'നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സമ്പാദ്യമുണ്ട്, രഹ്ന ആരെയും ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ല..'; തുറന്നുപറഞ്ഞ് സഹോദരൻ നിയാസ്

Published : Feb 26, 2026, 12:49 PM IST
Niyas Backer about his brother Kalabhavan Navas and family

Synopsis

Niyas Backer about his brother Kalabhavan Navas and family. അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ കുടുംബം സാമ്പത്തികമായി ആരെയും ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരൻ നിയാസ്. 

മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരനായിരുന്നു കലാഭവൻ നവാസ്. കോമഡി സ്കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും, സിനിമകളിലൂടെയും പരിചിതനായ താരത്തിന്റെ വിയോഗം വലിയ ഞെട്ടലോടെയാണ് പ്രേക്ഷകർ ഒന്നടങ്കം കേട്ടത്. കഴിഞ്ഞ വർഷത്തെ ഓഗസ്റ്റിൽ ഹൃദയാഘാതം മൂലമായിരുന്നു നവാസ് മരണപ്പെട്ടത്. നവാസ് അവസാനമായി അഭിനയിച്ച 'പ്രകമ്പനം' എന്ന ചിത്രം അടുത്തിടെ തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ നവാസിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ കലാഭവൻ നവാസിനെ കുറിച്ചും, കുടുംബത്തെ കുറിച്ചും സഹോദരൻ നിയാസ് ബക്കർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. നവാസിന്റെ മരണ ശേഷം ആരെയും ആശ്രയിച്ച് ജീവിക്കാനല്ല രഹ്നയും കുട്ടികളും ആഗ്രഹിക്കുന്നത് എന്നാണ് നിയാസ് പറയുന്നത്. ആരെയും ആശ്രയിച്ച് ജീവിക്കാതിരിക്കാൻ നവാസ് അവരെ പ്രാപ്തരാക്കിയതിൽ തനിക്ക് ഇപ്പോഴും അഭിമാനമുണ്ടെന്ന് പറഞ്ഞ നിയാസ് അതിൽ തനിക്ക് സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.

"എല്ലാവരുടേയും ഉത്തരവാദിത്തം അവരവരില്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും ചെയ്തു കൊടുക്കാനാകുന്നത് എപ്പോഴും ചെയ്തു കൊടുക്കാം. അതിന് ആളും മരിക്കണമെന്നില്ല. നമുക്ക് ചെയ്യാനാകുന്നതൊക്കെ എപ്പോഴും ചെയ്യാം. അവരെ സംബന്ധിച്ചിടത്തോളം രഹ്‌ന അതൊന്നും ആഗ്രഹിക്കുന്നില്ല എന്നതാണ്. ആരും ഒന്നും ചെയ്യേണ്ടതില്ല, കാരണം നവാസിന്റെ താല്‍പര്യം അതാണ്. നവാസ് അധ്വാനിച്ച് വച്ചതുണ്ട്. അതുകൊണ്ട് ജീവിക്കാം, ആരേയും ആശ്രയിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം നമുക്ക് ചെയ്യാന്‍ പറ്റാത്തതില്‍ വേദനയുണ്ട്. അതോടൊപ്പം അങ്ങേയറ്റം സന്തോഷവുമുണ്ട്. കാരണം അങ്ങനെ പറയാന്‍ അവര്‍ പ്രാപ്തരായല്ലോ. അത് ചെറിയ കാര്യമല്ല. നവാസില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന് രഹ്ന പറഞ്ഞിട്ടുണ്ട്. അത് അങ്ങനെയാണ്. എന്റെ ഭാര്യയ്ക്കും അങ്ങനെയാകും. ഭാര്യയില്ലാതെ എനിക്കും ജീവിക്കാനാകില്ല. നമ്മുടെ ബന്ധത്തിന്റെ തീവ്രതയാണത്." നിയാസ് പറയുന്നു.

'നവാസ് സമ്പാദിച്ച നാലഞ്ച് കോടിയുടെ സമ്പാദ്യമുണ്ട്'

"സഹായം എന്ന് പറയുന്നത്, ഒരു ദിവസം ഒരു കുടുംബത്തിന് ജീവിക്കാന്‍ വേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. സമ്പാദ്യത്തിന് അപ്പുറത്ത്. അതിന് അവര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ ആരേയും ആശ്രയിക്കേണ്ടതില്ല, ആരും ഒന്നും ചെയ്യേണ്ടതില്ല, നമുക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റും എന്ന് ആത്മവിശ്വാസത്തോടെ ഒരാള്‍ പറയുന്നത് എന്തുകൊണ്ടായിരിക്കും? അക്കാര്യത്തില്‍ എന്റെ അനിയന് ഞാനൊരു ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അയാളുടെ തീരുമാനവും, ആ തീരുമാനത്തിന് അനുസരിച്ച് കുടുംബത്തെ സജ്ജമാക്കുകയും ചെയ്തു. അവന്‍ അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്. നാലഞ്ച് കോടിയുടെ അസറ്റ് അവനുണ്ട്. കുഴപ്പൊന്നുമില്ല. രഹ്ന ആരേയും ആശ്രയിക്കാന്‍ ആഗ്രഹിക്കുന്നില്ല." നിയാസ് കൂട്ടിച്ചേർത്തു. മെയിൻസ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു നിയാസിന്റെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ?; സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ച് തങ്കച്ചൻ വിതുര; ഓരോ ജോലിക്കും അതിന്റെ മഹത്വമുണ്ടെന്ന് പ്രതികരണം
'ബുദ്ധിയും ബോധവുമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുടുംബത്തിൽ നുഴഞ്ഞുകയറില്ല'; വിമർശനവുമായി ശ്രീക്കുട്ടി