നയനയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 19, 2025, 02:53 PM IST
നയനയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

നന്ദുവിനെ കാണാനായി ദേവയാനിയും നയനയും വീട്ടിലെത്തിയിട്ടുണ്ട് . അവർ ഇരുവരും നന്ദുവിനെ ഉപദേശിക്കണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് എത്തിയിട്ടുള്ളത് . നന്ദു കാരണം അനിയുടെയും അനാമികയുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി അവർ അകലരുതെന്ന് ദേവയാനിയ്ക്ക് നിർബന്ധം ഉണ്ട്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

ദേവയാനിയും നയനയും നന്ദുവിനോട് അനിയുമായി അകലം വെക്കണമെന്ന് ആവശ്യപ്പെടുകയാണ്. നന്ദു കാരണം അനിയുടെയും അനാമികയുടെയും ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായി അവർ അകലരുതെന്ന് ദേവയാനി അവളോട് പറയുന്നു. നയനയും ദേവയാനിയും ഇതെല്ലാം പറയുമ്പോൾ ചങ്ക് പൊട്ടിയാണ് നന്ദു അതെല്ലാം കേട്ടുകൊണ്ട് നിന്നത് . അവൾക്ക് മറിച്ച് എന്ത് പറയാനാകും . എന്തായാലും ശ്രദ്ധിക്കാമെന്ന മറുപടി പറഞ്ഞ് നന്ദു നിർത്തി. 

അതേസമയം അനന്തപുരിയിൽ കനകയും ഗോവിന്ദനും വരുമ്പോഴെല്ലാം മോശമായി പെരുമാറേണ്ടിവരുന്നതിന്റെ വിഷമം പറയുകയാണ് ദേവയാനി. അതുകൊണ്ട് ഇന്ന് അടുക്കളയിലെ പാചകത്തിന് താനും കൂടുന്നുണ്ടെന്നും തന്നെ അതിഥിയായി കൂട്ടേണ്ടെന്നും ദേവയാനി കനകയോട് പറയുന്നു. അങ്ങനെ കനകയും നയനയും ദേവയാനിയും കൂടി ഒരു കലക്കൻ സദ്യ ഒരുക്കി. അങ്ങനെയിരിക്കുമ്പോഴാണ് പെട്ടന്ന് ആദർശ് വീട്ടിലെത്തിയത്. ആദർശിനെ  കണ്ടതും എല്ലാവരും ഞെട്ടിപോയി . കനക വേഗം ദേവയാനിയെ മുറിയിൽ ഒളിപ്പിച്ചിരുത്തി. എന്നാലും ആദർശ് പെട്ടന്ന് അങ്ങോട്ട് വന്നത് എന്തിനാണെന്ന് ആർക്കും മനസ്സിലായില്ല. നന്ദുവിന് കുറച്ച് സാധനങ്ങൾ വാങ്ങിക്കൊണ്ടാണ് ആദർശ് അങ്ങോട്ട് വന്നതെങ്കിലും നയനയുടെ പെരുമാറ്റത്തിലെ സംശയം തന്നെയായിരുന്നു കാരണം.

 പുറത്ത് ദേവയാനിയുടെ കാർ കിടക്കുന്നത് കണ്ടപ്പോഴേ ആദർശിന്റെ ചെറിയ സംശയമുണ്ട്. പക്ഷെ ദേവയാനിയെ വീടിനുള്ളിൽ കണ്ടതുമില്ലല്ലോ.... എന്തായാലും വന്ന സ്ഥിതിക്ക് ഒന്നിച്ചിരുന്ന് സദ്യ കഴിക്കാമെന്ന് ആദർശ് പറയുകയും അങ്ങനെ എല്ലാവരുമൊന്നിച്ച് സദ്യ കഴിക്കാൻ ഇരിക്കുകയും ചെയ്തു . അതേസമയം ആദർശിന് ഇനി വല്ല സംശയവുമുണ്ടോ എന്ന് ആലോചിച്ച് ടെൻഷനടിച്ചിരിക്കുകയാണ് ദേവയാനി. കനക ആദർശിന് ഭക്ഷണം വിളമ്പിക്കൊടുത്ത ശേഷം ദേവയാനിക്കടുത്തെത്തി ഇതുവരെ പ്രശ്നമില്ലെന്ന് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ ബാക്കി കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.
 

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്