
കഥ ഇതുവരെ
ചന്ദുമോൾ ചെറിയച്ഛൻ എന്ന് വിളിച്ചതിന് മോളോട് ദേഷ്യപ്പെടുകയാണ് അഭി. സ്വന്തം മകളാണെന്ന് പോലും ഓർക്കാതെ ആ കുട്ടിയോട് വളരെ ദേഷ്യത്തോടെയാണ് അഭി പെരുമാറുന്നത്. അഭിയും ജലജയും ദേഷ്യപ്പെട്ടത് കണ്ട് പേടിച്ച് നിൽക്കുകയാണ് ചന്ദുമോൾ. അത് കണ്ടുകൊണ്ടാണ് നയന അങ്ങോട്ട് വന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ചന്ദുമോളോട് അനാവശ്യമായി ദേഷ്യപ്പെട്ടതിന് നയന അഭിയോടും ജലജയോടും ചൂടായി. എന്നാൽ എവിടെ നിന്നോ വലിഞ്ഞ് കയറി വന്ന ഇവളോട് ഇത്ര ദയ കാണിക്കേണ്ടതില്ലെന്ന് ജലജ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ പണ്ട് മുത്തശ്ശൻ അപ്പച്ചിയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് കൂടൊന്ന് ഓർക്കണമെന്ന് നയനയും മറുപടി പറഞ്ഞു. കൂടുതലൊന്നും പറയാതെ അഭിയും ജലജയും അവിടെ നിന്ന് പോയി. പേടിച്ച് നിന്നിരുന്ന ചന്ദുമോളെയുമെടുത്ത് നയന ആദർശിനടുത്തെത്തുകയും മോളോട് ആദർശേട്ടൻ കൂടി ദേഷ്യം കാണിക്കരുതെന്ന് പറയുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന് അറിയട്ടെ, എന്നതിന് ശേഷം മാത്രമേ തനിയ്ക്ക് കുഞ്ഞിനെ ശെരിക്ക് സ്നേഹിക്കാനാവൂ എന്നാണ് ആദർശ് മറുപടി പറഞ്ഞത്.
അതേസമയം അനാമികയെ എങ്ങനെയെങ്കിലും തലയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അനി. അവള് കാരണം അനിയുടെ എല്ലാ സ്വസ്ഥതയും നഷ്ട്ടപ്പെട്ടു കഴിഞ്ഞു. മാത്രമല്ല അവൾ ചന്ദുമോളെ തല്ലുകയും കൂടി ചെയ്തു. അത് കൂടി കണ്ടതോടെ അനിയുടെ സകല നിയന്ത്രണവും വിട്ടു. ചന്ദുമോളെ അനാമിക തല്ലിയ വിവരം അവൻ നയനയോട് പറഞ്ഞു. അത് കേട്ട് കലിപ്പായ നയന അനാമികയെ കാണാൻ അവളുടെ മുറിയിലെത്തി. ഇനി നിന്റെ കൈ മോൾക്ക് നേരെ പൊങ്ങിയാൽ നിന്റെ കരണം അടിച്ച് പൊട്ടിക്കുമെന്നും നിന്നെപ്പറ്റിയുള്ള സകല രഹസ്യങ്ങളും എല്ലാവരും അറിയുമെന്നും നയന വാണിംഗ് കൊടുത്തു. ദേവയാനിയ്ക്ക് പാലിൽ വിഷം കലർത്തി കൊടുത്തത് ഉളപ്പടെ അനന്തപുരിയിൽ എല്ലാവരും അറിയുമെന്നും നീ ജയിലിൽ ആകുമെന്നും പറഞ്ഞതോടെ അനാമിക വിരണ്ടു. ഇനിയിപ്പോ നയന പറഞ്ഞതുപോലെ ചെയ്യുമോ എന്നോർത്ത് പേടിച്ച് നിൽക്കുന്ന അനാമികയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്.
സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.