
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ മഞ്ജു പത്രോസ് പിന്നീട് ബിഗ് ബോസ് ഷോയിലൂടെയും ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയ താരം ഫക്രുവുമായുള്ള സൗഹൃദത്തിന്റെ പേരിൽ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും അധിക്ഷേപങ്ങളും മഞ്ജു പത്രോസിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴും തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ ഫക്രുവുമായി ബന്ധപ്പെട്ട കമന്റുകൾ വരുന്നുണ്ടെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ ശേഷം താൻ ഈ വിഷയവുമായി ബന്ധപ്പെട്ട് പല തവണ വിശദീകരണം നൽകിയിരുന്നെന്നും എന്നാൽ ഇപ്പോഴും പലർക്കും മനസിലായിട്ടില്ലെന്നും മഞ്ജു പത്രോസ് പറയുന്നു.
"തിരുത്താനും, ഇതല്ല സത്യമെന്ന് പറയാനും ഞാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആയിരം പേരോട് പറഞ്ഞാല്‍ പത്ത് പേര്‍ക്കെങ്കിലും മനസിലായിട്ടുണ്ടാകും. എല്ലാവരേയും മനസിലാക്കിപ്പിക്കാന്‍ പറ്റില്ല. ഇപ്പോഴും വന്ന് കമന്റിടുന്നവരുണ്ട്. ഫുക്രു ഇല്ലേ എന്ന് ചോദിച്ച് കമന്റിടുന്നവരുണ്ട്. അതിനെ കണ്ടില്ലെന്ന് വെക്കുന്നതാണ് നല്ലത്. പക്ഷെ ഞാന്‍ അത്രയും എഫേര്‍ട്ട് എടുത്തിട്ടുണ്ട്. ഞാന്‍ വല്ലാതെ തെറ്റിദ്ധരിക്കപ്പെട്ടു പോയ ആളാണ്. എനിക്കുമൊരു മകനുള്ളതല്ലേ." മഞ്ജു പത്രോസ് പറയുന്നു.
"എനിക്ക് അതേക്കുറിച്ച് പറയാന്‍ വരെ പ്രയാസമാണ്. ഒരിക്കലും അങ്ങനെ ചിന്തിക്കില്ല. ഞാനത് പറഞ്ഞത് എന്നെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ്. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകാം. കുറേ പേര്‍ക്ക് മനസിലായിട്ടുണ്ടാകില്ല. പിന്നീടും നമ്മളെ കാണുമ്പോള്‍ അവര്‍ അങ്ങനൊരു സ്ത്രീയല്ലെന്ന് പെരുമാറ്റവും രീതികളുമെല്ലാം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടാകാം. എന്തായാലും അന്നുണ്ടായിരുന്ന ദേഷ്യം പലര്‍ക്കും ഇന്ന് എന്നോടില്ലെന്ന് അറിയാം." മഞ്ജു പത്രോസ് കൂട്ടിച്ചേർത്തു. ഐസ് ബ്രേക്ക് എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.