'എവിടെയോ നഷ്ടമായ എന്റെ അണ്ണൻ', അഖിലിന്റെ പോസ്റ്ററിന് മുന്നിൽ അഭിമാനത്തോടെ ഭാര്യ രാജലക്ഷ്മി

Published : Mar 26, 2026, 04:38 PM IST
akhil marar

Synopsis

തൃക്കാക്കരയിലെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി അഖിൽ മാരാർക്ക് പിന്തുണയുമായി ഭാര്യ രാജലക്ഷ്മി പ്രചാരണരംഗത്ത് സജീവമാണ്. രാജലക്ഷ്മിയുടെ പുതിയ പോസ്റ്റും അഖിലിന്റെ സ്ഥാനാർത്ഥിത്വവും സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടന്നുകഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലുമാണ്. കേരളത്തിന് പുറമെ ഏപ്രിൽ ഒന്‍പതിന് അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. കേരളത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. നിരവധി സെലിബ്രിറ്റികളാണ് എൻഡിഎയുടെ ഘടകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. അതിലൊരാൾ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അഖിൽ മാരാർ ആയിരുന്നു. അഖിലിനൊപ്പം പ്രചാരണ പരിപാടികളുമായി ഭാര്യ രാജലക്ഷ്മി അഖിലും രംഗത്തുണ്ട്.

ഇപ്പോഴിതാ തെര‍ഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. ''പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം'', എന്നാണ് അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് രാജലക്ഷ്മി കുറിച്ചത്. പോസ്റ്റിനു താഴെ അഖിൽ‌ മാരാരും കമന്റ് ചെയ്തിട്ടുണ്ട്. ''ജീവിതത്തിൽ ഒരു പാട് തോറ്റവനെ ഈശ്വരൻ ജയിപ്പിച്ചു തുടങ്ങി...ഇനി തോൽക്കില്ല...നമ്മൾ ജയിക്കും'', എന്നാണ് അഖിലിന്റെ കമന്റ്. അഖിലിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി കമന്റുകൾ ഇതിനകം രാജലക്ഷ്മിയുടെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

അഖിലിനെ ഒരു രാഷ്ട്രീയ പ്രവർത്തകനായി കാണാൻ തനിക്ക് ഇഷ്ടമാണെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ രാജലക്ഷ്മി പറഞ്ഞിരുന്നു. ''അണ്ണൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എനിക്ക് ഇഷ്ടമാണ്. ധൈര്യമുണ്ട്. മാൻലി ആറ്റിറ്റ്യൂഡുള്ളയാളാണ്. സംസാരത്തിലും പ്രവൃത്തിയിലും സ്ട്രെയ്റ്റ് ഫോർവേഡാണ്. തെറ്റു ചൂണ്ടിക്കാണിക്കാനൊന്നും മടിയില്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്നൊന്നും ചിന്തിക്കില്ല'', എന്നായിരുന്നു രാജലക്ഷ്മിയുടെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'അനുമോൾ കയ്യിലെ ഞരമ്പ് മുറിച്ചു, സ്റ്റിച്ച് ഇടാൻ വന്നുവെന്നൊക്കെ ചിലർ പറയും', എന്നാൽ സത്യമിതാണ്..; തുറന്നുപറഞ്ഞ് അനുമോൾ
'നരേന്‍ ജനിച്ചതുകൊണ്ടല്ല വിഷ്‍ണു മരിച്ചത്'; സീരിയലിലെ കഥാപാത്രത്തെ പിരിഞ്ഞതിന്‍റെ വേദന പങ്കുവെച്ച് നടൻ പ്രബിൻ