
പലപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് രേണു സുധി. ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷമാണ് രേണു മിനിസ്‌ക്രീനിൽ വന്നുതുടങ്ങിയത്. ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥി കൂടിയായിരുന്ന രേണുവിന് വിമർശകരോടൊപ്പം തന്നെ നിരവധി ആരാധകരും ഉണ്ട്. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് ഹെയ്ദി സാദിയ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മലയാളികളുടെ വിധവ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ വ്യക്തിയാണ് രേണു സുധി എന്നാണ് ഹെയ്ദി സാദിയ പറയുന്നത്.
"മലയാളികളുടെ വിധവ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ വ്യക്തിയാണ് രേണു. ഒരു വിധവയോ വിവാഹമോചിതയോ ആണെങ്കിൽ വിഷമിച്ച് മൂലയ്ക്ക് ഇരിക്കണം എന്ന ചിന്ത കംപ്ലീറ്റായി പൊളിച്ചെഴുതി സ്വന്തം കോൺഫിഡൻസിനെ ബൂസ്റ്റ് ചെയ്ത് അതിജീവിക്കുന്ന സ്ത്രീയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികളുടെ കാര്യം നോക്കണം, വീട്ടുകാരുടെ കാര്യം നോക്കണം എത്തിപ്പെടാൻ പറ്റുന്നതിന്റെ മാക്സിമത്തിൽ എത്താൻ വേണ്ടി പരിശ്രമം നടത്തുന്നുണ്ട്. അതുപോലെ ഒരു സ്ത്രീയിലുണ്ടാകേണ്ട കോൺഫിഡൻസും ഫയറും രേണു സുധിയിലുണ്ട്. അതുകൊണ്ട് തന്നെ ഇത്രയധികം ബുള്ളി ചെയ്യേണ്ട ആവശ്യമൊന്നുമില്ല." ഹെയ്ദി സാദിയ
"എല്ലാത്തിൽ നിന്നും വിട്ടുമാറി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകൾ എല്ലാം ഡിലീറ്റ് ചെയ്ത് ഒരിടത്തും പ്രത്യക്ഷപ്പെടാതെ വീടിന്റെ മൂലയ്ക്ക് ഒരു വൈറ്റ് സാരിയുമുടുത്ത് കരഞ്ഞുകൊണ്ടിരുന്നാൽ ഈ കണ്ട മനുഷ്യന്മാരെല്ലാം ഹാപ്പിയായിരിക്കുമോ?. ഞാൻ മനസിലാക്കിയിടത്തോളം രേണു വിധവകളായവർക്കും അതുപോലെ വിവാഹമോചിതരായ സ്ത്രീകൾക്കും കൊടുക്കാൻ ഉദ്ദേശിക്കുന്ന മെസേജ് എന്തെന്നാൽ ഏതെങ്കിലും ഒരു പോയിന്റിൽ കോൺഫിഡൻസ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ തളരേണ്ട ആവശ്യമില്ല. സെൽഫ് കോൺഫിഡൻസ് ബിൽഡ് ചെയ്ത് മുന്നോട്ട് വരിക എന്നുള്ളതാണ്. രേണു ഉയർച്ചയിലേക്ക് പോവുകയാണ്. ലൈഫ് ഓരോ നിമിഷവും എക്സ്പ്ലോർ ചെയ്യുകയാണ്." ഹെയ്ദി സാദിയ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഹെയ്ദി സാദിയയുടെ പ്രതികരണം.