'ആ ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി'; ഉല്ലാസ് പന്തളത്തെ സന്ദർശിച്ച് അഖിൽ മാരാർ

Published : Nov 03, 2025, 06:03 PM IST
akhil marar ullas pandalam

Synopsis

കോമഡി താരവും നടനുമായ ഉല്ലാസ് പന്തളം പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലാണ്.അടുത്തിടെയാണ് അദ്ദേഹത്തിന്റെ രോഗവിവരം പുറത്തറിഞ്ഞത്. നടൻ അഖിൽ മാരാർ ഉല്ലാസിനെ വീട്ടിലെത്തി സന്ദർശിക്കുകയും വേഗം സുഖം പ്രാപിക്കാൻ ആശംസിക്കുകയും ചെയ്തു.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. കോമഡി ഷോകളിലൂടെയും മറ്റും കഴിവ് തെളിയിച്ച ഉല്ലാസ് സിനിമകളിലും സജീവമായിരുന്നു. നിരവധി കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസ് പന്തളത്തിന്റെ രോഗ വിവരം അടുത്തിടെയാണ് സോഷ്യൽ മീഡിയയിലൂടെ പുറംലോകമറിയുന്നത്. സ്ട്രോക്ക് വന്നതിന് ശേഷം ഊന്നുവടിയുടെ സഹായത്തോടെയാണ് ഉല്ലാസ് നടക്കുന്നത്, അടുത്തിടെ ഒരു ജ്വല്ലറിയുടെ ഉദഘാടനത്തിന് എത്തിയത്തോടെയാണ് രോഗ വിവരത്തെ കുറിച്ച് താരം പറഞ്ഞത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി അന്നു മുതൽ രംഗത്തുവന്നത്. ഉല്ലാസ് പന്താളത്തെ വീട്ടിലെത്തി കണ്ടിരിക്കുകയാണ് നടനും സംവിധായകനുമായ അഖിൽ മാരാർ. ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും ‌ഞാൻ എന്ത് ചെയ്തു എന്നത് ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതിയെന്നും അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

'അത് ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി'

കുറിപ്പിന്റെ പൂർ‍ണരൂപം: ''2013ല്‍ ഗോകുലം സ്റ്റാഫ് അസോസിയേഷന്റെ വാർഷികത്തിന് കൊച്ചി ഗോകുലം ഗ്രാൻഡിൽ ഞാൻ സംവിധാനം ചെയ്ത ഷോയിൽ സ്കിറ്റ് ഡബ് ചെയ്യാൻ വന്നപ്പോൾ ആണ് ഞങ്ങൾ ആദ്യമായി പരിചയപെടുന്നത്. പിന്നീട് വല്ലപ്പോഴും വിളിക്കും കഴിഞ്ഞ വർഷം ഒരു സിനിമയുടെ പ്രിവ്യൂ ഷോ സമയമാണ് അവസാനമായി കണ്ടത്.ഒരു പാട് വേദിയിൽ നമ്മളെ ചിരിപ്പിച്ച ഒരു കലാകാരൻ വീണ് പോയത് കണ്ടപ്പോൾ വിഷമമായി. കലാകാരൻ പോരാളി ആണ്. അവന്റെ വേദനയിലും അവൻ സദസ്സിനെ ചിരിപ്പിക്കും. എത്രയും വേഗം അസുഖം ഭേദമായി ഉല്ലാസേട്ടൻ തിരിച്ചു വരട്ടെ... എല്ലാ പ്രാർത്ഥനകളും.

വയ്യാത്ത ആളുടെ കൂടെ ഫോട്ടോ ഇട്ട് റീച്ച് എന്നൊക്കെയുള്ള കമന്റുകൾ ഒഴിവാക്കുക. ഒരിക്കൽ നിങ്ങളെ ചിരിപ്പിച്ച സന്തോഷിപ്പിച്ചവർ ഇന്നും ഇവിടെ ജീവിക്കുന്നു എന്ന ഓർമപ്പെടുത്തൽ ആണ് ഈ ഫോട്ടോ. ഞാൻ എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാനും ഉല്ലാസേട്ടനും മാത്രം അറിഞ്ഞാൽ മതി''. 

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'നീതി ലഭിക്കുംവരെ ഒപ്പമുണ്ടാകും'; അതിജീവിതയ്ക്ക് പിന്തുണയുമായി ശോഭ വിശ്വനാഥ്
'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി