'സുധി ചേട്ടനെ ഓർക്കുമ്പോൾ പെർഫ്യൂം ഒന്ന് മണക്കും, അത് തീർന്നിട്ടില്ല'; രേണു സുധി

Published : Apr 28, 2025, 07:00 PM IST
'സുധി ചേട്ടനെ ഓർക്കുമ്പോൾ പെർഫ്യൂം ഒന്ന് മണക്കും, അത് തീർന്നിട്ടില്ല'; രേണു സുധി

Synopsis

ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ലെന്നും രേണു സുധി. 

ന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മണം പെര്‍ഫ്യൂം ആക്കി അവതാരക ലക്ഷ്മി നക്ഷത്ര ഭാര്യ രേണുവിന് സമ്മാനിച്ചിരുന്നു. ഇതേത്തുടർന്ന് ലക്ഷ്മി നക്ഷത്ര നിരവധി വിമർശനങ്ങളും നേരിട്ടുണ്ട്. സുധിയെ വിറ്റ് കാശുണ്ടാക്കാനാണ് ലക്ഷമി നക്ഷത്രയുടെ ശ്രമം എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. എന്നാല്‍ ഈ സമ്മാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താനാണ് ഇങ്ങനൊരു കാര്യം ചെയ്യാൻ പറ്റുമോ എന്നു ചോദിച്ച് ലക്ഷ്മിയെ സമീപിച്ചതെന്നും രേണു വെളിപ്പെടുത്തിയിരുന്നു. ദുബായ് മലയാളിയായ യുസഫ് എന്നയാളാണ് സുധിയുടെ ഗന്ധത്തെ പെർഫ്യൂമാക്കി മാറ്റിയത്. ഇതേക്കുറിച്ച് മനസു തുറക്കുകയാണ് രേണു ഇപ്പോൾ.  

ആ പെർഫ്യൂം ദേഹത്ത് അടിക്കാനുള്ളതല്ലെന്നും തനിക്കും മക്കൾക്കും തന്റെ വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണ് അതെന്നും രേണു പറയുന്നു. 'ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും വീട്ടുകാർക്കും മാത്രം മനസിലാകുന്ന ഒരു ഗന്ധമാണത്. അത് ഇന്നീ നിമിഷം വരെ അടിച്ചിട്ടില്ല. ദേഹത്ത് അടിക്കുന്ന പെർഫ്യൂം അല്ല', എന്നാണ് രേണു പറഞ്ഞത്.

വളരെ പ്രസക്തമായ വിഷയം, ടൊവിനോയുടെ ​ഗംഭീര പ്രകടനം കാണാം: നരിവേട്ടയെ കുറിച്ച് ജേക്സ് ബിജോയ്

'സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് ഒന്ന് മണക്കും. അപ്പോൾ സുധി ചേട്ടന്റെ സാന്നിദ്ധ്യം ഇവിടെ ഉണ്ടാകുമെന്ന് തോന്നും. അതിന് വേണ്ടിയിട്ടുള്ള പെർഫ്യൂമാണത്. അല്ലാതെ അത് അടിക്കാൻ പറ്റത്തില്ല. നിങ്ങളൊക്കെ അത് മണത്താൽ ഓടും. അതുപോലുള്ള ഒരു സ്മെൽ ആണത്. സുധി ചേട്ടൻ ഷൂട്ടൊക്കെ കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിവെയ്ക്കില്ലേ. അപ്പോഴുള്ള വിയർപ്പിന്റെയൊക്കെ മണമാണത്. ആ പെർഫ്യൂം എങ്ങനെ ദേഹത്ത് അടിച്ചുകൊണ്ട് നടക്കാൻ പറ്റും. അത് തീർന്നിട്ടില്ല. അതുപോലെ തന്നെ ഇവിടെ ഇരിപ്പുണ്ട്', എന്നും രേണു പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത