സൽമാനുളിനും മേഘയ്ക്കും ഒന്നിച്ചുള്ള ആദ്യ റംസാന്‍ കാലം; ഇഫ്താറിന് ഒരു സ്പെഷ്യല്‍ അതിഥി !

Published : Mar 13, 2025, 08:08 PM IST
സൽമാനുളിനും മേഘയ്ക്കും ഒന്നിച്ചുള്ള ആദ്യ റംസാന്‍ കാലം; ഇഫ്താറിന് ഒരു സ്പെഷ്യല്‍ അതിഥി !

Synopsis

മിഴി രണ്ടിലും സീരിയലിലെ താരങ്ങളായ സൽമാനുൾ ഫാരിസും മേഘ മഹേഷും തങ്ങളുടെ ഇഫ്താർ വിരുന്നിന്റെ വിശേഷങ്ങളുമായി എത്തുന്നു. 

കൊച്ചി: മിഴി രണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനുൾ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത്. വിവാഹത്തിനു പിന്നാലെ ഇരുവരുമൊന്നിച്ച് ഒരു യൂട്യൂബ് ചാനലും തുടങ്ങിയിരുന്നു. തങ്ങളുടെ സ്പെഷ്യൽ ഗസ്റ്റിനൊപ്പമുള്ള ഇഫ്താർ വിരുന്നിന്റെ വിശേഷങ്ങളുമായാണ് ഇവരുടെ പുതിയ വ്ളോഗ്.

മേഘയുടെ സുഹൃത്ത് വൈഷ്ണവി ആണ് ഇരുവരുടെയും സ്പെഷ്യൽ ഗസ്റ്റ് ആയി എത്തിയത്. ഇരുവരും തമ്മിലുള്ള സ്നേഹപ്രകടനങ്ങളും വീഡിയോയിൽ കാണാം. തുടർന്ന് മൂന്നു പേരും ഒരുമിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നതും. ഇതിനിടെ തങ്ങൾക്കു വന്ന സമ്മാനങ്ങളും സൽമാനുൾ വ്ളോഗിൽ കാണിക്കുന്നുണ്ട്.  തനിക്ക് പാച്ചുക്കയോടുള്ള (സൽമാനുൾ) ഇഷ്ടത്തെക്കുറിച്ച് വൈഷ്ണവിക്ക് ആദ്യം തന്നെ അറിയാമായിരുന്നു എന്ന് മേഘ പറയുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം മൂവരും പാർക്കിൽ പോയി ഒരുമിച്ച് സമയം ചെലവഴിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്.

നിരവധി പേരാണ് സൽമാനുളിന്റെയും മേഘയുടെയും പുതിയ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. ''നിങ്ങളുടെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ്'', എന്നാണ് ഒരാളുടെ കമന്റ്. ''മേഘയെ മരണം വരെ പൊന്നു പോലെ നോക്കണേ  ഒരു നിഷ്കളങ്കമായ മോളാണെന്നാണ് തൊന്നുന്നത് '', എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.  ''മൂന്ന് ആളെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം ആയി'' എന്നാണ് മറ്റൊരാൾ കുറിച്ചത്.

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിഴിരണ്ടിലും എന്ന സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന താരങ്ങളാണ് സല്‍മാനുള്‍ ഫാരിസും മേഘ മഹേഷും. പരമ്പരയിലെ നായിക-നായകന്മാരായ സഞ്ജു-ലക്ഷ്മി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചത്.

PREV
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത