മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ?; സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ച് തങ്കച്ചൻ വിതുര; ഓരോ ജോലിക്കും അതിന്റെ മഹത്വമുണ്ടെന്ന് പ്രതികരണം

Published : Feb 25, 2026, 05:31 PM IST
Thankachan Vithura

Synopsis

വേഷം മാറിയാലും തന്നിലെ കലാകാരൻ മാറുന്നില്ലെന്നും ഓരോ ജോലിക്കും അതിൻ്റേതായ മഹത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. Thankachan Vithura talks about his new job

സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് തങ്കച്ചൻ വിതുര എന്നറിയപ്പെടുന്ന തങ്കു. ഷോകളിലെ പ്രകടനവും 'മറിയേടമ്മേട ആട്ടിൻകുട്ടി' പോലുള്ള പാട്ടുകളും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താൻ സെക്യൂരിറ്റി ജീവനക്കാരനായി ജോലി തുടങ്ങി എന്നറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് തങ്കച്ചൻ വിതുര. മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ എന്നുള്ള ചോദ്യങ്ങളാണ് ആരാധകർ വീഡിയോക്ക് താഴെ ചോദിക്കുന്നത്. എന്നാൽ ഇത് പുതിയ പ്രോഗ്രാമിന്റെ ഷൂട്ട് ആണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അനുമോൾ അടക്കം നിരവധി പേരാണ് തഞ്ചന്റെ വീഡിയോയിൽ കമന്റുമായി എത്തുന്നത്.

"എന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ, ഇന്ന് ഞാൻ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ, ഫ്ലവേഴ്സ് ടി.വിയും 24 ന്യൂസും ഉള്ള ആ വാതിലുകൾക്ക് മുന്നിൽ ഒരു വ്യത്യസ്തമായ വേഷം ധരിച്ചാണ് നിൽക്കുന്നത്. നിങ്ങൾ എന്നെ സാധാരണയായി സ്റ്റുഡിയോയിലെ പ്രകാശിതമായ ലൈറ്റുകൾക്ക് കീഴിലും സിനിമാ സെറ്റുകളിലുമാണ് കണ്ടിട്ടുള്ളത്. എന്നാൽ ഇന്ന് ഈ നീല യൂണിഫോമിൽ ഒരു സെക്യൂരിറ്റി എന്ന നിലയിൽ ഞാൻ പുതിയൊരു പാത സ്വീകരിച്ചിരിക്കുന്നു. എന്റെ യാത്രയിൽ എന്നെ പിന്തുണച്ച ഓരോരുത്തരോടും ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരു ഗൗരവമുള്ള സത്യമുണ്ട്. യൂണിഫോം നമ്മുടെ ശരീരത്തെ മാത്രം മൂടും,ഉള്ളിലെ ആത്മാവിനെ ഒരിക്കലും മറയ്ക്കില്ല." തങ്കച്ചൻ പറയുന്നു.

"പുറത്തേക്ക് ഞാൻ ഒരു സെക്യൂരിറ്റി ഗാർഡിനെപ്പോലെ തോന്നിയാലും ഈ നീല ഷർട്ടിനുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾ പാടിയ അതേ ഗായകനുണ്ട്. നിങ്ങളുടെ ഹൃദയത്തിലെ ആഴത്തിലുള്ള വികാരങ്ങൾ പകർന്ന കവിയുണ്ട്. വർഷങ്ങളായി നിങ്ങൾ കൈയടിച്ച് പിന്തുണച്ച അതേ നായകനുണ്ട്. ഓരോ ജോലിക്കും അതിന്റെ മഹത്വമുണ്ട്. ഓരോ വേഷവും ഒരു പ്രകടനമാണ്. ജീവിതം നിങ്ങൾക്ക് ഏത് യൂണിഫോം തന്നാലും നിങ്ങളുടെ ഉള്ളിലെ പ്രകാശം ഒരിക്കലും മങ്ങരുതെന്നൊരു ഓർമ്മപ്പെടുത്തലായി ഇത് മാറട്ടെ." തങ്കച്ചൻ കൂട്ടിച്ചേർത്തു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ബുദ്ധിയും ബോധവുമുണ്ടെങ്കിൽ മറ്റുള്ളവരുടെ കുടുംബത്തിൽ നുഴഞ്ഞുകയറില്ല'; വിമർശനവുമായി ശ്രീക്കുട്ടി
അമ്മാ..നിങ്ങൾക്ക് വേണ്ടി എത്രനേരം വേണമെങ്കിലും കാത്തിരിക്കാം; മകളെക്കുറിച്ച് അശ്വതി ശ്രീകാന്ത്