'വേദന കാരണം സംസാരിക്കാനും പറ്റിയില്ല, ബെഡില്‍ നിന്നും ഇറങ്ങാന്‍ പേടി': അസുഖ വിവരം പറഞ്ഞ് പ്രിയ മോഹൻ

Published : Dec 29, 2025, 06:19 PM IST
priya mohan

Synopsis

പ്രിയ മോഹനും നിഹാൽ പിള്ളയും തങ്ങളുടെ വിയറ്റ്നാം യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ചു. യാത്രയിൽ പ്രിയയുടെ അപൂർവ രോഗം മൂർച്ഛിക്കുകയും കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തുവെന്ന് പ്രിയ പറയുന്നു.

ലയാളികള്‍ക്ക് പരിചിതരായ താരദമ്പതികളാണ് പ്രിയ മോഹനും നിഹാല്‍ പിള്ളയും. നടിയും അവതാരകയുമൊക്കെയായ പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയാണ് പ്രിയ. മുംബൈ പൊലീസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഹാൽ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായിരുന്ന താരം ഇപ്പോൾ ബിസിനസിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. യൂട്യൂബ് ചാനലുമായും ഇരുവരും സജീവമാണ്. പ്രിയയെ ബാധിച്ച അപൂർവ രോഗത്തെക്കുറിച്ച് ഇരുവരും അടുത്തിടെ വ്ളോഗിൽ സംസാരിച്ചിരുന്നു. പുതിയ വിയറ്റ്നാം യാത്രക്കിടെ രോഗം വീണ്ടും മൂർച്ഛിച്ചതിനെക്കുറിച്ചാണ് ഇവർ ഇപ്പോൾ പറയുന്നത്. പ്രിയയുടെ കണ്ടീഷൻ ബെറ്റർ ആയതിനെത്തുടർന്നാണ് വളരെക്കാലത്തിനു ശേഷം യാത്ര ചെയ്തതെന്നും മരുന്നുകളൊക്കെ കൈവശമുണ്ടായിരുന്നെന്നും നിഹാൽ പറയുന്നു.

''മെഡിസിന്‍സൊക്കെ എടുത്താണ് യാത്ര തുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണമെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞിരുന്നു. യാത്രയ്ക്കിടയില്‍ അങ്ങനെ വെള്ളം കുടിക്കാനോ, ബാത്ത്‌റൂമില്‍ പോവാനോ പറ്റാറില്ലായിരുന്നു. രാത്രി മുട്ടു വേദനയിലൂടെയാണ് തുടങ്ങിയത്. ബെഡില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. പെയ്ന്‍ കില്ലര്‍ എടുക്കാനോ, കഴിക്കാനോ പോലും പറ്റുന്നുണ്ടായിരുന്നില്ല. ദിലു (നിഹാൽ) നല്ല ഉറക്കമായിരുന്നു. ഒരുവിധത്തിലാണ് എഴുന്നേല്‍പ്പിച്ചത്. എന്നെ ഇങ്ങനെ കരഞ്ഞ് ഇതുവരെ ദിലു കണ്ടിട്ടില്ല. പൊട്ടിക്കരയുകയായിരുന്നു. വേദന കാരണം സംസാരിക്കാനും പറ്റുന്നുണ്ടായിരുന്നില്ല. നാട്ടിലായിരുന്ന സമയത്ത് മുട്ടുവേദന വന്നിരുന്നുവെങ്കിലും ഗുളിക കഴിച്ചപ്പോള്‍ അത് മാറിയിരുന്നു. അന്ന് കഴിച്ച പെയ്ന്‍ കില്ലര്‍ എടുത്തിരുന്നു.

പിന്നെ, ഞങ്ങള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലേക്ക് ഒരു ഡോക്ടര്‍ വന്ന് എന്തോ ക്രീം ഇട്ട് മസാജ് ചെയ്തു. റെസ്റ്റ് എടുത്താലേ ഇത് മാറൂ എന്ന് പറഞ്ഞു. വേദന കുറഞ്ഞെങ്കിലും, ഇനിയും ഇതുപോലെ വേദന വരുമോ എന്നോർത്ത് ബെഡില്‍ നിന്നും ഇറങ്ങാന്‍ പോലും പേടിയായിരുന്നു. എന്നെപ്പോലെയുള്ള അവസ്ഥയിലാണെങ്കില്‍ യാത്രകള്‍ പോവുമ്പോള്‍ മരുന്നുകളെല്ലാം കരുതണം. ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്തതിന് ശേഷം മാത്രം പോവുക. വേറൊരു സ്ഥലത്ത് എത്തിയാല്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് പോലെ ആശുപത്രിയോ, ഡോക്ടേഴ്‌സിനെയോ കിട്ടണമെന്നില്ല'', എന്നും പ്രിയ വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ആഭരണങ്ങൾ സമ്മാനിച്ചത് പേളി ചേച്ചി; അച്ചനെയും അമ്മയേയും പോലെയെന്ന് ഇച്ചാപ്പി എന്ന ശ്രീലക്ഷ്മി
'ഈ കേസിൽ ശ്രീയ്ക്ക് ഒരിക്കലും ടെൻഷൻ കൊടുത്തിട്ടില്ല, തോൽക്കില്ലെന്നത് എന്റെ വാശി': സ്നേഹ ശ്രീകുമാർ