
കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്കും മറ്റും എത്തിയതോടെ ആയിരുന്നു രേണു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നാലെ ട്രോളുകളും വിമർശനങ്ങളും ധാരാളമായി വന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു സുധി എത്തിയിരുന്നു.
ഇപ്പോളിതാ രേണു കൊല്ലം സുധിയെ കുറിച്ച് പറയുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. യാത്രയ്ക്ക് ഇടയിൽ ഉറങ്ങി പോയപ്പോൾ സുധിച്ചേട്ടൻ വിളിച്ചുണർത്തുന്നതായി തോന്നി എന്നാണ് രേണു പറയുന്നത്. "ബസിൽ ആയിരുന്നു യാത്ര. വെളുപ്പിനെ രണ്ടോ മൂന്നോ മണി ആയിക്കാണും. ഞാൻ നല്ല ഉറക്കമായിരുന്നു. പെട്ടെന്ന് വാവൂട്ടാ എന്ന വിളി കേട്ട് ഞാൻ ചാടി എഴുന്നേറ്റു. ബസിന്റെ കർട്ടൻ മാറ്റി നോക്കിയപ്പോൾ കറക്ട് ചങ്ങനാശേരി എത്തിയിരുന്നു. അതെനിക്ക് വല്ലാതെ ഫീൽ ആയി. ആ സമയം സുധി ചേട്ടനാണ് എന്നെ വിളിച്ചെഴുന്നേൽപ്പിച്ചത് എന്നാണ് വിശ്വസിക്കുന്നത്.
ആ സംഭവം വീട്ടിൽ ചെന്ന് എല്ലാവരോടും പറഞ്ഞു. ആത്മാവിലൊക്കെ വിശ്വസിക്കുന്നവരും അല്ലാത്തവരും ഉണ്ടാവാം. ഷൂട്ടിനൊക്കെ പോകുമ്പോൾ ഞാൻ എഴുന്നേൽക്കാതെയാവുമ്പോൾ സുധി ചേട്ടൻ ആണ് എന്നെ വിളിച്ചെഴുന്നേൽപ്പിക്കുന്നത് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സുധി ചേട്ടന് ഒരിക്കലും ഞങ്ങളെ വിട്ടുപോകാൻ കഴിയില്ല. നമ്മളിൽ ഭൂരിഭാഗം പേരും ആത്മാവിൽ വിശ്വസിക്കുന്നവരാണ്. അങ്ങനെയൊന്നും പോകത്തില്ല. ഞാനും എന്റെ മക്കളും കുടുംബവും സന്തോഷിക്കുന്നതു കാണാൻ സുധിച്ചേട്ടന് ഇഷ്ടമാണ്'", എന്നാണ് രേണു വീഡിയോയിൽ പറയുന്നത്.