'ഒരു ആൽബം കാരണം ഞാനൊരു 'എ പടം' നായിക ആയല്ലോ..'; പ്രതികരണവുമായി രേണു സുധി

Published : Feb 09, 2026, 10:19 AM IST
Renu Sudhi

Synopsis

Renu Sudhi reacts against cyber attacks. തന്റെ പുതിയ ആൽബമായ 'മന്ദാരച്ചേലി'നെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി രേണു സുധി. നിരവധി പേരാണ് രേണുവിന് പിന്തുണയുമായി കമന്റിൽ എത്തുന്നത്. 

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. 

രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും ആൽബങ്ങളും വൈറലാണ്. ഇപ്പോഴിതാ തന്റെ പുതിയ ആൽബമായ മന്താര ചേലിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. യൂട്യൂബിൽ തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോകളുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടാണ് രേണു തന്റെ പ്രതികരണമറിയിച്ചത്.

'ആഹാ ഒരു ആൽബം കാരണം ഞാനൊരു എ പടം നായിക ആയല്ലോ, രേണു സുധിയുടെ കുത്സിതം, ഫുൾ റിയാക്‌ഷൻ, ആൽബത്തിനു വൻ പ്രമോഷൻ' രേണു സുധി കുറിച്ചു. നിരവധി പേരാണ് രേണുവിന് പിന്തുണയുമായി കമന്റിൽ എത്തുന്നത്. തന്റെ മൂന്നാം വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ മ്യൂസിക് ആൽബം രേണു സുധി പുറത്തിറക്കുന്നത്.

‘പത്ത് ശതമാനം നുണ’

താൻ മുസ്‌ലിം യുവാവുമായി വിവാഹിതയാവാൻ പോവുകയാണെന്ന രേണു സുധിയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. വിവാഹത്തിന് ശേഷം പേരിനൊപ്പമുള്ള സുധി എടുത്തുമാറ്റുമെന്നും രേണു അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ അതിൽ പത്ത് ശതമാനം നുണയാണെന്നും മീഡിയ ചോദിക്കുമ്പോൾ താൻ എന്തെങ്കിലുമൊക്കെ വെളിവില്ലാതെ പറയുന്നതാണെന്നും രേണു പ്രതികരിച്ചിരുന്നു.

"പത്ത് ശതമാനം നുണയാണ്. അങ്ങനെ ഞാൻ പറഞ്ഞിരുന്നവോ എവിടെയെങ്കിലും എന്ന് ചോ​ദിച്ചാൽ അത് കൊണ്ടാണല്ലോ ഇങ്ങനെയൊക്കെ വരുന്നത്. ഞാൻ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകും. കറന്റ് ചാർജും കാര്യങ്ങളും വണ്ടിയുടെ ലോണുമെല്ലാം അടയ്ക്കുന്നത് ‍ഞാനാണ്." രേണു പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ പറ്റിച്ചു ജീവിക്കുന്ന സ്ത്രീയാണെന്നാണ് അവർ പറയുന്നത്'; ദുരനുഭവം വെളിപ്പെടുത്തി ബീന ആന്റണി
'ആ ആഗ്രഹം ട്രോമ ട്രിഗറായി വന്നതാണോ എന്നറിയില്ല..'; മകളെക്കുറിച്ച് അമൃത സുരേഷ്