ആളുകളാണ് ദിയയുടെ ഡെലിവറി വ്ളോഗ് യൂട്യൂബിൽ കണ്ടത്. നിയോം അശ്വിൻ കൃഷ്ണ എന്നാണ് മകന് ദിയയും ഭർത്താവ് അശ്വിനും പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും ഇവർ പറഞ്ഞിരുന്നു.

പ്രസവത്തിനു മുൻപേ നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് ദിയയും കുടുംബവും കടന്നുപോയത്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പിനെത്തുടർന്ന് ലക്ഷങ്ങളാണ് ഇവർക്ക് നഷ്ടമായത്. ഇതേക്കുറിച്ചെല്ലാമാണ് ദിയയുടെ അച്ഛനും നടനുമായ കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ പോസ്റ്റിൽ പറയുന്നത്.

''ജീവിതത്തിൽ സന്തോഷിക്കാൻ ചില കാരണങ്ങൾ വരും.. ഇത്തവണ അത് കൊണ്ടുവന്നത് കുഞ്ഞ് ഓമിയായിരുന്നു. ഓമി കൊണ്ടുവന്ന സന്തോഷം ചെറുതല്ല.. അമ്മയുടെ അകത്തു കിടന്നപ്പോൾ അവൻ ഒരുപാടു വിഷമിച്ചിട്ടുണ്ടാവാം.. അവനെ ഓർത്തു ഞങ്ങളും.. പക്ഷെ എല്ലാ വിഷമങ്ങളും കാറ്റിൽ പറത്തി, ഒരുപാടു സന്തോഷവുമായി അവൻ വന്നു ... എല്ലാം മംഗളമായി ഭവിച്ചതിനു പിന്നിൽ കേരളത്തിലെ, ഞങ്ങളെ സ്നേഹിക്കുന്ന ഒരുപാടു പേരുടെ പ്രാർത്ഥനയുമുണ്ടായിരുന്നു.. എല്ലാത്തിനും നന്ദി...'', കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദിയയുടെ പ്രസവ വിഡിയോ യൂട്യൂബിൽ കണ്ടു പ്രതികരിച്ചവരുടെ കമന്റുകൾ തന്റെ കണ്ണു നിറച്ചെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. മകൾ അത്യധികം വേദനയിലും ടെൻഷനിലും ആയിരുന്നെങ്കിലും കുടുംബാംഗങ്ങളും സ്നേഹമുള്ള ആശുപത്രി ജീവനക്കാരും ഉള്ളതുകൊണ്ട് സുഖപ്രസവം പേരുപോലെ തന്നെ സുഖമുള്ള ഒരു പ്രക്രിയയായി മാറി എന്നും കൃഷ്ണകുമാർ പറയുന്നു. സർക്കാർ ആശുപത്രികളിലോ മറ്റു പ്രൈവറ്റ് ആശുപത്രികളിലോ പ്രസവിക്കുന്നവർക്ക് ഈ ഭാഗ്യം ഉണ്ടാകണം എന്നില്ല. പക്ഷേ മകൾക്ക് കിട്ടിയ ഈ സൗകര്യങ്ങൾ ഇനി പ്രസവിക്കുന്ന പെൺകുട്ടികൾക്ക് ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത