താനല്ല ഭാര്യയാണ് ബിഗ്ബോസ് മെറ്റീരിയലെന്ന് അഭിലാഷ്, വിളിച്ചാൽ പോകുമെന്ന് ശ്രീക്കുട്ടി

Published : Dec 11, 2025, 02:38 PM IST
not me my wife is bigg boss material says abhilash

Synopsis

ബിഗ് ബോസിന് ശേഷം അഭിലാഷിന് വന്ന മാറ്റങ്ങളെക്കുറിച്ച് ശ്രീക്കുട്ടി

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഇപ്പോഴിതാ, താനല്ല തന്റെ ഭാര്യയാണ് ബിഗ്ബോസ് മെറ്റീരിയൽ എന്ന് പറയുകയാണ് അഭിലാഷ്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

''ബിഗ്ബോസിൽ അഭിലാഷിന്റെ സഹമത്സരാർത്ഥിയായിരുന്ന ഒനീൽ സാബുവും ഒപ്പമുണ്ടായിരുന്നു. ബിഗ് ബോസിന്റെ അടുത്ത സീസണുകളിലേക്ക് വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് തീർ‌ച്ചയാകും പോകും എന്നായിരുന്നു ശ്രീക്കുട്ടിയുടെ മറുപടി. ബിഗ്ബോസിനു ശേഷം അഭിലാഷിന് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നേരത്തേ അടുക്കളയുടെ ഭാഗത്തേക്കേ വരാറില്ലായിരുന്നു, ഇപ്പോൾ വരാറുണ്ട് എന്നായിരുന്നു ശ്രീക്കുട്ടി ഉത്തരം നൽകിയത്. അത് ആരുടെ ഇൻഫ്ളുവൻസ് കൊണ്ടാണ് എന്നുകൂടി ആലോചിക്കണം എന്നും അടുത്തുണ്ടായിരുന്ന ഒനീൽ തമാശയായി പറയുന്നുണ്ട്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം, വീട്ടിലെ എതിർപ്പുകളെല്ലാം തരണം ചെയ്താണ് അഭിലാഷും ശ്രീക്കുട്ടിയും വിവാഹിതരായത്. ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിൽ നിരവധി സബ്സ്ക്രൈബേഴ്സുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന ഏരിയ. സോഷ്യൽ മീഡിയയാണ് അഭിലാഷിന്റെ പ്രധാന തട്ടകം. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. തന്‍റെ ഭിന്നശേഷി വകവെക്കാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു. രണ്ട് സീരിയലുകളിലും അഭിലാഷ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കുഞ്ഞിന് ഹാര്‍ട്ട്ബീറ്റില്ലായിരുന്നു..'; ഇളയ മകൻ ഉണ്ടാകുന്നതിനു മുൻപേ അബോർഷൻ നടന്നിട്ടുണ്ടെന്ന് രേണു
'വാവൂട്ടാ എന്നൊരു വിളി, സുധിച്ചേട്ടന്റെ ആത്മാവാണ് ഉണർത്തിയത്'; വൈറലായി രേണുവിന്റെ വീഡിയോ