'ഈ കേസിൽ ശ്രീയ്ക്ക് ഒരിക്കലും ടെൻഷൻ കൊടുത്തിട്ടില്ല, തോൽക്കില്ലെന്നത് എന്റെ വാശി': സ്നേഹ ശ്രീകുമാർ

Published : Dec 27, 2025, 09:32 AM IST
Sneha Sreekumar

Synopsis

ശ്രീകുമാറിനെക്കുറിച്ച് നടി സ്‍നേഹ ശ്രീകുമാര്‍.

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ഈ പരമ്പരയിൽ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് ഇവർ തമ്മിൽ ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇരുവർക്കും ഒരു മകനുമുണ്ട്. ഇപ്പോഴിതാ ശ്രീകുമാറിനെതിരായ ലൈംഗികാതിക്രമ പരാതിയെക്കുറിച്ച് സംസാരിക്കുകയാണ് സ്നേഹ. ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെയാണ് അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ കേസ് കൊടുത്തത്. ‍ ''ആ സമയത്ത് സീരിയസ്നെസ് അറിയാത്തത് കൊണ്ട് എനിക്ക് തമാശയായിരുന്നു. വാർത്തയിൽ ഫോട്ടോ വരുമ്പോൾ ഫേയ്മസായല്ലോ എന്ന് ചിന്തിച്ചു. എന്റെ ബെസ്റ്റ് ഫ്രണ്ടായ അഡ്വക്കേറ്റ് മനീഷ രാധാകൃഷ്‍ണൻ രാത്രി 12 മണിക്ക് എന്റെ വീട്ടിൽ വന്ന് ഇത് കുറച്ച് സീരിയസ് വിഷയമാണെന്ന് പറയുന്നത്. നിരപരാധിയായതിനാൽ പേടിക്കേണ്ടതില്ല. പക്ഷെ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്കറിവില്ലായിരുന്നു.

ഞാൻ വിചാരിക്കാതെ എന്നെ തകർക്കാൻ പറ്റില്ല. എങ്ങനയൊക്കെ തകർക്കാൻ നോക്കിയാലും ആ സമയത്ത് ഞാൻ വിഷമിച്ചേക്കാം. പക്ഷേ പിറ്റേ ദിവസം രാവിലെ ഞാൻ എന്റെ കാര്യങ്ങൾ ചെയ്യും. തോൽക്കില്ല എന്നത് എന്റെ വാശിയാണ്. ഈ കേസിൽ ഞാൻ ശ്രീയ്ക്ക് ഒരിക്കലും ടെൻഷൻ കൊടുത്തിട്ടില്ല. എന്റെ അത്രയും മാനസിക ശക്തി ശ്രീക്കില്ല എന്നെനിക്കറിയാം.

ഇന്ത്യൻ നിയമവ്യവസ്ഥയിലൂടെ മാത്രമാണ് ഞങ്ങൾ ജയിക്കാൻ പോകുന്നത്. വേറെ ഒരാൾക്കും ഞങ്ങളെ രക്ഷിക്കാൻ പറ്റില്ല. കാര്യം അത് കോടതിയിലാണ്. അല്ലെങ്കിൽ ഇത് കോംപ്രമൈസ് ചെയ്യണം. ആ കോംപ്രമെെസിന് ഞാൻ തയ്യാറല്ല. 90 വയസായാലും കേസിൽ നിന്ന് പിന്മാറില്ല'',

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജോളി'യായി അഭിനയച്ചപ്പോൾ ആളുകൾ ദേഷ്യം കാണിച്ചിരുന്നു, കരയുന്നത് ഗ്ലിസറിൻ ഇല്ലാതെ; സീരിയൽ അനുഭവങ്ങൾ പറഞ്ഞ് ദിവ്യ ശ്രീധർ
'മകള്‍ കറുത്തിട്ടാണ്, ഇത് നിങ്ങളുടെ കുട്ടി തന്നെയാണോ'; നെഗറ്റീവ് കമന്‍റുകളെ നേരിട്ടതിനെ കുറിച്ച് പ്രിയയും പ്രമോദും