
ഭർത്താവും കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യ രേണു അഭിനയത്തിലേക്ക് ഇറങ്ങിയത്. ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക്ക് വീഡിയോകളിലും രേണു അഭിനയിച്ച് കഴിഞ്ഞു. രേണു സുധിയുടെ പുതിയ ആല്‍ബം മന്ദാര ചേല് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. രേണുവും ഷണ്‍മുഖ ദാസും ഒന്നിച്ച ആല്‍ബം കൂടിയാണിത്. ചിത്രീകരണത്തിനിടയിലെ വിശേഷങ്ങളും, ആല്‍ബത്തിലെ രംഗങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. മുണ്ടും ബൗസും, സാരിയും, സ്‌കേര്‍ട്ടും, ടോപ്പുമൊക്കെയായി വ്യത്യസ്ത ലുക്കിലാണ് രേണു ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിലെ ചില ഗ്ലാമർ രംഗങ്ങൾ പുറത്തുവന്നതിന് ശേഷം ഒരുപാട് വിമർശനങ്ങൾ വന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് രേണു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെയാണ് രേണുവിന്‍റെ പ്രതികരണം.
'ആ പ്രണയരംഗം ആൽബത്തിനകത്ത് ചേർക്കാൻ പറ്റാത്ത രംഗമായതുകൊണ്ടാണ് പ്രൊമോഷന്‍റെ ഭാഗമായിട്ട് അത് പുറത്തുവിട്ടത്. വെറൊന്നുമല്ല ആൽബത്തില്‍ ഞാന്‍ നാടൻ രീതിയിലുള്ള വേഷങ്ങളാണ് ധരിക്കുന്നത്. ഈ സീനില്‍ അങ്ങനെയല്ല. അതുകൊണ്ടാണ് ആ രംഗങ്ങള്‍ ആൽബത്തില്‍ ഉള്‍പ്പെടുത്താത്തത്. ആല്‍ബത്തെ വിമര്‍ശിക്കുന്നവരോട് പറയാനുള്ളത് ഇത് വെറും അഭിനയം ആണെന്ന് നിങ്ങള്‍ ഓര്‍ക്കണം. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ കണ്ടാല്‍ വലിയ നടന്‍മാരെയോ നടിമാരെയോ നിങ്ങള്‍ ഇങ്ങനെ മോശം പറയുമോ? എനിക്ക് സിനിമ ചെയ്യാന്‍ തന്നെയാണ് ഇഷ്ടം. സിനിമയില്‍ അവസരം വന്നാല്‍ ഞാൻ ചെയ്യും. സിനിമ മൂന്നെണ്ണം ചെയ്തു. ഒരു സോങ്ങിൽ ലിപ്പ് മൂവ്മെന്റ് ചെയ്യുന്നതും അഭിനയമാണ്. അതുകൊണ്ട് ഇനിയും ആല്‍ബം ചെയ്യും. എന്നെ സംബന്ധിച്ച് ഒരു ആൽബം ആണെങ്കിലും സിനിമ ആണെങ്കിലും ഒരു ചെറിയ റീൽ ആണെങ്കിലും 100% ഡെഡിക്കേഷൻ ചെയ്താണ് ഞാൻ ചെയ്യുന്നത്. ഇതൊക്കെ എന്‍റെ പാഷന്‍ മാത്രമല്ല, വരുമാനം കൂടിയാണ്. ഒരു ദിവസത്തെ ആല്‍ബം ഷൂട്ടിന് 10,000 രൂപക്ക് മുകളില്‍ തുക ലഭിക്കും. ഒരു ആല്‍ബത്തിന് കൂടിപ്പോള്‍ രണ്ട് ദിവസം വരെയൊക്കെ ഷൂട്ട് കാണൂ. ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, ജീവിതക്കാലം മുഴുവന്‍ മറ്റുള്ളവരുടെ സഹായത്താല്‍ ജീവിക്കാന്‍ കഴിയുമോ?'- രേണു ചോദിക്കുന്നു.
അതിനിടെ സമൂഹ മാധ്യമങ്ങളിലൂടെ തന്നെ മോശമായി ചിത്രീകരിച്ച സംവിധായകൻ ശാന്തിവിള ദിനേശിനെതിരെയും രേണു കടുത്ത ഭാഷയില്‍ തന്നെ പ്രതികരിച്ചു. 'എനിക്ക് ശാന്തിവിള ദിനേശനുമായി ഒരു ബന്ധവുമില്ല, എനിക്ക് അറിയത്തുപോലുമില്ല. ഇയാൾ എന്തിനാണ് എന്റെ പുറകെ നടക്കുന്നത്? ഇയാളും ഞാനും തമ്മിൽ എന്ത് പ്രായവ്യത്യാസമുണ്ട്? 34 വയസ് മാത്രം പ്രായമുള്ള എന്നെ 'തൈക്കിളവി' എന്ന് വിളിക്കാൻ ഇയാള്‍ക്ക് നാണം ആകുന്നില്ലേ? ഞാന്‍ തിരിച്ച് അപ്പൂപ്പാ എന്ന് വിളിച്ചപ്പോള്‍ എന്‍റെ തന്ത അയാള്‍ ആയിരുന്നെങ്കില്‍, എന്നെ തല്ലിക്കൊന്ന് ജയിലിൽ പോയേന്നെ എന്നാണ് അയാള്‍ പറഞ്ഞത്. അയാളുടെ മകളായിരുന്നെങ്കിൽ കൊല്ലാനേ ഞാൻ പറയൂ. ഇങ്ങനെ ഒരുത്തന്‍റെ മകളായിട്ട് ഞാൻ ജനിക്കരുതെന്നാണ് എന്‍റെ പ്രാർത്ഥന. അയാളുടെ മകളായിട്ട് ജനിക്കുന്നതിലും ഭേദം ഭൂമിയിൽ ജനിക്കാതിരിക്കുന്നതാണ് നല്ലത്'- രേണു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.
'ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് ഞാന്‍ പോവുന്നതെന്നും ദുബായിൽ ഞാന്‍ വസ്ത്രമില്ലാതെ നൃത്തം ചെയ്യുന്ന വീഡിയോ ഉണ്ടെന്നും ഇയാള്‍ ആരോപിക്കുന്നുണ്ടല്ലോ. ദിനേശന് ധൈര്യം ഉണ്ടെങ്കിൽ ആ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്. എഐ അല്ലാതെ എന്റെ ഒറിജിനൽ വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഞാന്‍ ദുബായിലും ബഹ്റിനിലുമൊക്കെ പോകുന്നത് എന്തിനാണെന്ന് ഇവിടെ മീഡിയക്കാര്‍ക്ക് അറിയാം. ഞാന്‍ രഹസ്യമായി അല്ല പോകുന്നത്. എയർപോർട്ട് തൊട്ടുണ്ട് മീഡിയക്കാർ കൂടെയുണ്ട്. എന്റെ ഓരോ വീഡിയോകളും മാധ്യമങ്ങള്‍ക്കും നല്‍കുന്നുണ്ട്. അത് തന്നെയാണ് ഞാന്‍ ചെയ്യുന്ന പ്രമോഷന്‍'- രേണു കൂട്ടിച്ചേര്‍ത്തു.