
സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയെ പ്രശംസിച്ച് നടി പ്രിയങ്ക അനൂപ്. മോശമായ രീതിയിൽ പണം ഉണ്ടാക്കാത്തിടത്തോളം കാലം എന്തിനാണ് അവരെ കുറ്റപ്പെടുത്തുന്നതെന്നും വിമർശിക്കുന്നവർ രേണുവിനും കുടുംബത്തിനും ചിലവിനുള്ള പണം നൽകുമോ എന്നും പ്രിയങ്ക ചോദിക്കുന്നു. രേണുവിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
''മോശമായ ഒരു രീതിയിലും അവര്‍ പണമുണ്ടാക്കുന്നില്ല. റീല്‍സ് ചെയ്തും ഉദ്ഘാടനം ചെയ്തും വീഡിയോ ചെയ്തും അധ്വാനിച്ചാണ് അവര്‍ പൈസ ഉണ്ടാക്കുന്നത്. അതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. ഭര്‍ത്താവ് മരിച്ചു എന്ന് കരുതി വീടിനുള്ളില്‍ കരഞ്ഞുകൊണ്ട് എന്നും ജീവിക്കാന്‍ കഴിയില്ല. കാരണം അവരും ഒരു സ്ത്രീയാണ്, എല്ലാ വികാരവും വിചാരവും ഉള്ള ഒരു പെണ്‍കുട്ടിയാണ്. അധികം പ്രായമില്ലാത്ത ആ പെണ്‍കുട്ടിക്ക് നമ്മള്‍ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. സമൂഹം അവളെ തെറ്റായ രീതിയില്‍ കാണുമ്പോള്‍ അവളുടെ മുന്‍പോട്ടുള്ള ജീവിതത്തെയും അത് ബാധിക്കുമെന്നുള്ള സത്യം നിങ്ങള്‍ മനസിലാക്കണം. ഈ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഒരു ചോദ്യം, എല്ലാ മാസവും ഒരു തുക ചിലവിനായി രേണു സുധിക്ക് കൊടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? അത് വാങ്ങി രേണു വീട്ടിൽ ഇരിക്കട്ടേ. ഒരാളും ചെയ്യില്ല.
അവരുടെ കഴിവിന്റെ പരിമിതിക്കുള്ളിൽ നിന്ന് ഇത്രയൊക്കെ നേടി എടുക്കുന്നില്ലേ?. അതിൽ ആർക്കാണ് ബുദ്ധിമുട്ട്? രേണുവിന് ഇപ്പോൾ ആരുടേയും മുന്നിൽ കൈ നീട്ടേണ്ട ആവശ്യം വരുന്നില്ലല്ലോ. അവരുടെ ബാങ്കിൽ ബാലൻസുണ്ട്. ആരുടേയും മുന്നിൽ പൈസ ചോദിച്ച് പോകേണ്ട. കുട്ടികൾ ഉള്ളയാളല്ലേ?. അവരുടെ കാര്യങ്ങൾ നേക്കേണ്ടേ?. രേണു അവരുടെ കാര്യം നോക്കി ജീവിച്ചോട്ടെ'', പ്രിയങ്ക പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക