'നെഗറ്റീവ് എനിക്ക് ഉയർന്ന് പറക്കാനുള്ള പ്രചോദനം, ഇത് അപാര തൊലിക്കട്ടിയാ മക്കളേ'; രേണു സുധി

Published : Apr 13, 2025, 08:14 PM ISTUpdated : Apr 13, 2025, 08:42 PM IST
'നെഗറ്റീവ് എനിക്ക് ഉയർന്ന് പറക്കാനുള്ള പ്രചോദനം, ഇത് അപാര തൊലിക്കട്ടിയാ മക്കളേ'; രേണു സുധി

Synopsis

ഒരുവശത്ത് വിമർശനങ്ങൾ വരുമ്പോൾ, മറുവശത്ത് രേണുവിനെ പിന്തുണച്ച് ഒട്ടനവധി പേർ രം​ഗത്ത് എത്തുന്നുണ്ട്.

മീപകാലത്ത് സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധനേടിയ ആളാണ് നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. റീലുകളും ഫോട്ടോകളും ഒക്കെ പങ്കുവച്ച് സോഷ്യൽ ലോകത്ത് സജീവമായ രേണു സുധിയ്ക്ക് അടുത്തിടെ വലിയ തോതിൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. ബോഡി ഷെയ്മിം​ഗ് അടക്കം നേരിടേണ്ടി വന്ന രേണുവിന്റെ പുതിയ ഫോട്ടോ ഷൂട്ടുകളാണ് ചിലരെ ചൊടിപ്പിച്ചത്. പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളാണ് വന്നത്. ഇതിന് പിന്നാലെ രേണു ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 

നെ​ഗറ്റീവ് കമന്റുകൾ തനിക്ക് വീണ്ടും ഉയർന്ന് പറക്കാനുള്ള പ്രചോദനം ആണെന്നും അതൊന്നും തന്നെ ഡൗൺ ആക്കില്ലെന്നും രേണു സുധി പറയുന്നു. താൻ മരിക്കുന്നത് വരെ തന്റെ പേരിനൊപ്പം സുധി കാണുമെന്നും രേണു കുറിക്കുന്നു. പിന്നാലെ നിരവധി പേരാണ് രേണുവിനെ പിന്തുണച്ച് രം​ഗത്ത് എത്തുന്നത്. 

"എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരോട് എന്നും സ്നേഹവും നന്ദിയും. നെഗറ്റീവ് കമന്‍സ് എനിക്ക് വീണ്ടും വീണ്ടും ഉയര്‍ന്നു പറക്കാന്‍ ഉള്ള പ്രചോദനം ആണ്. എന്‍റെ മസ് ഒരു തുള്ളി പോലും ഇടിഞ്ഞു ഡൗണ്‍ ആകില്ല. അതൊക്കെ നിങ്ങളുടെ വെറും തോന്നല്‍ മാത്രം. ഇത് അപാര തൊലിക്കട്ടിയാ മക്കളെ. നീയൊക്കെ എന്തൊക്കെ പറഞ്ഞാലും എന്‍റെ പേരില്‍ സുധി കാണും. മരണം വരെ", എന്നാണ് രേണു സുധി കുറിച്ചത്. 

ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

കൊല്ലം സുധിയുടെ മരണ ശേഷം നാടകങ്ങളിൽ അഭിനയിച്ചും ആല്‍ബങ്ങള്‍ ചെയ്തുമെല്ലാം മുന്നോട്ട് പോകുകയാണ് രേണു. ഇതിന്റെ പേരിൽ അടക്കം രേണുവിന് വൻ വിമർശനങ്ങൾ നേരിടേണ്ടി വന്നു. ആദ്യമെല്ലാം മോശം കമന്റുകൾ വേദനിപ്പിച്ചുവെന്നും ഇപ്പോൾ അതൊന്നും തന്നെ ബാധിക്കില്ലെന്നും രേണു അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഒരുവശത്ത് വിമർശനങ്ങൾ വരുമ്പോൾ, മറുവശത്ത് രേണുവിനെ പിന്തുണച്ച് ഒട്ടനവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. ആളുകൾ പലതും പറയുമെന്നും മുന്നോട്ട് തന്നെ പോകട്ടെ എന്നുമാണ് ഇവർ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത