'കേരളത്തിൽ ഇപ്പോൾ പ്രേമിക്കാൻ പറ്റിയ അന്തരീക്ഷമാണോ?'; അഹമ്മദ് കബീർ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി!

Published : Sep 05, 2026, 08:56 PM IST
Many Many Happy Returns - Official Teaser

Synopsis

'ജൂൺ', 'കേരള ക്രൈം ഫയൽസ്' എന്നിവയ്ക്ക് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന 'മെനി മെനി ഹാപ്പി റിട്ടേൺസ്' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനാകുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തിൽ പുതുമുഖം ലക്ഷ്മി ജ്യോതിഷാണ് നായിക.

'ജൂൺ', 'മധുരം' എന്നീ ചിത്രങ്ങൾക്കും ഏറെ പ്രേക്ഷകപ്രശംസ നേടിയ 'കേരള ക്രൈം ഫയൽസ്' എന്ന ഇൻവെസ്റ്റിഗേഷൻ സീരീസിനും ശേഷം അഹമ്മദ് കബീർ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മെനി മെനി ഹാപ്പി റിട്ടേൺസ്' ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. കാളിദാസ് ജയറാം നായകനായി എത്തുന്ന റോം കോം ചിത്രത്തിലെ നായിക പുതുമുഖമായ ലക്ഷ്മി ജ്യോതിഷ് ആണ്. കാളിദാസിന്റെ അച്ഛൻ കഥാപാത്രമായി ലാൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മങ്കി ബിസിനസിന്‍റെ ബാനറിൽ ഹസ്സൻ റഷീദും, അഹമ്മദ് കബീറും നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഹമ്മദ് കബീറും ജോബിൻ ജോൺ വർഗീസും ചേർന്നാണ്. റേഡിയോ ജോക്കിയും ടെലിവിഷന്‍ അവതാരകനും സംവിധായകനുമായ ആര്‍.ജെ മാത്തുക്കുട്ടിയാണ് ചിത്രത്തിന്റെ കോ റൈറ്റർ. '96', 'സോളോ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് മെനി മെനി ഹാപ്പി റിട്ടേൺസിനും സംഗീതം ഒരുക്കുന്നത്. ആട്ടം, ഗോളം, കേരള, ക്രൈം ഫയൽസ് 1&2, വേല, ഹാഫ് തുടങ്ങിയ ചിത്രങ്ങളുടെ ചിത്രസംയോജകനായ

എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റിംഗിനുള്ള ദേശീയ പുരസ്‌കാരം നേടിയ മഹേഷ് ഭുവനേന്ദ് ആണ് ചിത്രസംയോജന വിഭാഗം കൈകാര്യം ചെയ്യുന്നത് എന്നത് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.അഹമ്മദ് കബീർ ചിത്രങ്ങളുടെ ദൃശ്യമനോഹരമായ ഫ്രെയിമുകളിലൂടെ ശ്രദ്ധേയനായ ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അഹമ്മദ് കബീർ - ജിതിൻ സ്റ്റാനിസ്ലാവസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ ദൃശ്യപരമായി ഏറെ മികച്ചുനിൽക്കുന്ന ഒരു സിനിമാനുഭവം പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്‌സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.

PREV
Read more Articles on
click me!

Recommended Stories

'തിരിച്ചു വരുമ്പോൾ ഫെമിനിസ്റ്റ് ആകാതിരുന്നാൽ മതി..'; രാഹുൽ ഈശ്വറിനോട് അഖിൽ മാരാർ; ബിഗ് ബോസിലേക്കോ?
'ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..'; ഉർവശിയുടെ മറുപടിയെ വിമർശിച്ച് ഭാഗ്യലക്ഷ്മി