കേസിൽ നിന്ന് തലയൂരാൻ ശ്രമിച്ച് അഭി - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : May 10, 2025, 02:49 PM IST
കേസിൽ നിന്ന് തലയൂരാൻ ശ്രമിച്ച് അഭി  - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ  

ആദർശിനോട് നയന പ്രശ്നമെന്താണെന്ന് ചോദിച്ചെങ്കിലും അത് പറയാൻ അവൻ തയ്യാറായില്ല. ശല്യം ചെയ്യാതെ ഇറങ്ങിപ്പോകാൻ അവൻ നയനയോട് പറഞ്ഞു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

നന്ദുവിനെ ആലോചിച്ച് വിഷമിച്ചിരിക്കുകയാണ് അനി. അവൻ ഫോൺ ചെയ്ത നോക്കിയെങ്കിലും അവൾ അവന്റെ ഫോൺ എടുത്തില്ല. പക്ഷെ നന്ദുവിന് അനിയെ നന്നായി മിസ് ചെയ്യുന്നുണ്ട്. ആ സമയമാണ് വീട്ടിൽ നിന്ന് നവ്യയും അമ്മയും അച്ഛനും നന്ദുവിനെ ഫോൺ ചെയ്തത്. മകളെ പിരിഞ്ഞ വിഷമത്തിൽ കനക കരഞ്ഞുപോയി. എന്തായാലും ട്രെയിനിങ് നന്നായി ചെയ്ത് തിരിച്ച് വരാൻ പറഞ്ഞ് നവ്യ ഫോൺ വെച്ചു. 

അതേസമയം ജ്വല്ലറിയിൽ കള്ളക്കടത്ത് സ്വർണ്ണം കൊണ്ട് ആഭരണം  ഉണ്ടാക്കി വിറ്റ കേസന്വേഷണത്തിന്റെ ഭാഗമായി ആദർശിന്റെ ഓഫീസിൽ എത്തിയിരിക്കുകയാണ് പോലീസ്. എന്തെങ്കിലും സൂചന കിട്ടിയാൽ ഉടനെ അറിയിക്കാമെന്ന് ആദർശ് പോലീസിനോട് പറഞ്ഞു. എന്നാൽ അഭി ഈ അന്വേഷണം എങ്ങനെ വഴി തിരിച്ച് വിടാമെന്ന ആലോചനയിൽ ആണ്. അതിനായി കള്ളക്കടത്ത് സ്വർണ്ണം വിൽക്കാനായി കൂടെ നിന്ന ആളോട് സത്യം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് എങ്ങനെയെങ്കിലും ഈ അന്വേഷണം നീട്ടിക്കൊണ്ടുപോകാൻ സമ്മർദം ചെലുത്തി. ഇക്കാര്യം വീട്ടിൽ അറിഞ്ഞാൽ എന്താവും സ്ഥിതി എന്നോർത്ത് അഭിയ്ക്ക് നല്ല പേടി ഉണ്ട്. മൂർത്തി മുത്തശ്ശനും വീട്ടുകാർക്കും അഭിയെ നല്ല സംശയം ഉണ്ടെങ്കിലും ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. എന്നാൽ അഭിയുടെ അമ്മ ജലജയ്ക്ക് അഭിയാൻ ഇതിന്റെ പുറകിലെന്ന് ഏകദേശം മനസ്സിലായിട്ടുണ്ട്. അവൻ കുറ്റസമ്മതം നടത്തുകയും ചെയ്തു. അഭി ഈ കേസിൽ എങ്ങാനും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പിന്നെ ജ്വല്ലറിയിൽ നിന്ന് മാത്രമല്ല, വീട്ടിൽ നിന്ന് പോലും അവനെ പുറത്താക്കുമെന്ന് തീർച്ചയാണ്. എങ്ങനെ ഈ കേസിൽ നിന്ന് തലയൂരും എന്ന് ആലോചിച്ചിരിക്കുന്ന അഭിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്