'എനിക്ക് ഞാന്‍ എന്ന ഭാവമുണ്ട്, ആത്മബോധമുണ്ട്'; ഈഗോയിസ്റ്റിക്കാണെന്ന് പറയുന്നവരോട് രഞ്ജിനി ഹരിദാസ്

Published : Jul 14, 2026, 05:09 PM IST
Ranjini Haridas reacts to comments that she is egoistic

Synopsis

അവതാരക രഞ്ജിനി ഹരിദാസ് തനിക്ക് ഈഗോയുണ്ടെന്ന വിമർശനങ്ങളോട് പ്രതികരിക്കുന്നു

മലയാളത്തിലെ അവതാരകരിൽ ഏറെ ശ്രദ്ധേയയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിം​ഗറിലൂടെ ജനപ്രീതി നേടിയ രഞ്ജിനി ഇപ്പോൾ സ്വന്തം യൂട്യൂബ് ചാനലുമായും സജീവമാണ്. സ്വന്തം അനുഭവങ്ങളും അറിവുകളും പങ്കുവെക്കാനായി ആർഎച്ച് ഫാക്ടർ എന്ന യൂട്ടൂബ് ചാനലും അഭിമുഖങ്ങൾക്കായി രഞ്ജിനി ഹരിദാസ് എന്ന പേരിൽ തന്നെ ഒരു യൂട്യൂബ് ചാനലും രഞ്ജിനിക്കുണ്ട്. താൻ വളരെ ഈഗോയിസ്റ്റിക്കാണെന്ന മറ്റുള്ളവരുടെ അഭിപ്രായത്തെക്കുറിച്ചാണ് രഞ്ജിനിയുടെ പുതിയ വീഡിയോ. ഇത് താരം സമ്മതിക്കുന്നുമുണ്ട്.

''ഈഗോയുടെ മലയാളം അഹങ്കാരം, സ്വയം ബോധം, ഞാന്‍ എന്ന ഭാവം എന്നൊക്കെയാണ്. ഈഗോ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സാധാരണ എല്ലാവരുടെയും മനസില്‍ വരുന്നത് ഒരു നെഗറ്റീവാണ്. അവള്‍ക്ക് ഭയങ്കര ഈഗോയാ, അഹങ്കാരമാ, ഞാനെന്ന ഭാവമാ എന്നൊക്കെ ഒരുപാട് കേട്ടിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ എനിക്കറിയാം ശരിക്കും ഞാന്‍ ആരാണ് എന്ന്. ഞാന്‍ ആരാണ്, എന്താണ് എന്ന നല്ല ധാരണ എനിക്കുണ്ട്. എന്റെ നല്ലതും ചീത്തയും എന്താണ് എന്ന് എനിക്കറിയാം. ഈ ലോകത്ത് എന്നെ ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് എനിക്ക് ഞാന്‍ എന്ന ഭാവമുണ്ട്, ആത്മബോധമുണ്ട്, സ്വയം ബോധമുണ്ട്. ആ ബോധത്തിന്റെ പുറത്താണ് ഞാന്‍ എന്നെത്തന്നെ പ്ലേസ് ചെയ്യുന്നത്.

ചെറുപ്പത്തിലൊക്കെ അഹങ്കാരിയാണ് എന്ന് നിരന്തരം കേട്ടുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ എന്തോ തെറ്റാണെന്ന തോന്നലായിരുന്നു. ഞാന്‍ മാത്രമല്ല, ആത്മവിശ്വാസത്തോടെ, സ്വയം താന്‍ എന്താണ് എന്ന് അറിയുന്ന ബോധത്തോടെ ജീവിക്കുന്ന എല്ലാവരും ഇതു കേള്‍ക്കുന്നുണ്ടെന്ന് ഇപ്പോളെനിക്കറിയാം, കൂടുതലും സ്ത്രീകള്‍. സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിങ്ങളൊരിക്കലും നിങ്ങളെ മാറ്റരുത് എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്'', രഞ്ജിനി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'നിര്‍ഭയ കൊലക്കേസ് പോലുള്ള കമന്‍റ്, മെന്‍റല്‍ ട്രോമയായി, പണിയില്ലാത്തവന്മാർ'; ദുരനുഭവം പറഞ്ഞ് ലക്ഷ്മി മേനോൻ
'ജീവിതം എവിടെയെത്തുമെന്ന ഗതികെട്ട ചിന്ത, മറ്റാർക്കും മനസിലാകില്ല..'; രേണുവിനെക്കുറിച്ച് സായ് കൃഷ്ണ