'സീരിയലിൽ പുതുമ ബുദ്ധിമുട്ടാണ്, വാല്യൂ ഉള്ള പരമ്പരകളാകില്ല റേറ്റിങ്ങിൽ മുന്നിൽ': ഗൗരിയും മനോജും

Published : Mar 13, 2025, 02:27 PM ISTUpdated : Mar 13, 2025, 02:32 PM IST
'സീരിയലിൽ പുതുമ ബുദ്ധിമുട്ടാണ്, വാല്യൂ ഉള്ള പരമ്പരകളാകില്ല റേറ്റിങ്ങിൽ മുന്നിൽ': ഗൗരിയും മനോജും

Synopsis

സീരിയലുകളിൽ പുതുമ കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനോജ് പറയുന്നു.

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെ മലയാളം മിനിസ്ക്രീൻ പ്രേക്ഷകർ ഏറ്റെടുത്ത താരമാണ് ഗൗരി കൃഷ്ണൻ. ഇതേ സീരിയലിന്റെ സംവിധായകൻ മനോജിനെയാണ് ഗൗരി വിവാഹം ചെയ്തത്.  വ്യക്തിജീവിതത്തിലെ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ടുള്ള ഇവരുടെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.  ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഇരുവരും.

സീരിയലുകളിൽ പുതുമ കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനോജ് പറയുന്നു. ''റേറ്റിങ്ങ് നോക്കിയാണ് ഒരു സീരിയലിന്റെ വിജയം തീരുമാനിക്കുന്നത്. പക്ഷേ, റേറ്റിങ്ങിൽ എപ്പോളും മുന്നിലെത്തുന്നത് വാല്യൂ ഉള്ള സീരിയലുകൾ ആയിരിക്കില്ല. പത്തും പതിനഞ്ചും വർഷം മുൻപ് വന്നു പോയിട്ടുള്ള അതേ കണ്ടന്റ് വേറൊരു ആർടിസ്റ്റിനെ വെച്ച് വേറൊരു ബാക്ക്ഗ്രൗണ്ടിൽ അവതരിപ്പിച്ചാൽ അതിനു തന്നെയായിരിക്കും ഇന്നും റേറ്റിങ്ങ്. മറ്റുള്ളവർ വിഷമിക്കുന്നതും കഷ്ടപ്പെടുന്നതുമൊക്കെയാണ് എല്ലാവർക്കും കാണാൻ താത്പര്യം. നമ്മൾ കുറച്ച് ക്ലാസിക് ആയി പുതിയൊരു സബ്ജെക്ടും കണ്ടന്റും അവതരിപ്പിച്ചാൽ അതിന് റേറ്റിങ്ങ് ഉണ്ടാകില്ല. അത് ഒരുപാടു കാലം ഓടുകയുമില്ല'', മനോജ് പറഞ്ഞു.

'കല്യാണ മണ്ഡപത്തിലിരുന്ന് ഒന്ന് വാ തുറന്നുപോയി, അത് വലിയ പ്രശ്നമായി': വിവാദങ്ങളെക്കുറിച്ച് ഗൗരി കൃഷ്ണൻ

''നിലാവും നക്ഷത്രവും എന്നൊരു സീരിയൽ മുൻപ് ചെയ്തിരുന്നു. അത് റേറ്റിങ്ങ് ചാർട്ടിൽ പോലും ഇടം പിടിച്ചിട്ടില്ല. പിന്നെ പിഎഫ് മാത്യൂസ് സാറിന്റെ ഒരു സീരിയൽ ചെയ്തിരുന്നു. ഇതൊക്കെ ക്ലാസിക് സീരിയലുകളാണ്. സ്റ്റേറ്റ് അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളൊക്കെ ലഭിച്ചിരുന്നു. പക്ഷേ അതൊന്നും അധികമാകും കണ്ടിട്ടുണ്ടാകില്ല. ആ സീരിയലുകളിലൊക്കെ കോസ്റ്റ്യൂംസ് റിപീറ്റ് ചെയ്തോളാൻ അവർ ഇങ്ങോട്ട് പറഞ്ഞിട്ടുണ്ട്. മേക്കപ്പും ഉപയോഗിച്ചിട്ടില്ല. പൗർണമി തിങ്കളിൽ പോലും ഞാൻ മിനിമൽ മേക്കപ്പേ ഉപയോഗിച്ചിട്ടുള്ളൂ. അതിലും അമ്മായിയമ്മ-മരുമകൾ പോരൊന്നും ഇല്ലായിരുന്നു. പക്ഷേ എങ്ങനെയോ ആ സീരിയൽ പിടിച്ചു നിന്നു'', ഗൗരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ